Connect with us

സങ്കടത്തോടെ ആദ്യമായി അമ്മേയെന്ന് വിളിച്ച് ആരവ്, മകനൊപ്പമുള്ള വീഡിയോയുമായി അനുശ്രീ

Malayalam

സങ്കടത്തോടെ ആദ്യമായി അമ്മേയെന്ന് വിളിച്ച് ആരവ്, മകനൊപ്പമുള്ള വീഡിയോയുമായി അനുശ്രീ

സങ്കടത്തോടെ ആദ്യമായി അമ്മേയെന്ന് വിളിച്ച് ആരവ്, മകനൊപ്പമുള്ള വീഡിയോയുമായി അനുശ്രീ

സോഷ്യൽ മീഡിയയിൽ സജീവമാണ് മിനിസ്ക്രീൻ താരം അനുശ്രീ. യൂട്യൂബ് ചാനൽ ആരംഭിച്ചതോടെ കുഞ്ഞിന്റെയും തന്റെയും വിശേഷങ്ങൾ എല്ലാം അനുശ്രീ പങ്കിടാറുണ്ട്. ഇപ്പോഴിതാ മകൻ ആരവിന്റെ ക്യൂട്ട് വീഡിയോയുമായെത്തിയിരിക്കുകയാണ് താരം.

പെര്‍ഫ്യൂം ബേബിയെന്ന ക്യാപ്ഷനോടെയായാണ് അനുശ്രീ പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. പെര്‍ഫ്യൂം ഒരുപാട് അടിക്കരുത്, പോയി കുളിക്കാമല്ലോയെന്നായിരുന്നു അനുശ്രീ പറഞ്ഞത്. ചിരിച്ചോണ്ടിരിക്കുന്നതിനിടയില്‍ വിങ്ങുന്ന ആരവിനെയാണ് വീഡിയോയില്‍ കാണുന്നത്. സങ്കടത്തോടെ അമ്മേയെന്ന് വിളിക്കുന്നുമുണ്ട്. ആദ്യമായാണ് മകന്‍ അമ്മേ എന്ന് വിളിച്ചതെന്നും താരം കുറിച്ചിട്ടുണ്ട്. ഇതിനകം തന്നെ ആരവിന്റെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഭർത്താവ് വിഷ്ണുവുമായുളള പ്രശ്‌നങ്ങളെക്കുറിച്ചുള്ള അനുശ്രീയുടെ തുറന്ന് പറച്ചിലുകള്‍ വൈറലായിരുന്നു. സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകളാണ് പ്രശ്‌നങ്ങളായതെന്ന് താരം വ്യക്തമാക്കിയിരുന്നു. സിംഗിള്‍ മദറായി മകനെ വളര്‍ത്താനുള്ള തീരുമാനത്തിലാണ് താനെന്നും താരം പറഞ്ഞിരുന്നു.
അടുത്തിടെയായിരുന്നു താരം ആന്റിക്കൊപ്പമായി ദുബായിലേക്ക് പോയത്. ദുബായിലെത്തിയതിന് ശേഷമുള്ള വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു.

More in Malayalam

Trending

Recent

To Top