Malayalam Breaking News
കണ്ടവരിലെങ്ങും ചിരി പടർത്തി #1 ട്രെൻഡിങ്ങിൽ മംഗല്യം തന്തുനാനേനയുടെ ട്രെയിലർ !!
കണ്ടവരിലെങ്ങും ചിരി പടർത്തി #1 ട്രെൻഡിങ്ങിൽ മംഗല്യം തന്തുനാനേനയുടെ ട്രെയിലർ !!
കണ്ടവരിലെങ്ങും ചിരി പടർത്തി #1 ട്രെൻഡിങ്ങിൽ മംഗല്യം തന്തുനാനേനയുടെ ട്രെയിലർ !!
കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ തുടങ്ങിയവരെ പ്രധാനതാരങ്ങളാക്കി സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മംഗല്യം തന്തുനാനേന. ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ യൂട്യൂബ് ഇന്ത്യൻ ട്രെൻഡിങ്ങിൽ നമ്പർ 1 ആയി തുടരുകയാണ്. ഏറെ നർമ്മ രംഗങ്ങൾ സടങ്ങിയ ട്രൈലെർ കാണുന്നവരിലെല്ലാം ചിരി പടർത്തുന്നു. മാത്രമല്ല, സിനിമയും ചിരിയുടെ പൂരമായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നതിന്റെ സൂചന കൂടി നൽകുന്നുമുണ്ട്.
കുടുംബജീവിതത്തില്‍ പണം കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യം നര്‍മത്തിന്റെ ഭാഷയിലൂടെ പറയുകയാണ് മാംഗല്യം തന്തുനാനേനാ. റോയ് എന്ന കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റേത്. റോയിയുടെ ഭാര്യാ ക്ലാരയെ നിമിഷ അവതരിപ്പിക്കുന്നു.
ശാന്തികൃഷ്ണ, ഹരീഷ് കണാരന്, അലന്‍സിയര്‍, വിജയരാഘവന്, എസ്.കെ. മിനി, സലിംകുമാര്‍, സുനില്‍ സുഗത, അശോകന്, മാമുക്കോയ, സൗബിന് ഷാഹിര്‍, ഡോ. റോണി, ലിയോണ, കൊച്ചുപ്രേമന് തുടങ്ങിയവരും അണിനിരക്കുന്നു.
സയനോര ഫിലിപ്പ്, രേവാ, അസിം റോഷന്, എസ്. ശങ്കര്‍സ് എന്നിവര്‍ ചേര്‍ന്ന് സംഗീതമൊരുക്കിയിരിക്കുന്നു. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രാഹകൻ. എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യൻ. ഈ മാസം 20ന് ചിത്രം തിയറ്ററുകളിലെത്തും.
Mangalyam Thanthunanena trailer trending number one in youtube
