Connect with us

‘കുറച്ചുപേര്‍ക്ക് ഈ പോരാട്ടം യഥാര്‍ത്ഥമാണ്. മറ്റു ചിലര്‍ക്ക് ഈ പോരാട്ടം വെറും സ്റ്റണ്ടാണ്’; പൂനം പാണ്ഡെയ്‌ക്കെതിരെ മംമ്ത മോഹന്‍ദാസ്

Malayalam

സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്ന് മരണപ്പെട്ടു എന്ന പേരില്‍ നടിയും മോഡലുമായ പൂനം പാണ്ഡെ നടത്തിയ വ്യാജ മരണവാര്‍ത്തയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നത്.

പൂനം പാണ്ഡെയുടെ ഈ പ്രവൃത്തി ക്യാന്‍സര്‍ എന്ന മഹാരോഗത്തെ നേരിട്ടുകൊണ്ടിരിക്കുന്നവരെയും അതുമൂലം മരണപ്പെട്ടവരെയും അപമാനിക്കുന്ന തരത്തിലുള്ളതാണ് എന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം.

ഇപ്പോഴിതാ പൂനം പാണ്ഡെക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. ഇരുപത്തിനാലാം വയസില്‍ മംമ്ത മോഹന്‍ദാസ് ക്യാന്‍സര്‍ ബാധിതയാവുകയും, ഒരുപാട് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ അതിനെ തോല്‍പ്പിച്ച വ്യക്തി കൂടിയാണ്. കുറച്ച് പേര്‍ക്ക് ഈ പോരാട്ടം യഥാര്‍ത്ഥമാണെന്നും എന്നാല്‍ മറ്റ് ചിലര്‍ക്ക് ഈ പോരാട്ടം വെറും സ്റ്റണ്ട് ആണെന്നുമാണ് മംമ്ത പറയുന്നത്.

‘കുറച്ചുപേര്‍ക്ക് ഈ പോരാട്ടം യഥാര്‍ത്ഥമാണ്. മറ്റു ചിലര്‍ക്ക് ഈ പോരാട്ടം വെറും സ്റ്റണ്ടാണ്. ഈ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. നിങ്ങളെ സ്വയം ശ്രദ്ധിക്കണം. എന്നും നിങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കണം.

ഈ സാധനത്തിന് നിങ്ങളെ തോല്‍പ്പിക്കാനാവില്ല. നിങ്ങള്‍ക്ക് ഇത് സാധിക്കും. കൂടുതല്‍ തിളങ്ങൂ. യുദ്ധം ചെയ്യുന്നവരെയും മുന്നില്‍ നിന്ന് പോരാടി ജീവന്‍ നഷ്ടപ്പെട്ടവരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു.’ എന്നാണ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മംമ്ത മോഹന്‍ദാസ് പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending