Connect with us

അവള്‍ നമ്മള്‍ ഉദ്ദേശിക്കുന്ന പെണ്ണൊന്നുമല്ല, വളരെ ബോള്‍ഡ് ആണ്, അസുഖത്തെ സധൈര്യം നേരിട്ടു; മംമ്തയെ കുറിച്ച് പിതാവിന്റെ സഹോദരന്‍

Actress

അവള്‍ നമ്മള്‍ ഉദ്ദേശിക്കുന്ന പെണ്ണൊന്നുമല്ല, വളരെ ബോള്‍ഡ് ആണ്, അസുഖത്തെ സധൈര്യം നേരിട്ടു; മംമ്തയെ കുറിച്ച് പിതാവിന്റെ സഹോദരന്‍

അവള്‍ നമ്മള്‍ ഉദ്ദേശിക്കുന്ന പെണ്ണൊന്നുമല്ല, വളരെ ബോള്‍ഡ് ആണ്, അസുഖത്തെ സധൈര്യം നേരിട്ടു; മംമ്തയെ കുറിച്ച് പിതാവിന്റെ സഹോദരന്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍ താരങ്ങളുടെയടക്കെ നായികയായി തിളങ്ങി. ഒരു അഭിനേത്രി മാത്രമല്ലെന്നും താന്‍ നല്ലൊരു ഗായികയാണെന്നു കൂടി താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.

കരിയറിലും ജീവിതത്തിലും ഒരുപോലെ ഉയര്‍ച്ച താഴ്ചകള്‍ വന്ന മംമ്ത ഇന്ന് പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് പ്രചോദനം ആണ്. രണ്ട് വട്ടം കാന്‍സറിനെ അതിജീവിച്ചാണ് മംമ്ത തന്റെ ജീവിതം തിരിച്ച് പിടിച്ചത്. സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് മംമ്തയ്ക്ക് കാന്‍സര്‍ രോഗം പിടിപെടുന്നത്. ഏറെ നാള്‍ രോഗത്തോട് മല്ലിട്ട മംമത ആദ്യ വട്ടം കാന്‍സറിനെ പ്രതിരോധിച്ചെങ്കിലും രണ്ടാം വട്ടവും നടിയെ കാന്‍സര്‍ ബാധിച്ചു. എന്നാല്‍ രണ്ടാം തവണയും മനക്കരുത്തോടെ മംമ്ത ഇതിനെ അഭിമുഖീകരിച്ചു.

ഇപ്പോഴിതാ മംമ്തയെക്കുറിച്ച് സംസാരിക്കുകയാണ് നടിയുടെ പിതാവിന്റെ സഹോദരനായ നിര്‍മാതാവും സംഗീത സംവിധായകനുമായ എന്‍വി ഹരിദാസ്. ഒരു യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. സിനിമാ രംഗത്തേക്ക് മംമ്ത കടന്ന് വന്നതിനെക്കുറിച്ചും പിന്നീട് അസുഖം ബാധിച്ചതിനെക്കുറിച്ചും എന്‍വി ഹരിദാസ് പരാമര്‍ശിച്ചു. മയൂഖത്തിന് ശേഷം രണ്ട് മൂന്ന് പടത്തില്‍ അഭിനയിച്ചു.

അതിന് ശേഷം അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചപ്പോഴാണ് മമ്മൂട്ടി നേരിട്ട് ബസ് കണ്ടക്ടര്‍ എന്ന സിനിമയ്ക്ക് വിളിക്കുന്നത്. മമ്മൂട്ടിയുടെ പടം ചെയ്തു. പിന്നെ മോഹന്‍ലാല്‍ വിളിച്ചു. മോഹന്‍ലാലിന്റെ ഭാര്യയുടെ സഹോദരന്‍ വിവാഹം ചെയ്തിരിക്കുന്നത് ഞങ്ങളുടെ ബന്ധവുവാണ്. അവര്‍ മുഖാന്തരം ബന്ധമുള്ളതിനാല്‍ മോഹന്‍ലാല്‍ വിളിച്ചിട്ടില്ലെന്ന് പോയില്ലെങ്കില്‍ ധിക്കാരമാകുമെന്ന് കരുതി. അങ്ങനെ കുറേ സിനിമകള്‍ ചെയ്തു.

