Connect with us

വിവാഹത്തിന് മുമ്പ് ഞാന്‍ ഗര്‍ഭിണിയാണെന്ന് വരെ അവര്‍ പറഞ്ഞു; മഞ്ജിമ മോഹന്‍

Actress

വിവാഹത്തിന് മുമ്പ് ഞാന്‍ ഗര്‍ഭിണിയാണെന്ന് വരെ അവര്‍ പറഞ്ഞു; മഞ്ജിമ മോഹന്‍

വിവാഹത്തിന് മുമ്പ് ഞാന്‍ ഗര്‍ഭിണിയാണെന്ന് വരെ അവര്‍ പറഞ്ഞു; മഞ്ജിമ മോഹന്‍

ബാലതാരമായി മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് നായികയായി തിളങ്ങിയ താരമാണ് മഞ്ജിമ മോഹന്‍. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് മഞ്ജിമ മലയാളത്തിലേയ്ക്ക് വീണ്ടും തിരിച്ചുവരവ് നടത്തിയത്. വിവാഹശേഷം നിരവധി സൈബര്‍ അറ്റാക്കുകളും അഭ്യൂഹങ്ങളും താരത്തിനെതിരെ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ അത്തരം പ്രചാരണങ്ങളില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മഞ്ജിമ. തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പ്രതികരിച്ചരിക്കുന്നത് ‘സോഷ്യല്‍ മീഡിയയില്‍ എന്റെ വിവാഹത്തെക്കുറിച്ച് ചില തെറ്റായ വിവരങ്ങള്‍ വന്നിരുന്നു. വിവാഹത്തിന് മുമ്പ് ഞാന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞു. ഭര്‍തൃപിതാവ് ഈ വിവാഹത്തില്‍ അസംതൃപ്തനാണെന്നും ഒരു തവണ മാത്രമേ അദ്ദേഹത്തെ ക്ഷണിച്ചുള്ളൂ എന്നും പറഞ്ഞു. അദ്ദേഹം എന്റെ ഭര്‍തൃ പിതാവാണ്. ഒരു ക്ഷണത്തിന്റെ ആവശ്യം പോലുമില്ല.

ഇതെല്ലാം പലരുടെയും സാങ്കല്‍പ്പിക കഥകളാണ്. ഇത്തരം കാര്യങ്ങള്‍ ഞങ്ങളുടെ കുടുംബത്തിലുള്ളവരെ വിഷമിപ്പിക്കും. ഞങ്ങളുടെ വിവാഹത്തില്‍ ഒരു കൂട്ടം ആളുകള്‍ക്ക് വളരെ സന്തോഷമായിരുന്നു. പക്ഷേ മറ്റൊരു കൂട്ടം പേര്‍ വെറുക്കുകയാണുണ്ടായത്.

വിവാഹത്തിന് മുമ്പും ഇത്തരം കമന്റുകളുണ്ടായിരുന്നു. പക്ഷേ അതെന്നെ ബാധിച്ചില്ല. വിവാഹത്തിനു ശേഷം ഈ കമന്റുകള്‍ വായിച്ച് ഞാന്‍ കരയാന്‍ തുടങ്ങി. ഗൗതം ചോദിക്കും ”നീ ഈ കമന്റുകള്‍ ഒക്കെ വായിച്ച് കരയുകയാണോ” എന്ന്, എന്നെത്തന്നെ ഒരു തോല്‍വിയായതായി എനിക്ക് തോന്നി. ഞാന്‍ ഗൗതമിന് പറ്റിയ ആളല്ലായിരിക്കും എന്നൊക്കെ കമന്റുകള്‍ കണ്ട് ചിന്തിച്ചു.

പക്ഷേ ഗൗതം പറഞ്ഞു, ”എന്താണ് നിന്നെ ബാധിക്കുന്നതെന്ന് എന്നോട് പറയണം, എനിക്കറിയാം എന്ന് ധരിക്കരുത്, കമ്യുണിക്കേറ്റ് ചെയ്യണം.” ഗൗതം വളരെ അലിവുള്ളവനാണ്. നമ്മള്‍ എന്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പങ്കാളി അറിയേണ്ടതുണ്ട് എന്ന് ആദ്യമേ ഗൗതം പറഞ്ഞിരുന്നു. തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ പരസ്പരം കമ്യുണിക്കേറ്റ് ചെയ്യേണ്ടതുണ്ട്.’ എന്നാണ് ഒരഭിമുഖത്തില്‍ മഞ്ജിമ മോഹന്‍ പറയുന്നത്.

More in Actress

Trending

Recent

To Top