Connect with us

ഹാപ്പി ക്വാറന്റൈന്‍ ബര്‍ത്ത്‌ഡേ ടു മി; ഈ ജന്മദിനം കണക്കില്‍ കൂട്ടാന്‍ പറ്റില്ല

Social Media

ഹാപ്പി ക്വാറന്റൈന്‍ ബര്‍ത്ത്‌ഡേ ടു മി; ഈ ജന്മദിനം കണക്കില്‍ കൂട്ടാന്‍ പറ്റില്ല

ഹാപ്പി ക്വാറന്റൈന്‍ ബര്‍ത്ത്‌ഡേ ടു മി; ഈ ജന്മദിനം കണക്കില്‍ കൂട്ടാന്‍ പറ്റില്ല

പ്രേക്ഷകരുടെ പ്രിയ താരം നൈല ഉഷയുടെ ജന്മദിനമാണ് ഇന്ന്. ആഘോഷങ്ങളും ആരവങ്ങളുമില്ലാത്ത ഒരു വേറിട്ട ജന്മദിനമാണ് തനിക്കിന്നെന്ന് നടി നൈല ഉഷ.

‘ഹാപ്പി ക്വാറന്റൈന്‍ ബര്‍ത്ത്‌ഡേ ടു മി. കൂട്ടുകാരുമില്ല, കുടുംബവും അടുത്തില്ല. അതിനാല്‍ ഈ ജന്മദിനം കണക്കില്‍ കൂട്ടാന്‍ പറ്റില്ല. എനിക്ക് ഇപ്പോഴും പുറത്തു പോയി ജോലി ചെയ്യേണ്ടി വരുന്നുണ്ട്. അതിനാല്‍ ഞാന്‍ സ്വയം ക്വാറന്റൈനില്‍ കഴിയുകയാണ്. ഒത്തുകൂടലുമില്ല, ആഘോഷങ്ങളും… പക്ഷേ നിങ്ങള്‍ എനിക്കു അയച്ചു തന്ന ആശംസകളും സന്ദേശങ്ങളും വരച്ച ചിത്രങ്ങളുമെല്ലാം കണ്ട് സന്തോഷമായിരിക്കുകയാണ്.. എല്ലാവരോടും സ്‌നേഹം..’ -നൈല കുറിക്കുന്നു.

ഗായകരായ ജോബ് കുര്യന്‍, സയനോര ഫിലിപ്, രഞ്ജിന് ജോസ്, തുടങ്ങിയവരും മറ്റ് ആരാധകരും നൈലക്ക് ക്വാറന്റൈന്‍ ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ്.

Nyla Usha birthday instagram post in quarantine, corona virus outbreak, covid 19……

More in Social Media

Trending