Connect with us

കുർത്തയും മുണ്ടും സൺഗ്ലാസും അണിഞ്ഞു ആമിർ ഖാനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്

Social Media

കുർത്തയും മുണ്ടും സൺഗ്ലാസും അണിഞ്ഞു ആമിർ ഖാനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്

കുർത്തയും മുണ്ടും സൺഗ്ലാസും അണിഞ്ഞു ആമിർ ഖാനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്

അടുത്തിടെ രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന വാൾട്ട് ഡിസ്നി ഇന്ത്യയുടെയും സ്റ്റാർ ഇന്ത്യയുടെയും പ്രസിഡന്റ് കെ മാധവന്റെ മകൻ ഗൗതം മാധവന്റെ വിവാഹത്തിൽ നടൻ പൃഥ്വിരാജ് പങ്കെടുത്തിരുന്നു. ഇപ്പോൾ അവിടെ വച്ച് ആമിറുമൊത്തുള്ള ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചിരിക്കുകയാണ് നടൻ. ചിത്രത്തിന് താഴെ ഇൻസ്പിറേഷൻ, ഐഡൽ എന്നും നടൻ കുറിച്ചിട്ടുണ്ട്.

ചിത്രത്തിൽ, ആമിറും പൃഥ്വിരാജും ഹൃദ്യമായ ചിരി പങ്കിടുന്നുണ്ട്. ആമിർ ഖാൻ പരമ്പരാഗത മലയാളി രൂപത്തിൽ കസവു മുണ്ടും ഓഫ്-വൈറ്റ് കുർത്തയുമാണ് ധരിച്ചിരിക്കുന്നത്. പൃഥ്വിരാജ് പേസ്റ്റൽ നീല നിറത്തിലുള്ള ബ്രോക്കേഡ് കുർത്തയും , മുണ്ടും, സൺഗ്ലാസും ധരിച്ചിട്ടുണ്ട്. മഞ്ജു വാര്യർ അടക്കമുള്ളവർ ചിത്രം ലൈക് ചെയ്തിട്ടുണ്ട്.

ചിത്രങ്ങളെ കുറിച്ച് ആവേശഭരിതരാണ് ആരാധകർ. ഇരുവരും ഉടൻ ഒരു പ്രോജക്റ്റിൽ സ്‌ക്രീൻ പങ്കിടുമെന്ന് കരുതുന്നു എന്നും . പൃഥ്വിരാജ് സംവിധാന സംരംഭമായ എൽ2: എമ്പുരാനിൽ ആമിറിനെ കാസ്റ്റ് ചെയ്യണമെന്ന് പല മലയാള സിനിമാ പ്രേമികളും ഇപ്പോൾ ആഗ്രഹിക്കുന്നു എന്നാണ് കമെന്റുകൾ.

കരൺ ജോഹറിനൊപ്പം പൃഥ്വിരാജ് സംയുക്തമായി സെൽഫി എന്ന ചിത്രം നിർമിച്ചു . പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി റീമേക്കാണ് അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും അഭിനയിച്ച ചിത്രം. പ്രഭാസിനും ശ്രുതി ഹാസനുമൊപ്പം തെലുങ്ക് ചിത്രമായ സലാറിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്.

ആമിർ ഖാൻ ഇപ്പോൾ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. തന്റെ അവസാന ചിത്രമായ ലാൽ സിംഗ് ഛദ്ദയുടെ പരാജയത്തിന് ശേഷം, അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് തന്റെ കുടുംബത്തിലും നിർമ്മാണ സംരംഭങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പോവുകയാണെന്ന് താരം പ്രഖ്യാപിച്ചിരുന്നു . എന്നിരുന്നാലും, കജോൾ അഭിനയിച്ച സലാം വെങ്കിയിൽ ആമിർ ഒരു അതിഥി വേഷം ചെയ്തു.

കരൺ ജോഹർ, മോഹൻലാൽ, കമൽഹാസൻ, അക്ഷയ് കുമാർ തുടങ്ങിയ പ്രമുഖരും ഗൗതം മാധവന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു. ഒരു വീഡിയോയിൽ അക്ഷയ്‌യും മോഹൻലാലും ഭാൻഗ്ര നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. മോഹൻലാൽ സർ, നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നേക്കും ഓർക്കും, തികച്ചും അവിസ്മരണീയമായ നിമിഷം. ” എന്ന അടിക്കുറിപ്പോടെ അക്ഷയ് വീഡിയോ പങ്കിട്ടത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top