Connect with us

അച്ഛനും അമ്മയ്ക്കും ഒപ്പം കാര്‍ ഗാരേജില്‍ താമസം; മികച്ച നടി എന്ന ഖ്യാതി നേടിയ മഞ്ജു പത്രോസ് ഹെലറി സ്വാങ്കിനെ പോലെ ഉയരങ്ങള്‍ കീഴടക്കട്ടെ.; ആശംസയുമായി രഘു

Malayalam

അച്ഛനും അമ്മയ്ക്കും ഒപ്പം കാര്‍ ഗാരേജില്‍ താമസം; മികച്ച നടി എന്ന ഖ്യാതി നേടിയ മഞ്ജു പത്രോസ് ഹെലറി സ്വാങ്കിനെ പോലെ ഉയരങ്ങള്‍ കീഴടക്കട്ടെ.; ആശംസയുമായി രഘു

അച്ഛനും അമ്മയ്ക്കും ഒപ്പം കാര്‍ ഗാരേജില്‍ താമസം; മികച്ച നടി എന്ന ഖ്യാതി നേടിയ മഞ്ജു പത്രോസ് ഹെലറി സ്വാങ്കിനെ പോലെ ഉയരങ്ങള്‍ കീഴടക്കട്ടെ.; ആശംസയുമായി രഘു

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ബിഗ്‌ബോസ് ഷോയിലെ ശക്തയായ മത്സരാർധിയായിരുന്നു മഞ്ജു പത്രോസ്. ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ച്‌ സഹ മത്സരാര്‍ഥിയായിരുന്ന രഘു എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ഹെലറി സ്വാങ്ക് (മില്യണ്‍ ഡോളര്‍ ബേബി – ബോയ്‌സ് ഡോണ്ട് ക്രൈ ഫെയിം)ന്റെ കഥ പറഞ്ഞാണ് രഘു മഞ്ജുവിനെക്കുറിച്ച്‌ പങ്കുവയ്ക്കുന്നത്. കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കുമ്ബോള്‍ പിതാവിന്റെ ആരോഗ്യ പ്രശ്ങ്ങളെ മുന്‍നിര്‍ത്തി സിനിമകള്‍ വേണ്ടെന്നു വെച്ച മകള്‍ കൂടിയായ ഹെലറിയുടെ ജീവിതം പറഞ്ഞ രഘു മഞ്ജു പത്രോസ് ഹെലറി സ്വാങ്കിനെ പോലെ ഉയരങ്ങള്‍ കീഴടക്കട്ടെ എന്നും ആശംസിക്കുന്നു.

രഘുവിന്റെ കുറിപ്പ്

‘നെബ്രാസ്‌കയിലെ ലിങ്കണ്‍ കൗണ്ടിയില്‍ നിന്നും ഹോളിവുഡ് മലനിരകളുടെ മുകളിലേക്കുള്ള ഹെലറിയുടെ യാത്ര ചെറുതായിരുന്നില്ല. അഭിനയ മോഹം മനസ്സില്‍ കയറിയ പ്രായത്തില്‍ ലോസ് ആഞ്ജലസിലേക്കുള്ള യാത്ര. നിത്യ വരുമാനത്തിന് പോലും കഷ്ടപ്പെടുന്ന അച്ഛനും അമ്മയ്ക്കും ഒപ്പം കാര്‍ ഗാരേജില്‍ താമസം.

ഉടുത്തു മാറാന്‍ വസ്ത്രമില്ലാത്തപ്പോള്‍ കൂട്ടുകാരുടെ സഹായം കൊണ്ട് ഓഡിഷന്‍ അറ്റന്‍ഡ് ചെയ്യാനുള്ള യാത്ര. അങ്ങനെ ഇല്ലായ്മയുടെ ഇടവഴികള്‍ താണ്ടി ‘ഹെലറി’ ഹോളിവുഡിന്റെ പൊതുവഴിയിലെത്തി. 1991 ല്‍ ഹൊറര്‍ കോമഡി സിനിമയില്‍ ചെറിയ വേഷത്തിലൂടെ തുടക്കം. 1999 ല്‍ ബോയ്‌സ് ഡോണ്ട് ക്രൈ എന്ന സിനിമക്ക് ഓസ്‌കാര്‍ അവാര്‍ഡ്. 2004 ല്‍ ക്ലിന്റ ഈസ്റ്റ് വുഡ് സിനിമ ‘മില്യണ്‍ ഡോളര്‍ ബേബി’ ഹെലറി യെ ലോക പ്രശസ്തയാക്കി (ആ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡും ലഭിച്ചു). അഭിനയത്തിന് വേണ്ടി എന്ത് റിസ്‌കും എടുക്കാന്‍ തയ്യാറുള്ള നടിമാരില്‍ ആദ്യത്തെ പേര് ഹെലറി തന്നെയായിരുന്നു.

ട്രെയിലര്‍ പാര്‍ക്കിലെ സീസോകളില്‍ നിന്ന് ഓസ്‌കാര്‍ വേദിയിലേക്ക് എത്തിയ ഉയര്‍ച്ചക്കൊപ്പം ഞാന്‍ എന്റെ താഴ്ചകളെയും ഓര്‍ക്കുന്നു. അത് തന്നെയാണ് എന്റെ അഭിനയവും (2005 ഓസ്‌കാര്‍ വേദിയില്‍ പറഞ്ഞത്). കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കുമ്ബോള്‍ പിതാവിന്റെ ആരോഗ്യ പ്രശ്ങ്ങളെ മുന്‍നിര്‍ത്തി സിനിമകള്‍ വേണ്ടെന്നു വെച്ച മകള്‍ കൂടിയായി ഹെലറി അറിയപ്പെട്ടു. അഭിനയ ലോകത്തേക്ക് കാലെടുത്തു വെച്ച മുതല്‍ മികച്ച നടി എന്ന ഖ്യാതി നേടിയ മഞ്ജു പത്രോസ് ഹെലറി സ്വാങ്കിനെ പോലെ ഉയരങ്ങള്‍ കീഴടക്കട്ടെ.’

manju pathros

Continue Reading
You may also like...

More in Malayalam

Trending

Recent

To Top