നിങ്ങളുടെ സ്വപ്നം പറക്കണം എന്നാണെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടത് ചിറകുകള്‍ മാത്രമാണ്; ആദ്യ കാര്‍ സ്വന്തമാക്കിയ സന്തോഷം പങ്കിട്ട് മറീന മൈക്കിള്‍ കുരിശിങ്കല്‍

മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ ആന്റണി, ചങ്ക്‌സ് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ താരമാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, ആദ്യ കാര്‍ വാങ്ങിയതിന്റെ സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് ഇപ്പോള്‍. ‘നിങ്ങളുടെ സ്വപ്നം പറക്കണം എന്നാണെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടത് ചിറകുകള്‍ മാത്രമാണ്. ഇന്ന് രണ്ടും നേടി ഞാന്‍ അനുഗ്രഹീതയായിരിക്കുന്നു. ടാറ്റ നെക്‌സണ്‍ … എന്റെ ആദ്യത്തെ കാര്‍ … !!!’ എന്നാണ് ചിത്രം പങ്ക് വെച്ചു കൊണ്ട് താരം പറഞ്ഞത്.
കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിയാണ് മറീന. ജനുവരിയിലാണ് ടാറ്റ നെക്‌സോണിന്റെ പരിഷ്‌കരിച്ച പതിപ്പ് വില്‍പ്പനക്കെത്തിയത്. പെട്രോള്‍ മോഡലിന് 10.24 ലക്ഷവും, ഡീസല്‍ മോഡലിന് 11.60 ലക്ഷവുമാണ് കോഴിക്കോട്ട് എക്‌സ്‌ഷോറൂം വില. ഇതില്‍ ഏതു മോഡലാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍ വാങ്ങിയത് എന്ന് വ്യക്തമല്ല.
കഷ്ടപ്പാടുകള്‍ക്കിടയില്‍ സിനിമയില്‍ എത്തിയ താരമാണ് മറീന. ഇന്നു കാണുന്ന മറീനയിലേയക്കുള്ള യാത്രയെ കുറിച്ച് താരം നേരത്തെ മനസ് തുറന്നിരുന്നു. വ്യത്യസ്!ത മതങ്ങളില്‍ നിന്ന് പ്രണയബദ്ധരായി വിവാഹം കഴിച്ച അച്ഛനും അമ്മയും. അവരുടെ ആകെ സമ്പാദ്യം കടുത്ത ദാരിദ്രം മാത്രമായിരുന്നു. മറീനയുടെ ജീവിതം തുടങ്ങുന്നത് ഇവിടെ നിന്നായയിരുന്നു. തന്റെ ബാല്യകാലത്ത് ഉറങ്ങാന്‍ പോകുമ്പോള്‍ തയ്യല്‍ മെഷീന്‍ ചവിട്ടുന്ന അമ്മയെയാണ് കാണുന്നതെന്നും താരം പറഞ്ഞിരുന്നു.