Connect with us

ഒടുവിൽ ആ ദിവസം ഇങ്ങെത്തി, മഞ്ജിമയും ഗൗതം കാർത്തിക്കും ഒന്നാവുന്നു! വിവാഹ തീയതി പുറത്ത് എന്ന് റിപ്പോർട്ടുകൾ

Malayalam

ഒടുവിൽ ആ ദിവസം ഇങ്ങെത്തി, മഞ്ജിമയും ഗൗതം കാർത്തിക്കും ഒന്നാവുന്നു! വിവാഹ തീയതി പുറത്ത് എന്ന് റിപ്പോർട്ടുകൾ

ഒടുവിൽ ആ ദിവസം ഇങ്ങെത്തി, മഞ്ജിമയും ഗൗതം കാർത്തിക്കും ഒന്നാവുന്നു! വിവാഹ തീയതി പുറത്ത് എന്ന് റിപ്പോർട്ടുകൾ

ഏറെ നാളായി മഞ്ജിമയുടെ വിവാഹം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ പരക്കുകയായിരുന്നു. ബാലതാരമായി മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ മഞ്ജിമ മോഹൻ വിവാഹിതയാവുന്നു. അഭ്യൂഹങ്ങള്‍ വിരാമിട്ടുകൊണ്ട് രണ്ട് ആഴ്ചയക്ക് മുന്‍പാണ് ഗൗതം കാര്‍ത്തികുമായി പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവെന്നുമുള്ള വിവരം മഞ്ജിമ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.മലയാളത്തിൽ തുടങ്ങി തമിഴിൽ നായികയായി ചുവടുറപ്പിച്ച മഞ്ജിമ മോഹൻ , തമിഴ് നടൻ ഗൗതം കാർത്തിക്കുമായി പ്രണയമാണ്.

നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തികുമായുള്ള വിവാഹം ഈ മാസം 28 ന് ആണെന്നാണ് റിപ്പോർട്ട് . ചെന്നൈയിൽ വെച്ചാകും വിവാഹമെന്നാണ് റിപ്പോർട്ടുകൾ . അതേസമയം , വിവാഹ വേദിയുൾപ്പെടെയുള്ള വിവരങ്ങൾ സംബന്ധിച്ച് ഇരുവരും ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല . ‘ ദേവരാട്ടം ‘ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രണയത്തിലാകുന്നത് ഇരുവരും. നടൻ ഗൗതം കാർത്തികുമായി പ്രണയത്തിലാണെന്ന് വിവരം ദിവസങ്ങൾക്ക് മുൻപാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ മഞ്ജിമ മോഹൻ അറിയിച്ചത് .

ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ കാവൽ മാലാഖയായി ഗൗതം വന്നുവെന്നും ആ ബന്ധം തന്റെ കാഴ്ചപ്പാടുകളെല്ലാം മാറ്റിമറിച്ചെന്നും മഞ്ജിമ പറഞ്ഞു . ‘ മൂന്ന് വർഷം മുമ്പ് തകർന്നിരുന്നപ്പോൾ ഒരു കാവൽ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു . ജീവിതത്തെക്കുറിച്ചുള്ള എന്റെ വീക്ഷണം നിങ്ങൾ മാറ്റിമറിക്കുകയും ഞാൻ എത്ര ഭാഗ്യവതിയാണെന്ന് മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്തു , എന്റെ കുറവുകൾ അംഗീകരിക്കാനും പലപ്പോഴും ഞാനായിരിക്കാനും നിങ്ങൾ എന്നെ പഠിപ്പിച്ചു . നിങ്ങൾ എപ്പോഴും എന്റെ പ്രിയപ്പെട്ട എല്ലാം ആയിരിക്കും ‘ , മഞ്ജിമ മോഹൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

എന്റെ വിവാഹ വാർത്ത അറിഞ്ഞു ഒരിക്കൽ അച്ഛൻ വിളിച്ചു congrats പറഞ്ഞു .ആന്ന് ഞാൻ മൗനം പാലിച്ചു. ആരോടും ഒന്നും പറഞ്ഞില്ല. ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ ഒന്നാണ് പ്രണയം. അതു വെളിപ്പെടുത്താൻ അതിന്റേതായ സമയമുണ്ടല്ലോ.

