Malayalam
ചിലങ്കയുടെ ശബ്ദം കേട്ട് മഞ്ജു അന്ന് പറഞ്ഞത്…. അന്ന് തൊട്ടെ മനസിലായി അത്യാവശ്യം കെണി പരിപാടികളൊന്നും മഞ്ജുവിന്റെ അടുത്ത് നടക്കില്ലെന്ന്; മനോജ് കെ ജയൻ
ചിലങ്കയുടെ ശബ്ദം കേട്ട് മഞ്ജു അന്ന് പറഞ്ഞത്…. അന്ന് തൊട്ടെ മനസിലായി അത്യാവശ്യം കെണി പരിപാടികളൊന്നും മഞ്ജുവിന്റെ അടുത്ത് നടക്കില്ലെന്ന്; മനോജ് കെ ജയൻ
മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് മഞ്ജു വാര്യര്‍. തന്റെ അഭിനയമികവു കൊണ്ട് മലയാളികളുടെ മനസില്‍ എന്നന്നേക്കുമായി ഇടം നേടിയ നടിയാണ് മഞ്ജു വാര്യര്‍. കലോത്സവ വേദിയിലൂടെയാണ് മഞ്ജു വാര്യര്‍ സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ മഞ്ജുവിന് സാധിച്ചു. പിന്നീട് സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു മഞ്ജു വാര്യര്‍.
എന്നാല്‍ തിരിച്ചുവന്ന മഞ്ജുവിനെ അതേ സ്‌നേഹത്തോടെ തന്നെയാണ് മലയാളികള്‍ സ്വീകരിച്ചത്. നിര്‍ത്തിയിടത്തു നിന്നും തുടങ്ങുകയായിരുന്നു മഞ്ജു. ഇന്നും മലയാള സിനിമയുടെ സൂപ്പര്‍ നായികയാണ് മഞ്ജു. മഞ്ജു വാര്യര്‍ നായികയായെത്തിയ ആദ്യ സിനിമയാണ് സല്ലാപം. ദിലീപ്, മനോജ് കെ ജയന്‍ എന്നിവര്‍ ആയിരുന്നു മഞ്ജുവിനൊപ്പം പ്രധാന വേഷത്തിലെത്തിയത്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയുടെ ഷൂട്ടിംഗ് സെറ്റിലെ രസകരമായ അനുഭവങ്ങൾ പങ്കു വെക്കുകയാണ് മനോജ് കെ ജയൻ. ഷൂട്ടിംഗ് വേളയിൽ മഞ്ജുവും അമ്മ ഗിരിജയും ചെറുതുരുത്തി ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. അങ്ങനെയിരിക്കെ മനോജ് കെ ജയനും ദിലീപും ചേർന്ന് മഞ്ജുവിന് ഒരു പണി കൊടുക്കാം എന്ന് തീരുമാനിച്ചു. ചെറുതുരുത്തി ഗസ്റ്റ് ഹൗസിൽ പ്രേതബാധ ഉണ്ടെന്ന് പൊതുവേ ഒരു സംസാരം ഉണ്ടായിരുന്നുവെന്നും താരം പറയുന്നു.
ഇതാണ് പറ്റിയ അവസരമെന്ന് മനസിലാക്കി രണ്ടാളും കൂടെ മഞ്ജുവിനെ പേടിപ്പിക്കാന്‍ പദ്ധതിയിട്ടു. തലവഴി ബെഡ്ഷീറ്റ് പുതച്ച് ജനലിനു പുറത്ത് ചിലങ്കയുടെ ശബ്ദം ഉണ്ടാക്കി മനോജ് കെയ ജയനും ദിലീപും നടന്നു നീങ്ങി. ‘ദാഹിക്കുന്നു, ഇച്ചിരി രക്തം കിട്ടിയിരുന്നെങ്കിൽ’ എന്നായിരുന്നു അന്ന് മഞ്ജുവിനോട് ചോദിച്ചത്.
അതിന് മറുപടിയായി ‘ബിസ്‌ലേറി മതിയോ’ എന്നാണ് മഞ്ജു ചോദിച്ചത്. അന്ന് തൊട്ടെ മനസിലായി അത്യാവശ്യം കെണി പരിപാടികളൊന്നും മഞ്ജുവിന്റെ അടുത്ത് നടക്കില്ലെന്ന് എന്നും മനോജ് കെ ജയൻ പറഞ്ഞു. മഞ്ജു വാര്യർ അന്നേ മിടുക്കിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോഹിതദാസിന്റെ തിരക്കഥയിൽ ഗ്രാമീണപശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന സല്ലാപം സുന്ദർദാസ് സംവിധാനം നിർവഹിച്ച ആദ്യചിത്രമാണ്.ഈ ചിത്രത്തിലെ രാജപ്പൻ എന്ന ചെത്തുകാരന്റെ വേഷമാണ് കലാഭവൻ മണിയെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്. സല്ലാപത്തിന് പിന്നാലെ കുടമാറ്റം, വര്‍ണ്ണക്കാഴ്ചകള്‍, കുബേരന്‍, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ സിനിമകളും ഒരുക്കിയ സംവിധായകനാണ് സുന്ദര്‍ദാസ്.
അതേസമയം വെള്ളരിപ്പട്ടണം ആണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു. മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ ആണ് മഞ്ജുവിന്റെ പുതിയ സിനിമ. മലയാളത്തിന് പുറത്ത് തമിഴിലും സജീവമായി മാറുകയാണ് മഞ്ജു വാര്യര്‍. തമിഴില്‍ രജനീകാന്ത് ചിത്രം വേട്ടയാന്‍, മിസ്റ്റര്‍ എക്‌സ്, വിടുതലൈ പാര്‍ട്ട് 2 എന്നിവയാണ് മഞ്ജുവിന്റേതായി അണിയറയിലുള്ളത്. ഹിന്ദിയില്‍ അമ്രികി പണ്ഡിറ്റ് എന്ന സിനിമയും തയ്യാറാകുന്നുണ്ട്.
