Social Media
സഹോദരാ; ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല; വിമർശകന് കിടിലൻ മറുപടിയുമായി മഞ്ജിമ
സഹോദരാ; ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല; വിമർശകന് കിടിലൻ മറുപടിയുമായി മഞ്ജിമ
കോവിഡ് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ബോധവൽക്കരണവുമായി എത്തിയ നടി മഞ്ജിമ മോഹന്റെ പോസ്റ്റ് ന് താഴെ വിമർശനവുമായി എത്തിയ യുവാവിന് തക്ക മറുപടി നൽകി താരം.
കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ജനങ്ങള്‍ വീടിനകത്ത് തന്നെയിരിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു മഞ്ജിമയുടെ ട്വീറ്റ്. ട്വീറ്റിന് താഴെ വീട്ടിലിരുന്നാല്‍ നിങ്ങള്‍ ഭക്ഷണം നല്‍കുമോ’ എന്ന് നടിയോട് ചോദിച്ചത്.
ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടുന്ന മറുപടിയാണിത്. ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ.. ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല..മഞ്ജിമ കുറിച്ചു.
കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയും മുന്‍കരുതലുകളുമാണ് സ്വീകരിക്കേണ്ടത്. സാമൂഹ്യ മാധ്യമങ്ങൾ വഴി നിരവധി പേരാണ് സര്‍ക്കാരിന്റെ നിര്‍ദേശത്തിന് പൂര്‍ണ പിന്തുണയുമായി എത്തിയത് .
manjima mohan