ചൈന കീഴടക്കാൻ വിജയ് !! മെർസൽ ചൈനയിൽ റിലീസ് ചെയ്യുന്നത് റെക്കോർഡ് സ്‌ക്രീനുകളിൽ..!! ബാഹുബലിയെ വെല്ലുമെന്ന് റിപ്പോർട്ടുകൾ….
വിജയ്, ഈ പേരിന് തമിഴ്‌നാട്ടിൽ മാത്രമല്ല. തെന്നിന്ത്യ ഒട്ടാകെ സ്വീകാര്യത ഉണ്ട്. അത് കൊണ്ട് തന്നെയാണ് രജനീകാന്തിന് ശേഷം സൂപ്പർസ്റ്റാർ ആരെന്ന ചോദ്യത്തിന് തല അജിത്തിനേക്കാൾ കൂടുതൽ പേർ വിജയിയുടെ പേര് പറയുന്നതും. ഇപ്പോഴിതാ തെന്നിന്ത്യ കീഴടക്കിയ വിജയ് ചൈനയിലും വിജയക്കൊടി നാട്ടാൻ പോകുകയാണ്. ബാഹുബലി ചൈനയിൽ തീർത്ത റെക്കോർഡ് വരെ വിജയ് തകർക്കുമെന്ന് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ.
പതിനായിരത്തിലധികം സ്‌ക്രീനുകളിലാണ് വിജയ്‌യുടെ മെർസൽ ചൈനയിൽ റിലീസ് ചെയ്യുന്നത്. ഒരു തെന്നിന്ത്യൻ സിനിമക്ക് ഇന്നേ അവരെ സാധിക്കാത്ത റെക്കോർഡ് സ്‌ക്രീനുകളിൽ ഉള്ള റിലീസാണ് മെർസൽ കൈവരിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമകൾക്ക്, പ്രേത്യേകിച്ച് തെന്നിന്ത്യൻ ആക്ഷൻ സിനിമകൾക്ക് ഒട്ടേറെ ആരാധകരുള്ള നാടാണ് ചൈന.
ബാഹുബലി രണ്ടാം ഭാഗം ചൈനയിൽ നിന്ന് റെക്കോർഡ് കളക്ഷൻ നേടിയിരുന്നു. ആ റെക്കോർഡുകൾ ഒക്കെ മെർസൽ തീർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു. 78 വയസ്സായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ്...
പ്രാർത്ഥനകൾക്ക് വിഫലം. സംവിധായകൻ സിദ്ധീഖ് അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ന്യൂമോണിയയും കരൾ...