‘ദേവരാട്ടം’ സിനിമയിൽ നായികാ നായകന്മാരായ കാലത്താണ് ഞാനും ഗൗതമും സുഹൃത്തുക്കളായത്. എന്റെ അപകടത്തിനു ശേഷമാണ് ആ സുഹൃത്ത് എത്രത്തോളം പ്രിയപ്പെട്ടവനാണെന്നു മനസ്സിലായത്. പാദം മുറിച്ചു കളയേണ്ടി വരുമെന്നു കേട്ടപ്പോൾ ഞാൻ മാനസികമായി തളർന്നു. അച്ഛനും അമ്മയ്ക്കും എന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. അന്നു കൂടെ നിന്നത് ഗൗതമാണ്. ഓരോ ദിവസവും ഞങ്ങളുടെ അടുപ്പം കൂടിക്കൂടി വന്നു. അച്ഛനും അമ്മയ്ക്കുമൊക്കെ ഗൗതമിനെ വലിയ ഇഷ്ടമാണ്.’’

തെന്നിന്ത്യന്‍ നടന്‍ ഗൗതം കാര്‍ത്തികുമായി പ്രണയത്തിലാണെന്ന് വിവരം ദിവസങ്ങള്‍ക്ക് മുന്‍പാണ് മഞ്ജിമ മോഹന്‍ അറിയിച്ചത്. വിവാഹ വേദിയുള്‍പ്പെടെയുള്ള വിവരങ്ങള്‍ താരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവാഹത്തിന് ശേഷം സുഹൃത്തുക്കള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമായി ഊട്ടിയിലും ചെന്നൈയിലും റിസപ്ഷന്‍ ഒരുക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.തമിഴ് സിനിമാ ലോകത്തെ പ്രമുഖർ വിവാഹത്തിനെത്തുമെന്നാണ് വിവരം.

പൊതുവെ സ്വകാര്യ കാര്യങ്ങൾ മഞ്ജിമ സംസാരിക്കാറില്ല. വിവാഹത്തിന് തീരുമാനമായ ശേഷമാണ് ​ഗൗതമുമായുള്ള പ്രണയത്തെക്കുറിച്ച് പോലും മഞ്ജിമ സംസാരിച്ചത്. അതേസമയം മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ ​ഗൗതം കാർത്തിക് തന്റെ അടുത്ത സുഹൃത്ത് ആണെന്ന് മഞ്ജിമ പറഞ്ഞിരുന്നു,

പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹന്‍. ‘കളിയൂഞ്ഞാല്‍’ എന്ന സിനിമയില്‍ ബാലതാരമായാണ് മഞ്ജിമ അഭിനയ രംഗത്തേക്ക് എത്തുന്നത്. 1990-2000ത്തില്‍ ആണ് സിനിമയിലേക്ക് വരുന്നത്. മധുരനൊമ്പരക്കാറ്റ്(2000) എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. അതിനു ശേഷം ചലച്ചിത്ര രംഗത്തു നിന്നു ഏറെക്കാലം വിട്ടുനിന്നിരുന്നു. മയിൽപീലിക്കാവ് , സാഫല്യം, പ്രിയം തുടങ്ങിയ സിനിമകളിലെ പ്രകടനം പ്രേക്ഷക ശ്രെദ്ധ നേടി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അതിനു ശേഷം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു 2015ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം ഒരു വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി അരങ്ങേറ്റം. പിന്നീട് നിരവധി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ ഭാഗമാകാന്‍ മഞ്ജിമയ്ക്ക് കഴിഞ്ഞു.

നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. മണിരത്‌നം സംവിധാനം ചെയ്ത ‘കടല്‍’ എന്ന സിനിമയിലൂടെയാണ് ഗൗതമിന്റെ അരങ്ങേറ്റം. ‘രംഗൂണ്‍’, ‘ഇവന്‍ തന്തിരന്‍’, ‘മിസ്റ്റര്‍ ചന്ദ്രമൗലി’ തുടങ്ങിയ സിനിമകളിലും ഗൗതം പ്രധാനപ്പെട്ട വേഷം ചെയ്തു. എ ആർ മുരുഗദോസ് നിർമിക്കുന്ന ഓഗസ്റ് 16 1947 ആണ് പുതിയ പ്രോജക്ട് .കൂടാതെ സിമ്പു നായകനാകുന്ന ഏറ്റവും പുതിയ സിനിമ പത്തുതലയിലും ശ്രദ്ധേയ വേഷത്തിൽ ​ഗൗതം കാർത്തിക്ക് എത്തും.

More in Malayalam

Trending

Recent

To Top