Connect with us

എന്നേക്കാൾ നാലഞ്ചു വയസ്സിന് ഇളയതായിരുന്നു. എന്റെ മുൻകാലം അറിഞ്ഞുകൊണ്ടാണ് അദ്ദേഹം വിവാഹത്തിന് സമ്മതിച്ചത് – തകർന്ന മൂന്നാം വിവാഹത്തെ കുറിച്ച് ചാർമിള

Articles

എന്നേക്കാൾ നാലഞ്ചു വയസ്സിന് ഇളയതായിരുന്നു. എന്റെ മുൻകാലം അറിഞ്ഞുകൊണ്ടാണ് അദ്ദേഹം വിവാഹത്തിന് സമ്മതിച്ചത് – തകർന്ന മൂന്നാം വിവാഹത്തെ കുറിച്ച് ചാർമിള

എന്നേക്കാൾ നാലഞ്ചു വയസ്സിന് ഇളയതായിരുന്നു. എന്റെ മുൻകാലം അറിഞ്ഞുകൊണ്ടാണ് അദ്ദേഹം വിവാഹത്തിന് സമ്മതിച്ചത് – തകർന്ന മൂന്നാം വിവാഹത്തെ കുറിച്ച് ചാർമിള

പ്രണയം തകർത്ത ജീവിതമാണ് നടി ചാര്മിളയുടേത് . രാജകുമാരിയെ പോലെ ജീവിച്ച അവർ വളരെ പെട്ടെന്നാണ് തകർച്ചയിലേക്ക് വീണത് . ആ തകർച്ചയെ കുറിച്ച് പങ്കു വെക്കുകയാണ് ചാര്മിള.

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ പ്രണയങ്ങളുണ്ടായി. അനുഭവങ്ങളിൽ നിന്ന് ഞാൻ പാഠം പഠിച്ചുമില്ല. രാജേഷുമായി ബന്ധം പിരിഞ്ഞശേഷം എങ്ങോട്ടു പോകണമെന്ന് അറിയില്ലായിരുന്നു. ചെറിയ വാടകയ്ക്ക് വീട് അന്വേഷിച്ച് അലഞ്ഞ ശേഷമാണ് ഇവിടെ എത്തിയത്. ഞാൻ സിനിമാ നടിയാണെന്ന് പറഞ്ഞിട്ട് വീട്ടുടമയ്ക്കു പോലും വിശ്വാസമായില്ല. എന്നെ അന്വേഷിച്ച് ആളുകളെത്തുമ്പോൾ അയാൾക്ക് സംശയമാണ്. മുകളിൽ നിന്ന് അയാൾ എത്തിനോക്കും.

സിനിമകൾ ഇടയ്ക്കുണ്ട്. മാസം പത്തു ദിവസത്തെ വർക്ക് അടുപ്പിച്ച് കിട്ടിയാൽ മതി. റിയാലിറ്റി ഷോയിലോ മറ്റോ ജഡ്ജായി അവസരം ലഭിച്ചാൽ സ്ഥിര വരുമാനം ലഭിക്കുമായിരുന്നു.

എന്റെ പേരിടീലിന് വന്നത് കരുണാനിധിയും ശിവാജി ഗണേശനും എം.എൻ. നമ്പ്യാരും ബാലാജിയും ഷീലയും ഉൾപ്പെടുന്ന വലിയ താരനിരയാണ്. അച്ഛന്‍ മനോഹർ പ്രശസ്തനായ വെറ്ററിനറി ഡോക്ടറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഡ്വൈസറുമായിരുന്നു. അന്നത്തെ പ്രമുഖ താരങ്ങളുടെ യെല്ലാം മൃഗങ്ങളെ ചികിത്സിച്ചത് അച്ഛനാണ്. അതുകൊണ്ടു സിനിമാക്കാരുമായെല്ലാം വലിയ അടുപ്പം. സിനിമയിൽ അഭിനയിക്കുന്നതൊക്കെ വലിയ കുറച്ചിലായാണ് അച്ഛന്റെ കുടുംബക്കാർ കണ്ടിരുന്നത്.

ഏഴാം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള വെക്കേഷനാണ് ‘ധന’ത്തിലേക്ക് വിളിച്ചത്. പഠിത്തം ഉഴപ്പുമോ എന്നായിരുന്നു അച്ഛനു പേടി. എന്റെ നിർബന്ധത്തിന് വഴങ്ങി സമ്മതിച്ചു. ഞാനാണ് നായിക എന്നു സിബി മലയിൽ സാർ പറഞ്ഞിട്ടും എനിക്കു വിശ്വാസമായില്ല. ഒന്നിലധികം നായികമാർ ഉണ്ടാകുമെന്നാണ് കരുതിയത്.
തലേന്ന് തന്നെ ഡയലോഗുകൾ പഠിക്കാൻ തരും. ഞാൻ എല്ലാം എഴുതി കാണാപ്പാഠം പഠിക്കുമെങ്കിലും ടേക്കെടുക്കുമ്പോൾ മറന്നുപോകും. ടെൻഷന്‍ കൂടിക്കൂടി ഞാൻ കരച്ചിലായി. അപ്പോൾ മോഹൻലാൽ വന്നു പറഞ്ഞു, ‘സമയം എടുത്തു പഠിച്ചോളൂ, ഞാൻ കാത്തിരിക്കാം.’ ഒരു പുതുമുഖത്തിനു വേണ്ടി സൂപ്പർതാരം അങ്ങനെ പറയുന്നത് വലിയ അദ്ഭുതമായിരുന്നു.

