Connect with us

നായികയായി അഭിനയിക്കാനുള്ള അവസരങ്ങൾ വന്നുവെങ്കിലും വേണ്ടെന്ന് വെച്ചു; കുറച്ച് കാലം കൂടി ബാലതാരമായി അഭിനയിക്കാനാണ് പ്ലാൻ; മീനാക്ഷി

Actress

നായികയായി അഭിനയിക്കാനുള്ള അവസരങ്ങൾ വന്നുവെങ്കിലും വേണ്ടെന്ന് വെച്ചു; കുറച്ച് കാലം കൂടി ബാലതാരമായി അഭിനയിക്കാനാണ് പ്ലാൻ; മീനാക്ഷി

നായികയായി അഭിനയിക്കാനുള്ള അവസരങ്ങൾ വന്നുവെങ്കിലും വേണ്ടെന്ന് വെച്ചു; കുറച്ച് കാലം കൂടി ബാലതാരമായി അഭിനയിക്കാനാണ് പ്ലാൻ; മീനാക്ഷി

അഭിനേത്രിയായും അവതാരകയായും പ്രേക്ഷകർക്ക് സുപരിചിതയാണ് മീനാക്ഷി അനൂപ്. മലയാള ടെലിവിഷൻ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുെവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു മാ​ഗസീന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

നായികയായി അഭിനയിക്കാനുള്ള അവസരങ്ങൾ ലഭിച്ചുവെങ്കിലും അത് വേണ്ടെന്ന് വച്ചുവെന്നാണ് മീനാക്ഷി പറയുന്നത്. അതിന്റെ കാരണവും മീനാക്ഷി പറയുന്നുണ്ട്. കുറച്ച് കാലം കൂടി ബാലതാരമായി തന്നെ അഭിനയിക്കാനാണ് തന്റെ പ്ലാൻ എന്നാണ് മീനാക്ഷി പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

തമിഴിൽ സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ചില ഓഫറുകൾ വന്നെങ്കിലും ചെയ്തില്ല. എല്ലാം നായിക വേഷമായിരുന്നു. നായികയായി അഭിനയിച്ചാൽ പിന്നെ, കുട്ടിയായിരിക്കാൻ പറ്റില്ലല്ലോ. അങ്ങനെ അത് ഉപേക്ഷിച്ചു. കുറച്ചുനാൾ കൂടി ഇങ്ങനെ കുഞ്ഞായിട്ടിരിക്കണം എന്നുണ്ട്. ഹീറോയിൻ ആകണം എന്ന നിർബന്ധമൊന്നുമില്ല.

എക്‌സ്പിരിമെന്റൽ കഥാപാത്രങ്ങൾ അവതരിപ്പിക്കണം എന്നുണ്ട്. പിന്നെ പ്രിയൻ അങ്കിൾ പറഞ്ഞിട്ടുണ്ട്, എന്നെ ആദ്യമായി നായികയായി കാസ്റ്റ് ചെയ്യുന്നത് അങ്കിൾ ആയിരിക്കുമെന്ന് എന്നാണ് മീനാക്ഷി അഭിമുഖത്തിൽ സംസാരിക്കവെ പറയുന്നത്. താരത്തിന്റെ വാക്കുകൾ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരിക്കുന്നത്.

അതേസമയം, ഇപ്പോൾ മണർകാട് സെന്റ് മേരീസ് കോളജിൽ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ് മീനാക്ഷി. അച്ഛൻ അനൂപ് പഠിച്ച അതേ കോളേജിൽ അഡ്മിഷൻ എടുക്കാൻ പോയ മീനാക്ഷിയുടെ ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മധുര നൊമ്പരം എന്ന ഷോർട്ട് ഫിലിമിലൂടെയാണ് മീനാക്ഷി അഭിനയത്തിലേക്ക് എത്തുന്നത്.

അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും എത്തി. നിരവധി ടെലിഫിലിമുകളിലും നടി അഭിനയിച്ചിട്ടുണ്ട്. നിലവിൽ ടെലിവിഷൻ പരിപാടികൾ അവതാരകയായും മീനാക്ഷി തിളങ്ങുന്നുണ്ട്.

More in Actress

Trending