Malayalam
കെട്ട്യോള്‍ക്ക് ശേഷമാണ് മരക്കാര്‍ കിട്ടിയതെങ്കില്‍ ചെയ്യുമായിരുന്നില്ല എന്നല്ല ഞാന്‍ പറഞ്ഞത്; ആ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണ്; മരക്കാറിനെ പറ്റി വീണയുടെ പ്രതികരണം!
കെട്ട്യോള്‍ക്ക് ശേഷമാണ് മരക്കാര്‍ കിട്ടിയതെങ്കില്‍ ചെയ്യുമായിരുന്നില്ല എന്നല്ല ഞാന്‍ പറഞ്ഞത്; ആ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണ്; മരക്കാറിനെ പറ്റി വീണയുടെ പ്രതികരണം!
കെട്ട്യോള്‍ ആണെന്റെ മാലാഖ എന്ന ഒറ്റ സിനിമയിലൂടെ മുൻനിര നായികമാർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് വീണ നന്ദകുമാര്‍. മലയാള സിനിമയില്‍ സജീവമായി മാറിയ വീണ ഇയ്യടുത്തിറങ്ങിയ ഭീഷ്മ പര്‍വ്വത്തിലു മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തിരികെയെത്തിയത്.
അമല്‍ നീരദിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് തന്റെ സ്വപ്‌നമായിരുന്നുവെന്നാണ് വീണ പറയുന്നത്. മുംബെക്കാരിയാണ് വീണ ഭീഷ്മ പര്‍വ്വത്തെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് .
ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വീണയുടെ വാക്കുകള്‍ പൂർണ്ണമായി വായിക്കാം,
മമ്മൂക്ക സെറ്റില്‍ വരുമ്പോള്‍ എല്ലാവരോടും തമാശ പറഞ്ഞു സ്‌നേഹത്തോടെ സംസാരിക്കും. അതുകൊണ്ട് അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോഴും ഒരു പേടിയോ അകല്‍ച്ചയോ തോന്നാറില്ലെന്നാണ് വീണ പറയുന്നത്. വീണയുടെ വാക്കുകള്‍ ശരിവെക്കുന്നതായിരുന്നു ഭീഷ്മ പര്‍വ്വത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടിയും ചിത്രത്തിലെ മറ്റ് താരങ്ങളും പങ്കെടുത്ത അഭിമുഖങ്ങള്‍. മമ്മൂക്ക എപ്പോഴും അദ്ദേഹത്തിലെ കലാകാരനെ നന്നായി പരിപാലിച്ച് പോകുന്നത് കാണുമ്പോള്‍ അതിശയം തോന്നാറുണ്ടെന്നും വീണ പറയുന്നു.
അദ്ദേഹത്തിന്റെ എനര്‍ജിയും സിനിമയോടുള്ള മനോഭാവവും ഒക്കെ കാണുമ്പൊള്‍ നമ്മള്‍ അദ്ഭുതപ്പെട്ടുപോകും. അദ്ദേഹത്തിന് മാത്രം കഴിയുന്ന ചില കാര്യങ്ങളാണ് അതെല്ലാം എന്നാണ് വീണ അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന് കലയോടുള്ള സമര്‍പ്പണ മനോഭാവമാണ് അതിനു കാരണമെന്നു വീണ പറയുന്നു. . അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ നമ്മുടെ എനര്‍ജിയും വര്‍ധിക്കും.
ചെയ്യുന്ന ജോലിയില്‍ നൂറു ശതമാനം ആത്മാര്‍ഥതയും സമര്‍പ്പണവും കാണിക്കണം എന്ന പാഠമാണ് എനിക്ക് അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞതെന്നും വീണ പറയുന്നു. അദ്ദേഹത്തിന്റെ ആ സ്വഭാവം തന്നിലെ കലാകാരിക്ക് പ്രചോദനമായെന്നും വീണ പറയുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ടൊരു രംഗത്തില്‍ ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്ര വീണയുടെ കഥാപാത്രത്തെ ഷൂസ് കൊണ്ടെറിയുന്നുണ്ട്. ഇതേക്കുറിച്ചും വീണ മനസ് തുറന്നു.
