Connect with us

ചേച്ചിയെ അനുകരിക്കാൻ നോക്കുന്ന അനുജത്തി; പുതിയ ചിത്രങ്ങളുമായി ഭാവന

Movies

ചേച്ചിയെ അനുകരിക്കാൻ നോക്കുന്ന അനുജത്തി; പുതിയ ചിത്രങ്ങളുമായി ഭാവന

ചേച്ചിയെ അനുകരിക്കാൻ നോക്കുന്ന അനുജത്തി; പുതിയ ചിത്രങ്ങളുമായി ഭാവന

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും ഭാവനയും. ജീവിതത്തിലെ സന്തോഷത്തിലും സങ്കടങ്ങളിലും താങ്ങും തണലുമായി ഇവരുവരും പരസ്പരം നിൽക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. മഞ്ജു വാര്യർ കഴിഞ്ഞ ദിവസം ഒരു കസേരയിൽ ഇരുന്ന് മിറർ സെൽഫിയെടുക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. അതേ സ്ഥലത്തിരിക്കുന്ന മറ്റൊരു ചിത്രവും അന്നേ ദിവസം തന്നെ മഞ്ജു ഷെയർ ചെയ്യുകയുണ്ടായി. എന്നാൽ ഇപ്പോൾ വളരെ രസകരമായ ഒരു കാര്യമായണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

നടി ഭാവനയും സമാനമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ്. “കോപ്പിയിങ്ങ് മഞ്ജു വാര്യർ സെയിം പ്ലേയ്സ്, സെയിം ചെയർ” എന്ന അടികുറിപ്പോടെയാണ് ഭാവന ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. മഞ്ജു വാര്യർ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഭാവനയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. മഞ്ജു തനിക്ക് സ്വന്തം ചേച്ചിയെ പോലെയാണെന്ന് ഭാവനം പറഞ്ഞിരുന്നു. ചേച്ചിയെ അനുകരിക്കാൻ നോക്കുന്ന അനുജത്തിയുടെ ചിത്രത്തിന് താഴെ അനവധി ആരാധക കമൻ്റുകളുമുണ്ട്. അപ്പോൾ രണ്ടുപേരും ഒന്നിച്ച എടുത്തതാണല്ലെ ആ ഫോട്ടോ കൊള്ളാലോ ? . രണ്ടുപേരും ഒരുമിച്ച പോയപ്പോൾ എടുത്തതാണ് ? എന്നൊക്കൊയാണ് കമന്റുകൾ

ഭാവനയും മഞ്ജു വാര്യരും അടുത്ത സുഹൃത്തുക്കളാണ്. മഞ്ജു സിനിമയിൽനിന്നും ഇടവേള എടുത്ത സമയത്താണ് ഭാവന അഭിനയത്തിലേക്ക് വരുന്നത്. വിവിധ കാലഘട്ടങ്ങളിലായാണ് രണ്ടു പേരും ചലച്ചിത്ര രംഗത്തെത്തിയത്. ഇവർ ഒരുമിച്ച് അഭിനയിച്ച ചലച്ചിത്രങ്ങളുമില്ല. പക്ഷേ ഓഫ് സ്ക്രീനിൽ രണ്ടുപേരും അടുത്ത ബന്ധം സൂക്ഷിക്കുന്നു.

സ്വന്തം ചേച്ചിയെ പോലെയാണ് ഭാവനയ്ക്ക് മഞ്ജു. തന്നെ വഴക്കു പറയാൻ അധികാരമുള്ളവരിലൊരാളാണ് മഞ്ജുവെന്ന് ഭാവന മുൻപ് പറഞ്ഞിട്ടുണ്ട്. രമ്യ നമ്പീശൻ, ശിൽപ ബാല, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് തുടങ്ങിയവരും ഭാവനയുടെ സൗഹൃദ കൂട്ടത്തിലുണ്ട്. എല്ലാവരും കൂടി ഗ്രൂപ്പ് ചാറ്റും നടത്താറുണ്ട്. അഭിനയത്തിൽ നിന്ന് ദീർഘ ഇടവേളയെടുത്ത മഞ്ജു അതിശക്‌തമായ തിരിച്ചുവരവാണ് നടത്തിയത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ മടങ്ങി വരവ്. അവിടന്നിങ്ങോട്ട് ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ് മഞ്ജു ഇപ്പോൾ.

മഞ്ജു തിരിച്ചെത്തിയ പോലെ മലയാള സിനിമയിലേക്ക് ഒരു വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന നടിയാണ് ഭാവന. ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇവർ രണ്ടുപേരും. സിനിമയ്ക്ക് അപ്പുറത്താണ് ഇവരുടെ സൗഹൃദം. തിരക്കുകൾക്കിടയിലും ഒന്നിച്ച് ചേരാനും സന്തോഷങ്ങൾ പങ്കുവെയ്ക്കാനുമൊക്കെ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ, തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

താൻ ഹൃദയത്തോട് ചേർത്ത് നിർത്തിയിരിക്കുന്ന വ്യക്തിയാണ് ഭാവനെയെന്നും കരുത്തിന്റെ പ്രതീകമാണ് അവളെന്നുമാണ് മഞ്ജു പറയുന്നത്. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാലോകത്തേക്ക് തിരിച്ചെത്തുകയാണ് ഭാവന. ആദിൽ മൈമൂനത്ത് അഷ്റഫ്ന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ആണ് ഭാവനയുടെ പുതിയ ചിത്രം. ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അജിത്തിനൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രം ‘തുനിവ്’ ആണ് മഞ്ജുവിന്റെ റിലീസിനെത്തുന്ന പുതിയ ചിത്രം.

Continue Reading
You may also like...

More in Movies

Trending

Recent

To Top