Social Media
ഇതാണ് സദാചാരവാദികളുടെ ചൊറിച്ചിലിനു പറ്റുന്ന മികച്ച മറുപടി! വ്യത്യസ്തമായൊരു പണിയുമായി മറീന മൈക്കിൾ !
ഇതാണ് സദാചാരവാദികളുടെ ചൊറിച്ചിലിനു പറ്റുന്ന മികച്ച മറുപടി! വ്യത്യസ്തമായൊരു പണിയുമായി മറീന മൈക്കിൾ !
By
യുവനടിമാരുടെ വസ്ത്രധാരണം പോലും വിമര്‍ശനങ്ങള്‍ക്ക് ഇരയാകാറുണ്ട് . ഒരു സ്ഥിരം സൈബർ ഇരയാണ് നടി മറീന മൈക്കിൾ . എന്നാൽ ഇതിനോട് നിശബ്ദത പാലിക്കാനോ ഇരുന്നു കരയണോ തയ്യാറല്ല മറീന. തന്നെ ചൊറിയാൻ വരുന്നവർക്ക് നല്ല കിടിലൻ മറുപടി നൽകാറുണ്ട്. ഇപ്പോൾ വേറൊരു പണി സദാചാര വാദികൾക്ക് നൽകിയിരിക്കുകയാണ് മറീന..
താരം എപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചാലും ചൊറിച്ചില്‍ കമന്റുമായി ധാരാളം പേര് എത്താറുണ്ടായിരുന്നു.കഴിവതും ഇത്തരം കമന്റുകള്‍ക്ക് മറുപടി കൊടുക്കാതിരുന്ന താരം ഇപ്പോള്‍ എട്ടിന്റെ പണിയാണ് നല്‍കുന്നത്.
പുതിയതായി മോഡേണായ ഒരു വേഷം ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്ത മറീന ചൊറിച്ചിലുകാരെ ഒഴിവാക്കാന്‍ കമന്റ് ബോക്സ് ഡിസെബിള്‍ ചെയ്തു. ‘നിങ്ങള്‍ക്കൊരു ഫോട്ടോ കണ്ടു ചൊറിയാന്‍ തോന്നുകയും എന്നാല്‍ അതിനെ പറ്റി കമന്റ് ചെയ്യാന്‍ പറ്റാത്തതുമായ ആ അവസ്ഥ ! ‘ഇതാണ് ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പ്.കമന്റ് ഇടാന്‍ സാധിക്കാത്ത മറീനയുടെ മോഡേണ്‍ വസ്ത്രത്തിലുള്ള ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
mareena michael’s instagram post