ഭക്ഷണശീലങ്ങളിലെ സമാനതയാണ് ബാബു ആന്റണിയുമായി എന്നെ അടുപ്പിച്ചത്. ചെറുപ്പം മുതൽക്കേ ചൈനീസ്– കോണ്ടിനെന്റൽ ഫൂഡുകളോടായിരുന്നു താൽപര്യം. ബാബുവിന്റെ രീതിയും ഇതുതന്നെ. സെറ്റില്‍ നായകനു മാത്രമാണ് സ്പെഷൽ ഫൂഡുള്ളത്. ഒരുമിച്ച് അഭിനയിക്കുമ്പോൾ അദ്ദേഹം എനിക്കുള്ള ഭക്ഷണം കൂടി കൊണ്ടുവരാൻ നിർദേശിക്കും. അങ്ങനെ ഞങ്ങൾ സൗഹൃദത്തിലായി.

വലിയ കെയറിങ്ങായിരുന്നു എന്നോട്. കൂട്ടിക്കാനത്ത് ഷൂട്ടിങ് നടക്കുമ്പോൾ എന്റെ റൂമിലെ ഗീസർ കേടായി. ഇതറിഞ്ഞ് അദ്ദേഹം സ്വന്തം റൂമിൽ നിന്ന് ചൂടുവെള്ളം ബക്കറ്റിലാക്കി മുറിയിൽ കൊണ്ടു വച്ചുതന്നു. ഇതുകണ്ട അച്ഛൻ ദേഷ്യത്തോടെ ബക്കറ്റ് തൊഴിച്ചു നിലത്തിട്ടു.മറ്റൊരിക്കൽ ഒരുൾനാട്ടിൽ ഷൂട്ടിങ് നടക്കുമ്പോൾ വലിയ മഴ പെയ്യാൻ പോകുന്നു. എന്റെ കാർ വരാൻ വൈകുന്നതു കണ്ട് ബാബു അദ്ദേഹത്തിന്റെ കാറിൽ എന്നോടും കയറാൻ നിർദേശിച്ചു. പക്ഷേ, അച്ഛൻ സമ്മതിച്ചില്ല. അപ്പോൾ അദ്ദേഹം കാറിൽ നിന്നിറങ്ങി ഞങ്ങളോടു പൊയ്ക്കൊള്ളാൻ പറഞ്ഞു. ഇതൊക്കെ എന്നെ അദ്ദേഹത്തിലേക്ക് വല്ലാതെ അടുപ്പിച്ചു. എനിക്കു വേണ്ടി ഇത്രയും സഹിക്കുന്നല്ലോ എന്ന ചിന്തയായിരുന്നു.

അച്ഛന്റെ കാർക്കശ്യം എനിക്ക് ബാബുവിനോട് അടുപ്പം കൂടുതൽ തോന്നിയെന്നും പറയാം. സ്നേഹത്തോടെ ദൂഷ്യവശങ്ങള്‍ പറഞ്ഞു തന്നിരുന്നെങ്കിൽ ആ ബന്ധത്തിൽ പെടില്ലായിരുന്നു. പകരം പൊതിഞ്ഞു വയ്ക്കാനാണ് അച്ഛൻ ശ്രമിച്ചത്. മകളെന്ന നിലയിലും ഞാൻ പരാജയമാണ്. അച്ഛൻ കൊണ്ടുവന്ന വിവാഹത്തിനു സമ്മതിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു.

പ്രണയപരാജയത്തിനു ശേഷമുള്ള തിരിച്ചുവരവിലാണ് ‘അടിവാരം’ ലഭിക്കുന്നത്. അതിന്റെ സെറ്റിൽ വച്ചാണ് അസിസ്റ്റന്റ് ഡയറക്ടർ കിഷോർ സത്യയെ പരിചയപ്പെടുന്നത്. ഡിപ്രഷനില്‍ കഴിയുന്ന എന്നോട് സ്നേഹത്തോടെ സംസാരിച്ചു, അടുപ്പത്തിലായി. സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചുകൊണ്ടിരിക്കെ തന്നെ ഞങ്ങൾ വിവാഹിതരായി. വിവാഹത്തോടെ സിനിമ ഉപേക്ഷിക്കണമെന്ന് കിഷോർ ആവശ്യപ്പെട്ടു. ഇതിനിടെ കിഷോർ ഷാർജയിലേക്കു പോയി. വിക്രം നായകനായ ‘സേതു’വിൽ നായികയായി വിളിച്ചപ്പോൾ കിഷോറിന് ഇഷ്ടമാകില്ലെന്നു കരുതി ഞാൻ വേണ്ടെന്നുവച്ചു. നാലുവർഷം അയാൾ അവിടെയും ഞാൻ ഇവിടെയുമായി കഴിഞ്ഞു. പിന്നീട് ഒരു ഷോയുടെ ഭാഗമായി ഞാൻ ദുബായിലെത്തി കിഷോറിനെ കണ്ടപ്പോഴാണ് ബന്ധം തുടരാൻ താൽപര്യമില്ലെന്നു പറഞ്ഞത്.

