Actress
ബിഎംഡബ്ല്യു സീ4 സ്വന്തമാക്കിയൃ മംമ്ത മോഹന്‍ദാസ്; വില എത്രയെന്ന് കണ്ടോ!
ബിഎംഡബ്ല്യു സീ4 സ്വന്തമാക്കിയൃ മംമ്ത മോഹന്‍ദാസ്; വില എത്രയെന്ന് കണ്ടോ!
നിരവധി ആരാധകരുള്ള താരമാണ് മംമ്ത മോഹന്‍ദാസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. താരം പങ്കിടാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ബിഎംഡബ്യുവിന്റെ പുത്തന്‍ ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവെച്ചിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ സെഡ് 4 എം40 ഐയാണ് മംമ്ത സ്വന്തമാക്കിയത്. ബിഎംഡബ്ല്യു ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് മംമ്ത ഈ കാര്‍ സ്വന്തമാക്കിയത്.
അതേസമയം ബിഎംഡബ്ല്യു ഇവിഎം ഓട്ടോക്രാഫ്റ്റ് അവരുടെ ഇന്‍സ്റ്റഗ്രാം പേജിലും ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പുതിയ ബിഎംഡബ്ല്യു സെഡ് 4 സ്വന്തമാക്കിയതില്‍ മമതയ്ക്ക് അഭിനന്ദനങ്ങള്‍. നിങ്ങള്‍ യാത്ര ചെയ്യുന്ന ഏതൊരു റോഡും ആനന്ദകരമാവുകയും, ധാരാളം ഓര്‍മകള്‍ സമ്മാനിക്കുകയും ചെയ്യട്ടെ. ബിഎംഡബ്ല്യു കുടുംബത്തിലേക്ക് സ്വാഗതമെന്നായിരുന്നു അവരുടെ കുറിപ്പ്. നേരത്തെ പോര്‍ഷെ 911 കരേര എസ് സ്‌പോര്‍ട്‌സ് കാര്‍ മമത സ്വന്തമാക്കിയിരുന്നു.
ബിഎംഡബ്ല്യുവിന്റെ 2 സീറ്റ് കണ്‍വേര്‍ട്ടബിള്‍ കൂടിയാണ് സി4. മലയാള നടിമാരില്‍ വാഹനപ്രേമമുള്ള അപൂര്‍വം ചില നടിമാരില്‍ ഒരാളാണ് മംമ്ത. നേരത്തെ അഭിമുഖങ്ങളിലെല്ലാം തനിക്ക് ബൈക്കുകളോടും കാറുകളോടുമുള്ള ഇഷ്ടം മംമ്ത തുറന്നുപറഞ്ഞിട്ടുണ്ട്. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരാണ് ഇവിഎം ഓട്ടോക്രാഫ്റ്റ്. ബിഎംഡബ്ല്യുവിന്റെ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് കാര്‍ എന്ന വിശേഷണമുള്ള കാറാണ് സി4.
അതിന്റെ ഏറ്റവും പുതിയ മോഡലാണ് മംമ്ത സ്വന്തമാക്കിയത്. ഈ ആഡംബര കാറിന്റെ എക്‌സ് ഷോറൂം വില 90.90 ലക്ഷം രൂപയാണ്. അതേസമയം ഇതിന് കസ്റ്റമൈസേഷന്‍ ഉണ്ടെങ്കില്‍ വില ഇനിയും ഉയരും. മൂന്ന് ലിറ്റര്‍ എഞ്ചിന് 340 ബിഎച്ച്പി കരുത്തുണ്ട്. പെട്രോള്‍ എഞ്ചിനാണ് ഈ ആഡംബര കാറിനുള്ളത്. ടോര്‍ക്ക് 500 എന്‍എം ആണ്. വെറും നാലര സെക്കന്‍ഡില്‍ വേഗം നൂറ് കടക്കും. ഇതൊരു ഓപ്പണ്‍ എയര്‍ കാര്‍ കൂടിയാണ്.
സ്‌പോര്‍ട്‌സ് കാറിന് നല്‍കാന്‍ സാധിക്കുന്ന എല്ലാ ആനന്ദവും സീഫോറിന് നല്‍കാനാവുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്. അതേസമയം ഇവയുടെ 2025 മോഡലും ഉടനെ പുറത്തിറങ്ങാനുണ്ട്. മംമ്ത ഒരു ടാറ്റ ഹെക്‌സയില്‍ ഈ ഷോറൂമിലേക്ക് വന്നിറങ്ങുന്നതാണ് വീഡിയോയിലുള്ളത്. അമ്മയും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് സ്റ്റാഫിനോട് സംസാരിക്കുകയും, ഡോക്യുമെന്റുകള്‍ എല്ലാ കൈമാറുകയും ചെയ്തു. തുടര്‍ന്ന് പുതിയ കാര്‍ വാങ്ങിയതിന്റെ ഭാഗമായി കേക്ക് മുറിച്ച് ആഘോഷങ്ങളുമുണ്ടായിരുന്നു.
ഇതിന് ശേഷം ഈ കാറിന്റെ റൂഫ് തുറന്നിട്ട് മംമ്ത കാറോടിക്കുകയായിരുന്നു. തണ്ടര്‍നൈറ്റ് മെറ്റാലിക് ഷേഡിലുള്ളതാണ് ഈ കാര്‍. 2023 വേര്‍ഷനാണിത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഈ ആഡംബര കാര്‍ ലോഞ്ച് ചെയ്തത്. മാഗ്മ റെഡ് ഷേഡ് നിറത്തിലുള്ളതാണ് മംമ്ത വാങ്ങിയ കാര്‍. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ അടക്കം ഇതിലുണ്ട്. മലയാളം സിനിമാ മേഖലയില്‍ പോര്‍ഷെ സ്വന്തമാക്കിയ ഏക നടിയും, ബിഎംഡബ്ല്യു സീ4 സ്വന്തമാക്കിയ നടിയും മംമ്ത തന്നെയാണ്.
