Connect with us

‘മണര്‍കാട് കോളജ് ഞാന്‍ ഇങ്ങെടുക്കുവാ’; അച്ഛന്‍ പഠിച്ച കോളേജില്‍ അഡ്മിഷന്‍ എടുത്ത് മീനാക്ഷി, വൈറലായി ചിത്രങ്ങള്‍

Actress

‘മണര്‍കാട് കോളജ് ഞാന്‍ ഇങ്ങെടുക്കുവാ’; അച്ഛന്‍ പഠിച്ച കോളേജില്‍ അഡ്മിഷന്‍ എടുത്ത് മീനാക്ഷി, വൈറലായി ചിത്രങ്ങള്‍

‘മണര്‍കാട് കോളജ് ഞാന്‍ ഇങ്ങെടുക്കുവാ’; അച്ഛന്‍ പഠിച്ച കോളേജില്‍ അഡ്മിഷന്‍ എടുത്ത് മീനാക്ഷി, വൈറലായി ചിത്രങ്ങള്‍

മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മീനാക്ഷി അനൂപ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കോജേജിലെ ആദ്യ ദിനം പങ്കുവച്ച് എത്തിയിരിക്കുകയാണ് മീനാക്ഷി. ‘മണര്‍കാട് കോളജ് ഞാന്‍ ഇങ്ങെടുക്കുവാ’ എന്ന് പറഞ്ഞുകൊണ്ടാണ് മീനാക്ഷി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘കോളജിന്റെ ആധാരം ആണോ അധ്യാപകന്‍ തരുന്നത്’ എന്ന ചോദ്യത്തിന് ‘എന്റെ ആധാറിന്റെ കോപ്പിയാ. അങ്ങോട്ട് കൊടുക്കുവാ’ എന്നാണ് മീനാക്ഷിയുടെ രസകരമായ മറുപടി. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അച്ഛന്‍ അനൂപ് പഠിച്ച മണര്‍കാട് സെന്റ് മേരീസ് കോളജില്‍ ബിഎ ഇംഗ്ലീഷിന് ആണ് മീനാക്ഷി പ്രവേശനം നേടിയത്.

1992-94 കാലത്ത് ഇതേ കോളജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്നു അനൂപ്. ഗ്രാമത്തിന്റെ സ്വച്ഛതയില്‍, അച്ഛന്റെ പ്രിയ കലാലയത്തില്‍ പഠിക്കുക എന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു എന്ന് മീനാക്ഷി പറയുന്നു.

മണര്‍കാട് സെന്റ് മേരീസ് കോളജിലെ പഴയ ക്ലാസ് മുറികളും, കലാലയ വീഥികളും അനൂപിന് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളായപ്പോള്‍ കോളജിന്റെ പുത്തന്‍ കാഴ്ചകളുടെ ത്രില്ലിലായിരുന്നു മീനാക്ഷി.

കോളജ് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും മീനാക്ഷി പങ്കുവച്ചിരുന്നു. പ്ലസ്ടുവിന് 83 ശതമാനം മാര്‍ക്കു നേടിയാണ് മീനാക്ഷി വിജയിച്ചത്.

പാലാ പാദുവ സ്വദേശികളായ അനൂപിന്റെയും രമ്യയുടെയും മകളായ മീനാക്ഷി ളാക്കാട്ടൂര്‍ എംജിഎംഎന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്ലസ് ടു പഠിച്ചത്. അനുനയ അനൂപ് എന്നാണ് യഥാര്‍ഥ പേര്.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രമായ ‘ഒപ്പം’, നാദിര്‍ഷാ സംവിധാനം ചെയ്ത ‘അമര്‍, അക്ബര്‍, ആന്റണി’, ‘ജമ്‌നാപ്യാരി’, ‘ഒരു മുത്തശ്ശി ഗഥ’, ‘ആന, മയില്‍, ഒട്ടകം’ തുടങ്ങി നിരവധി സിനിമകളില്‍ ബാലതാരമായി മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. ‘ഒപ്പ’ത്തിലെ ‘നന്ദിനിക്കുട്ടി’യും ‘അമര്‍ അക്ബര്‍ ആന്റണി’യിലെ ‘ഫാത്തിമ’യും ഏറെ ശ്രദ്ധനേടി. ഫ്‌ലവേഴ്‌സ് ടോപ് സിങ്ങര്‍ അവതാരക എന്ന നിലയിലും മീനാക്ഷി കയ്യടി നേടിയിട്ടുണ്ട്.

More in Actress

Trending