നോക്കിയയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന രാജേഷ് എന്റെ സഹോദരിയുടെ സുഹൃത്തായിരുന്നു. വീട്ടിൽ വന്നുള്ള പരിചയം പ്രണയത്തിലേക്ക് വഴിമാറി. ഈസി ഗോയിങ് ആയ ഒരു ചെറുപ്പക്കാരൻ. എന്നേക്കാൾ നാലഞ്ചു വയസ്സിന് ഇളയതായിരുന്നു. എങ്കിലും പെട്ടെന്നു തന്നെ ഞങ്ങൾ അടുത്തു. എന്റെ മുൻകാലം അറിഞ്ഞുകൊണ്ടാണ് അദ്ദേഹം വിവാഹത്തിന് സമ്മതിച്ചത്. രണ്ടു മതത്തിൽ പെട്ടവരായതിനാൽ രാജേഷിന്റെ വീട്ടുകാർക്ക് താൽപര്യം ഇല്ലായിരുന്നു. വിവാഹശേഷം എന്റെ ഫ്ലാറ്റിലായിരുന്നു താമസം. ഞാൻ തൈറോയിഡിന് ചികിത്സ എടുക്കുന്നതിനാൽ ഗർഭിണിയാകാൻ സാധ്യത കുറവായിരുന്നു. രാജേഷിനും അതിൽ പ്രശ്നമുണ്ടായിരുന്നില്ല. അടിച്ചുപൊളിച്ചാണ് ജീവിച്ചത്. ഓരോ സിനിമ കഴിയുമ്പോഴും വിദേശത്തേക്ക് പറക്കും. യാത്രകൾക്കും ഷോപ്പിങ്ങിനും പണം ചെലവഴിച്ചു. വില കൂടിയ ബ്രാൻഡഡ് മേക്കപ്പ് സാധനങ്ങൾ എന്റെ വീക്ക്നെസ് ആയിരുന്നു.

അങ്ങനെയിരിക്കെ ‘ജോടി നമ്പർ വൺ’ എന്ന ടെലിവിഷൻ പരിപാടിക്കിടെ ഞാൻ തലചുറ്റി വീണു. പരിശോധിച്ചപ്പോൾ നാലുമാസം ഗർഭിണി. വിവരമറിഞ്ഞപ്പോൾ രാജേഷിന് വലിയ ഷോക്കായെങ്കിലും മോൻ ജനിച്ചതോടെ അദ്ദേഹത്തിന്റെ മാതാപിതാക്കളും ഞങ്ങളോടൊപ്പം വന്നു. എന്റെ പേരിലുണ്ടായിരുന്ന സിംഗിൾ ബെഡ്റൂം ഫ്ലാറ്റ് വിട്ടു ഞങ്ങളെല്ലാം കൂടി വാടകയ്ക്ക് മറ്റൊരു ഫ്ലാറ്റിലേക്ക് മാറി. പക്ഷേ, ഞാനൊരു സിനിമാ നടിയാണെന്നത് ഇഷ്ടമില്ലാതിരുന്ന മാതാപിതാക്കൾ രാജേഷിനെ എന്നിൽ നിന്നകറ്റി. കുഞ്ഞിനെയും കൊണ്ട് അവർ താമസം മാറി.

എട്ടു മാസത്തോളം എനിക്ക് മോനെ കാണാൻ പോലും കഴിഞ്ഞില്ല. കേസ് നടത്തിയാണ് കുഞ്ഞിന്റെ അവകാശം നേടിയെടുത്തത്. മോനുണ്ടായിക്കഴിഞ്ഞ് ബ്രേക്ക് എടുത്തിരുന്നതിനാൽ എനിക്ക് കുഞ്ഞിനെ വളർത്താനുള്ള വരുമാനമില്ല എന്നവർ കോടതിയിൽ വാദിച്ചു. അതു തെറ്റാണെന്നു തെളിയിക്കാൻ ചെലവ് പോലും ആവശ്യപ്പെടാതെ ഞാൻ ഡിവോഴ്സിന് സമ്മതിച്ചു. ഇപ്പോഴും രാജേഷ് എന്റെ നല്ല സുഹൃത്താണ്. രാജേഷ് ഇപ്പോൾ ജോലിയൊക്കെ കളഞ്ഞ് വീട്ടിൽ ത ന്നെയാണ്. അതുകൊണ്ട് സാമ്പത്തികമായി സഹായിക്കില്ല.

charmila about third husband

Continue Reading
You may also like...

More in Articles

Trending

Recent

To Top