Social Media
നിപക്കെതിരെ ടൊവിനോയുടെ ജാഗ്രത നിർദേശം ; സിനിമക്ക് പരസ്യം പിടിക്കുന്നുവെന്നു വിമർശിച്ചയാൾക്ക് കിടിലൻ മറുപടിയുമായി താരം !
നിപക്കെതിരെ ടൊവിനോയുടെ ജാഗ്രത നിർദേശം ; സിനിമക്ക് പരസ്യം പിടിക്കുന്നുവെന്നു വിമർശിച്ചയാൾക്ക് കിടിലൻ മറുപടിയുമായി താരം !
By
സമൂഹ മാധ്യമങ്ങളിലൂടെ എപ്പോളും ആരാധകരോട് സംവദിക്കുന്ന നടനാണ് ടോവിനോ തോമസ്. എന്ത് വിഷയങ്ങളിലും താരം തന്റെ പ്രതികരണം അറിയിക്കാറുണ്ട് . പ്പോൾ നിപ്പ ഭീതിയിൽ കേരളം കഴിയുമ്പോൾ ഒട്ടു മിക്ക മുൻനിര താരങ്ങൾക്കുമൊപ്പം ടോവിനോയും ജാഗ്രത നിർദേശം അറിയിച്ചിട്ടുണ്ട്.
എന്നാൽ ഇതിനോട് മറ്റൊരു രീതിയിലാണ് ഒരു ആരാധകൻ പ്രതികരിച്ചത്. നിപ വൈറസ് ഉള്ളില്‍ പ്രവേശിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കുന്ന ജാഗ്രത നിര്‍ദേശം ടൊവിനോയും പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പോസ്റ്റ് ചെയ്തത്. ബോധവത്ക്കരണ പോസ്റ്റുമായെത്തിയ ടൊവിനോയുടെ പോസ്റ്റിനെ വിമര്‍ശിച്ചെത്തിയവരും കുറവല്ലായിരുന്നു.
വൈറസ് സിനിമയുടെ പരസ്യമല്ലേ ഇതെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായാണ് മറുപടിയുമായി താരമെത്തിയത്. ഈ സമീപനം നിരാശയുണ്ടാക്കുന്നതാണെന്നും അങ്ങനെ തോന്നുന്നുവെങ്കില്‍ താങ്കള്‍ സിനിമ കാണേണ്ടെന്നുമായിരുന്നു താരത്തിന്റെ മറുപടി. നിരവധി പേരാണ് താരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിട്ടുള്ളത്.
ആഷിഖ് അബു സംവിധാനം ചെയ്ത വൈറസില്‍ സുപ്രധാന കഥാപാത്രമായി ടൊവിനോയും എത്തുന്നുണ്ട്. ജൂണ്‍ 7ന് സിനിമയെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് മാറ്റുമോയെന്ന കാര്യത്തെക്കുറിച്ച് ആരാഞ്ഞും ആരാധകരെത്തിയിരുന്നു.
ഇതേക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെയും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ടൊവിനോയ്ക്ക് നേരെ ഉയര്‍ന്നുവന്നിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ താരത്തോട് സിനിമയ്ക്ക് പബ്ലിസിറ്റി കിട്ടാന്‍ വേണ്ടിയല്ലേ ഇറങ്ങിയതെന്നായിരുന്നു അന്ന് ചോദിച്ചത്.
tovino thomas against fan’s comment