Tamil
മാസ്റ്റർ ആമസോൺ പ്രെെമിൽ? ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു
മാസ്റ്റർ ആമസോൺ പ്രെെമിൽ? ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു
വിജയും വിജയ് സേതുപതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാസ്റ്റർ ചിത്രം ആമസോൺ പ്രെെമിൽ റിലീസ് ചെയ്യുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ചിത്രം തീയേറ്ററുകളിലായിരിക്കും ആദ്യം എത്തുകയെന്ന് സംവിധായകൻ ലോകേഷ് കനകരാജ്
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. സിനിമ ആമസോൺ പ്രെെമിൽ ലഭ്യമാകുന്നത് തിയേറ്ററിൽ റീലീസ് ചെയ്തതിന് ശേഷം മാത്രമാണെന്ന് നിർമാതാക്കൾ വ്യക്തമാക്കി.
മാസ്റ്റർ തമിഴിലെ ബിഗ് റിലീസുകളിലൊന്നായ മാസ്റ്ററിന്റെ റിലീസ് ഏപ്രിൽ 9 നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൊറോണ ഭീതിയിൽ തിയ്യറ്ററുകൾ അടച്ചിട്ടതിനാൽ റിലീസ് നീണ്ടു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെയ്യാൻ അനുമതി ലഭിച്ചതിനാൽ അത് പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ.
വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ്, ആൻഡ്രിയ, രമ്യ സുബ്രഹ്മണ്യൻ എന്നിവരാണ് മറ്റു താരങ്ങൾ.
