Malayalam
മരക്കാറിൽ പട്ടു മരയ്ക്കാറായി സിദ്ദിഖ്; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറക്കാർ
മരക്കാറിൽ പട്ടു മരയ്ക്കാറായി സിദ്ദിഖ്; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറക്കാർ
മോഹൻലാൽ പ്രിയദർശൻ കൂട്ട്കെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെ ആധാരമാക്കിയാണ ചിത്രം ഒരുങ്ങുന്നത്. ഇപ്പോൾ ഇതാ ചിത്രത്തിൽ സിദ്ദിഖിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
പട്ടു മരയ്ക്കാർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിദ്ദിഖിക്കിന്റെ ക്യാരക്ടർ പോസ്റ്ററിന് ഇതിനോടകം ലഭിച്ചത്. കഴിഞ്ഞ ദിവസം മഞ്ജുവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടിരുന്നു.
സുബൈദ എന്ന കഥാപാത്രത്തെയാണ് മഞ്ജു മരയ്ക്കാറിൽ അവതരിപ്പിക്കുന്നത്. മാർച്ചിലാണ് ചിത്രം പ്രദർശനത്തിന് എത്തുക.
മധു, പ്രണവ് മോഹന്‍ലാല്‍, തെന്നിന്ത്യൻ താരം പ്രഭു, ബോളുവുഡ് നടൻ സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിക്കുന്നതാകട്ടെ പ്രണവ് മോഹൻലാൽ ആണ്. സുനില്‍ ഷെട്ടി, അര്ജുന് സര്‍ജ, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .
ചിത്രത്തിൽ ഇവരുടെ ലുക്കുകൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.സംവിധായകന് ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും.
Marakkar: Arabikadalinte Simham
