Connect with us

ചമയമഴിക്കാതെ കുഞ്ഞിക്ക യാത്രയായി – സത്യൻ അന്തിക്കാട് ചിത്രത്തിന്റെ സെറ്റിൽ കുഴഞ്ഞു വീണു മരണം

Malayalam Breaking News

നൂറോളം ചിത്രങ്ങളിൽ സാന്നിധ്യമറിയിച്ച നടന്‍ കുഞ്ഞുമുഹമ്മദ്(കുഞ്ഞിക്ക-68) അന്തരിച്ചു.സത്യന്‍ അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ എറണാകുളത്തുവച്ചായിരുന്നു സംഭവം. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടായിരുന്നു മരണം സംഭവിച്ചത്.

സത്യനും ശാരദയും നായികനായകന്‍മാരായി അഭിനയിച്ച ഇണപ്രാവുകള്‍ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ബോയി ആയാണ് കുഞ്ഞുമുഹമ്മദ് സിനിമാരംഗത്ത് എത്തുന്നത്. മതിലകത്തെ ഹമീദ് കാക്കശേരിയാണ് കുഞ്ഞിക്കയെ സിനിമാമേഖലയിലേക്കു കൊണ്ടുവന്നത്. കമലിന്റെ പ്രാദേശിക വാര്‍ത്തകളില്‍ അഭിനയിച്ച കുഞ്ഞിക്ക പിന്നീട് കമലിന്റെ എല്ലാ ചിത്രങ്ങളിലും ചെറിയ വേഷങ്ങള്‍ ചെയ്തു.

സംവിധായകരായ അക്കു അക്ബര്‍, ആഷിക് അബു, കമലിന്റെ മകനായ ജനൂസ് മുഹമ്മദ് എന്നിവരുടെ സിനിമകളിലും വേഷമിട്ടു.പരേതനായ ചുള്ളിപ്പറമ്പില്‍ അമ്മു സാഹിബിന്റെ മകനാണ്. സിനിമ രംഗത്തെ പ്രമുഖര്‍ ആശുപത്രിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

actor kunju muhammad passes away

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top