Connect with us

അമ്മ ഈ കത്ത് കാണിച്ചപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്; കുറിപ്പുമായി നമിത

Movies

അമ്മ ഈ കത്ത് കാണിച്ചപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്; കുറിപ്പുമായി നമിത

അമ്മ ഈ കത്ത് കാണിച്ചപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്; കുറിപ്പുമായി നമിത

ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത പ്രമോദ് ഇപ്പോൾ ആരാധകരുടെ പ്രിയ നായികമാരില്‍ ഒരാളാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ കൂടെയാണ് നമിത ആദ്യമായി നായികയായി അഭിനയിച്ചത്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്.

തന്റെ പ്രൊഫൈലിലൂടെ നമിത ഇപ്പോൾ പങ്കുവച്ചിരിക്കുന്ന പോസ്റ്റ് ആരാധക ശ്രദ്ധ നേടുകയാണ്. നമിതയും അനുജത്തി അകിതയും കുട്ടികാലത്ത് അച്ഛന് എഴുതിയ കത്തിന്റെ ചിത്രമാണ് ഷെയർ ചെയ്തിരിക്കുന്നത്. കുട്ടികാലത്തെ നിഷ്കളങ്കതയിൽ എഴുതിയ കത്തിലെ വരികൾ വളരെ രസകരമാണ്.

“അച്ഛൻ ഖത്തറിൽ ജോലി ചെയ്തിരുന്നപ്പോൾ ഞാനും അനുജത്തിയും ചേർന്ന് എഴുതിയ കത്താണിത്. അന്നൊക്കെ അമ്മ കത്ത് എഴുതി തീരാൻ നോക്കിയിരിക്കും കാരണം അതു കഴിഞ്ഞ് വേണം എന്റെ വിശേഷങ്ങൾ അച്ഛനോട് പറയാൻ. അന്ന് ഞാൻ ഉപയോഗിച്ചിരുന്നത് ഒരു ഹീറോ പേനയായിരുന്നു. എനിക്കും അനുജത്തിയ്ക്കും അന്ന് ചില അലർജികളൊക്കെ ഉണ്ടായിരുന്നു അതൊന്നും ഞങ്ങൾ അച്ഛനെ അറിയിച്ചിരുന്നില്ല.

ഇന്ന് അമ്മ ഈ കത്ത് കാണിച്ചപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്. നാളെ അവരുടെ 27 ാം വിവാഹ വാർഷികമാണ്. ഇത്രയും നല്ല മാതാപിതാക്കളെ ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യവതികളാണ്. നിങ്ങൾക്കൊപ്പം എന്നും ഞാനും പാറുവും ഉണ്ടാകും” നമിത കുറിച്ചു.താരങ്ങളായ ദീപ്തി വിധുപ്രതാപ്, ജ്യോത്സന, കവിത എന്നിവർ കമൻറുമായി എത്തിയിട്ടുണ്ട്.

2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ എന്ന സിനിമയിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ നായികയുമായി. ‘

സൗണ്ട് തോമ’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’, ‘വിക്രമാദിത്യൻ’, ‘അമർ അക്ബർ അന്തോണി’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഈശോ’യാണ് നമിതയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം.

More in Movies

Trending

Recent

To Top