Malayalam
ഇങ്ങനൊരു ഓണ സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല; ആശംസകള്‍ അറിയിച്ച്ആരാധകർ
ഇങ്ങനൊരു ഓണ സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല; ആശംസകള്‍ അറിയിച്ച്ആരാധകർ
Published on
ബിഗ്ബോസ് മലയാളം സീസൺ ടുവിലെ ആദ്യ മത്സരാർത്ഥികളിൽ ഒരാളായി നടി മഞ്ജു തിളങ്ങിയിരുന്നു.
സോഷ്യല്‍ മീഡിയകളില്‍ നടി സജീവമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി തനിക്ക് ലഭിച്ച ഒരു അവസരത്തെ പറ്റി പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. മൂളിപ്പാട്ട് പാടിയപ്പോള്‍ ഇങ്ങനൊരു ഓണ സമ്മാനം കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്ന് കുറിച്ചു കൊണ്ടാണ് നടി കുറിപ്പ് ആരംഭിക്കുന്നത്.
കനവിലെ കണ്മണി എന്ന പേരില്‍ പുറത്തിറങ്ങുന്ന ആല്‍ബം ഗാനത്തിന്റെ റിലീസിന്റെ വിവരമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ആല്‍ബത്തില്‍ താന്‍ ഒരു താരാട്ട് പാട്ട് ആലപിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ പുറത്തുവിടുമെന്നും മഞ്ജു വ്യക്തമാക്കി. ധാരാളം പേരാണ് മഞ്ജുവിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്.
Continue Reading
You may also like...
Related Topics:manju pathros
