Malayalam
നിർത്താതെയുള്ള ഫോൺ കോൾ, മഞ്ജു പത്രോസും സുനിച്ചനും വേര്‍പിരിയുന്നു; ആ വാട്സാപ്പിലെ സ്ക്രീൻഷോട്ടുകൾ
നിർത്താതെയുള്ള ഫോൺ കോൾ, മഞ്ജു പത്രോസും സുനിച്ചനും വേര്‍പിരിയുന്നു; ആ വാട്സാപ്പിലെ സ്ക്രീൻഷോട്ടുകൾ
ബിഗ് ബോസ്സിൽ എത്തിയതോടെയാണ് മഞ്ജു പത്രോസ് പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ നേടാൻ തുടങ്ങിയത്. ഷോയിൽ നിന്ന് പുറത്ത് എത്തിയതോടെ സൈബര്‍ അക്രമണങ്ങളും മഞ്ജു നേരിട്ടു. ഭര്‍ത്താവുമായി മഞ്ജു വേര്‍പിരിയുകയാണെന്നും സുനിച്ചന് അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും ആദ്യം വാര്‍ത്തകള്‍ വന്നു. മഞ്ജു മത്സരത്തിനുള്ളില്‍ ആയിരുന്നപ്പോഴും ഇത്തരം ആരോപണങ്ങള്‍ വന്നിരുന്നു. . കൗമുദി ചാനലിലെ താരപകിട്ട് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഭര്‍ത്താവ് സുനിച്ചനെ കുറിച്ചും തങ്ങളെ വിവാഹമോചിതരാക്കാന് നടക്കുന്നവരെ കുറിച്ചും മഞ്ജു പറഞ്ഞത്.
‘അളിയന്‍സ് പരിപാടിയ്ക്ക് പോകുന്നതിന് വേണ്ടി ആറരയായപ്പോള്‍ എഴുന്നേറ്റ് തിരക്കിട്ട് കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. അപ്പോഴുണ്ട് എന്റെയൊരു സുഹൃത്ത് വല്ലപ്പോഴും വിളിക്കുന്ന ആളാണ്. പക്ഷെ അന്ന് നിര്‍ത്താതെ വിളിച്ചോണ്ടിരിക്കുന്നു. ഞാന്‍ ഫോണ്‍ എടുക്കും റേഞ്ച് ഇല്ലാത്തത് കൊണ്ട് കട്ടാവും. പിന്നെ വാട്സാപ്പെന്ന് അവള് പറയുന്നത് കേട്ടു. അങ്ങനെ ഫോണ്‍ കട്ട് ചെയ്ത് വാട്സാപ്പ് എടുത്ത് നോക്കുമ്പോള്‍ ഒരു സ്ക്രീന്‍ഷോട്ട് അയച്ച് തന്നിരിക്കുന്നു
‘മഞ്ജു പത്രോസും സുനിച്ചനും വേര്‍പിരിയുന്നോ’ എന്ന്. ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ ആയി. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയപ്പോഴും അതിന്റെ വ്യാപ്തി വലുതായെന്ന് തോന്നുന്നു. താന്‍ ഒരുപാട് ഗോസിപ്പുകള്‍ക്ക് ഇരയായിട്ടുണ്ട്. ആദ്യമൊക്കെ ഭയങ്കര വിഷമമായിരുന്നു. പിന്നെ ചിരിച്ച് കൊണ്ട് നേരിടും. ഒരു നാട്ടിന്‍പുറത്ത് നിന്ന് വന്ന എനിക്ക് ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ പേടിയും വിഷമവും പരിഭ്രമവുമൊക്കെയായിരുന്നു. എന്റെ പപ്പയും അമ്മച്ചിയുമൊക്കെ കേള്‍ക്കുമ്പോള്‍ എന്ത് വിചാരിക്കും എന്നായിരുന്നു ആദ്യമൊക്കെ വിഷമം.
ഇപ്പോള്‍ എനിക്ക് മോനെ പറ്റിയായി. പക്ഷേ എന്നെക്കാളും ബോള്‍ഡായി അവനിപ്പോള്‍. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയപ്പോള്‍ അമ്മ ഫോണിലും മറ്റും ഒന്നും നോക്കണ്ടട്ടോ എന്നായിരുന്നു അവന് പറഞ്ഞത്. ബിഗ് ബോസില്‍ ഇനി ഒരിക്കലും പോവില്ലെന്നാണ് മഞ്ജു പാത്രോസ് പറയുന്നത്. എനിക്ക് ആശയപരമായി പൊരുത്തപ്പെടാന്‍ പറ്റാത്തവരും അവിടെ ഉണ്ടായിരുന്നു. നമ്മുടെ ദേഷ്യമോ വിഷമമോ ഒന്നും പ്രകടിപ്പിക്കാന്‍ പറ്റാത്തൊരിടമാണ് ബിഗ് ബോസ്. ബോര് അടിച്ചാല്‍ മറ്റൊന്നും ചെയ്യാന്‍ പറ്റില്ല. ഒറ്റയ്ക്ക് ഇരിക്കാന്‍ പോലും സാധിക്കാറില്ലായിരുന്നു.