അവളായിട്ട് എവിടെയും പോയി അവസരം ചോദിച്ചതല്ല. മംമ്തയ്ക്ക് വന്ന അവസരങ്ങളാണിതെന്നും എന്‍വി ഹരിദാസ് പറയുന്നു. തെലുങ്കില്‍ വിളിച്ചു. തെലുങ്കില്‍ പാടിയ പാട്ടിന് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഇപ്പോള്‍ കൂടുതലായി സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റുന്നില്ല. അവള്‍ നമ്മള്‍ ഉദ്ദേശിക്കുന്ന പെണ്ണൊന്നുമല്ല. വളരെ ബോള്‍ഡ് ആണ്. ക്വാളിഫൈഡ് ആണ്. നമ്മള്‍ അങ്ങോട്ടൊന്നും പറയേണ്ട ആവശ്യമില്ല.

അസുഖത്തെ സധൈര്യം മംമ്ത നേരിട്ടെന്നും ഇദ്ദേഹം പറയുന്നു. മരുന്ന് ഉള്ള സ്ഥലം കണ്ടുപിടിച്ചു. അച്ഛനോടും അമ്മയോടും നിങ്ങളാരും വരേണ്ട, ഞാന്‍ തന്നെ പോയിക്കോളുമെന്ന് അവള്‍ പറഞ്ഞു. അസുഖം വന്നപ്പോള്‍ എന്നെ ഫോണ്‍ ചെയ്തു. അത്യാവശ്യമായി വരണം എന്ന് പറഞ്ഞു. ഞാനും ഭാര്യയും ആശുപത്രിയില്‍ പോയി. കണ്ടയുടനെ തരിച്ച് നിന്നു. താങ്ങാന്‍ പറ്റില്ലല്ലോ. ഒറ്റ കുട്ടിയാണ്. ട്രീറ്റമെന്റെടുക്കാതെ രക്ഷയില്ല.

പല സ്ഥലങ്ങളില്‍ ചികിത്സിച്ചു. എന്നിട്ടും മുഴുവനായും വിട്ട് പോയില്ല. പിന്നെയാണ് അമേരിക്കയില്‍ പോയത്. ഇപ്പോഴും ഇഞ്ചക്ഷനെടുക്കുന്നുണ്ട്. ഇപ്പോഴും അഭിനയിക്കുന്നുണ്ട്. പക്ഷെ റെഗുലറായി ചെയ്യാന്‍ പറ്റില്ല. എല്ലാ മാസവും പതിനഞ്ച് ദിവസം അമേരിക്കയില്‍ പോയി തന്നെ ഇഞ്ചക്ഷനെടുക്കണം. മുടി കൊഴിച്ചില്‍ ഇപ്പോഴില്ല. നേരത്തെ മുടി കൊഴിഞ്ഞ് വിഗെല്ലാം വെച്ചിരുന്നു.

ഇപ്പോള്‍ അവരുടെ ട്രീറ്റ്‌മെന്റ് കൊണ്ട് മുടിക്കൊന്നും കുഴപ്പമില്ല. കൈയില്‍ ചെറിയൊരു കളര്‍ മാറ്റം ഉണ്ട്. അതിന് ചികിത്സ എടുത്ത് കൊണ്ടിരിക്കുകയാണ്. തുടരെയുള്ള ചികിത്സയാല്‍ ഇപ്പോള്‍ ചെറിയ മാനസിക വിഷമം മംമ്തയ്ക്കുണ്ടെന്നും എന്‍വി ഹരിദാസ് പറയുന്നു. ദൈവാനുഗ്രഹം കൊണ്ട് അതും മാറുമെന്ന് പ്രതീക്ഷിക്കുന്നെന്നും എന്‍വി ഹരിദാസ് വ്യക്തമാക്കി.

ഈ അടുത്തായിരുന്നു മംമ്തയുടെ ആരോഗ്യ പ്രശ്‌നം വാര്‍ത്തകളില്‍ ഇടം നേടിയത്. ശരീരത്തിന് നിറം നഷ്ടമാകുന്ന ഓട്ടോ ഇമ്യൂണ്‍ പ്രശ്‌നമാണ് മംമ്ത നേരിടുന്നത്. താരം തന്നെയാണ് തന്റെ അവസ്ഥ തുറന്നു പറഞ്ഞത്. ശരീരത്തിന്റെ നിറം 70 ശതമാനവും നഷ്ടമായെന്നും ഇതിനാല്‍ മേക്കപ്പ് ചെയ്താണ് താന്‍ പുറത്തിറങ്ങുന്നതെന്നും മംമ്ത തുറന്ന് പറഞ്ഞിരുന്നു. രോഗത്തെക്കുറിച്ച് അറിഞ്ഞതോടെ താന്‍ തകര്‍ന്നു പോയെന്നും മംമ്ത പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Actress

Trending