ഷൈന്‍ ടോം ഷൂസ് എടുത്തെറിയുന്ന സീനില്‍ എനിക്ക് പേടിയൊന്നും തോന്നിയില്ലെന്നും അതാണ് ഞാന്‍ അനങ്ങാതെ തന്നെ ഇരുന്നതെന്നുമാണ് വീണ പറയുന്നത്. ഇനിയിപ്പോ ഷൂസ് എന്റെ മേലെ വീണാലും കുഴപ്പമില്ലായിരുന്നുവെന്നാണ് വീണ പറയുന്നത്. കാരണം കഥാപാത്രമാണ് അതൊക്കെ ഏറ്റുവാങ്ങുന്നതെന്നാണ് വീണയുടെ മറുപടി. ഷൈന്‍ ടോം എന്ന കലാകാരനോടുള്ള നമ്മുടെ ഒരു വിശ്വാസമുണ്ടല്ലോ.
ആ സീനില്‍ അയാള്‍ എന്റെ ഭര്‍ത്താവാണ് അയാളോട് തീരാത്ത ദേഷ്യമാണെനിക്ക്. താന്‍ എന്ത് ചെയ്താലും എനിക്ക് ഒരു കുന്തവുമില്ല എന്ന ഭാവമാണ്. ഭര്‍ത്താവിനോടുള്ള വിലയും സ്‌നേഹവും വിശ്വാസവുമെല്ലാം എന്നോ പോയി, ഇനി എന്തായാലും ഒന്നുമില്ല എന്ന ഭാവമാണ് ജെസ്സിക്കെന്നും താരം രംഗത്തെക്കുറിച്ച് പറയുന്നു.
അതേസമയം, ഷൈന്‍ ടോം ചാക്കോയോടൊപ്പം കെട്ട്യോള്‍ ആണെന്റെ മാലാഖ, ലവ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും തങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിതെന്നും വീണ ചൂണ്ടിക്കാണിച്ചു. ഷൈന്‍ അപാര കഴിവുള്ള അഭിനേതാവാണ്. നല്ല കലാകാരന്മാരോടൊപ്പം അഭിനയിക്കാന്‍ കഴിയുന്നതും ഒരു ഭാഗ്യമാണ്. ഈ സിനിമയില്‍ അദ്ദേഹത്തോടൊപ്പം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു എന്നാണ് വിശ്വാസമെന്നും വീണ പറയുന്നു.
അതേസമയം മോഹന്‍ലാല്‍ ചിത്രമായ മരക്കാറിലും വീണ അഭിനയിച്ചിരുന്നു. ചിത്രത്തിലെ വീണയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ കമന്റുകളോട് വീണ പ്രതികരിച്ചിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ ചിലര്‍ തെറ്റിദ്ധരിച്ചുവെന്നാണ് വീണ പറയുന്നത്.
”ഞാന്‍ ഈയിടെ കൊടുത്ത ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് ആളുകള്‍ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. ഞാന്‍ പറഞ്ഞത് കെട്ട്യോള്‍ ആണെന്റെ മാലാഖ എന്ന ചിത്രത്തിന് മുന്‍പ് കിട്ടിയ ഓഫര്‍ ആണ് മരക്കാരിന്റേത്. കെട്ട്യോള്‍ക്ക് ശേഷമാണ് മരക്കാര്‍ കിട്ടിയതെങ്കില്‍ ചെയ്യുമായിരുന്നില്ല എന്നല്ല ഞാന്‍ പറഞ്ഞത്. ഓരോ കഥാപാത്രങ്ങളും എനിക്ക് പുതിയ പുതിയ പാഠങ്ങളാണ്. ഞാന്‍ സിനിമയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മരക്കാര്‍ കിട്ടിയത്. ലാലേട്ടനും പ്രിയദര്‍ശന്‍ സാറും ഒന്നിക്കുന്ന സിനിമ ചെയ്യാന്‍ കഴിഞ്ഞത് വളരെ നല്ലതായിട്ടേ ഞാന്‍ കരുതിയിട്ടുള്ളൂ” എന്നാണ് മരക്കാര്‍ വിഷയത്തില്‍ ്‌വീണ നല്‍കുന്ന വിശദീകരണം.
about mohanlal