ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ നിമിഷം; എട്ട് വര്‍ഷത്തോളം ഞാന്‍ കോടതിയില്‍ കയറി ഇറങ്ങി; ചാരിറ്റി ചെയ്യുമ്പോള്‍ പോലും ആളുകള്‍ എന്നെ മുതലെടുക്കുന്നുണ്ട്; ബാലയുടെ വാക്കുകൾ !!
By
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല താരം എങ്കിലും ബാലയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.
നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കൂടാതെ ബാലയുടെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹമോചനവും രണ്ടാം വിവാഹവുമെല്ലാം ബാലയെ വാര്‍ത്തകളില്‍ നിറച്ച സംഭവങ്ങളായിരുന്നു. എന്നാല്‍ ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളേക്കാള്‍ ബാല വാര്‍ത്തകളില്‍ ഇടം നേടാന്‍ കാരണം വ്യക്തിജീവിതമാണ്. നടന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളുടെ പേരിലാണ് ഏറ്റവും കൂടുതല്‍ ബാല വിമര്‍ശിക്കപ്പെട്ടത്.
ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മനസ് തുറന്ന് സംസാരിക്കുകയാണ് ബലായിപ്പോൾ. ഭാര്യയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഒരുപാട് പേര്‍ കൂടെ ഉണ്ടായിരുന്നെങ്കിലും ജീവിതത്തില്‍ താന്‍ ഒറ്റയ്ക്ക് ആയി പോയെന്ന് പറയുകയാണ് താരമിപ്പോള്‍. ചാരിറ്റി ചെയ്യുമ്പോള്‍ പോലും ആളുകള്‍ തന്നെ മുതലെടുക്കുകയാണ്. മാത്രമല്ല ഒത്തിരി തവണ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും താരം പറയുകയാണ്. ബാലയുടെ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
രോഗമുള്ളപ്പോള്‍ മാത്രമല്ല അല്ലാത്തപ്പോഴും ജീവിതത്തില്‍ താന്‍ ഒറ്റപ്പെടല്‍ ഒരുപാട് അഭിനയിച്ചിട്ടുണ്ടെന്നാണ് ബാല പറയുന്നത്. ഭാര്യയും ചെന്നൈയിലും കുടുംബാംഗങ്ങളുമൊക്കെ ഒരുപാടുണ്ട്. പക്ഷേ എപ്പോഴും ഒറ്റപ്പെടലായിരുന്നു. മൂവായിരം പേര്‍ ചുറ്റിനും ഉണ്ടെങ്കിലും ഒറ്റയ്ക്കാണെന്ന് തോന്നുകയാണെങ്കില്‍ അതാണ് ഏകാന്തത എന്ന് പറയാറുണ്ട്.
ഈ പറഞ്ഞതില്‍ ഒരുപാട് അര്‍ഥമുണ്ടെന്നാണ് ബാല പറയുന്നത്. ചെറിയ പ്രായത്തില്‍ വളര്‍ന്ന് വരുമ്പോള്‍ എല്ലാ കാര്യങ്ങളും വളരെ മനോഹരമായിരുന്നു. വളര്‍ന്ന് വന്നതിന് ശേഷം ചില ബന്ധങ്ങള്‍ എന്തിനാണ് ഉണ്ടായതെന്ന് ഓര്‍ക്കുമ്പോഴും അതിന്റെ സത്യകഥ അറിയുമ്പോള്‍ അറപ്പും വെറുപ്പും തോന്നും. യഥാര്‍ഥ ജീവിതത്തില്‍ അതൊരു വേസ്റ്റ് ആണെന്നറിയുമ്പോള്‍ ശരിക്കും സങ്കടം തോന്നും.
സത്യമെന്താണെന്ന് അറിഞ്ഞപ്പോഴാണ് ആ ബന്ധങ്ങളൊക്കെ നമുക്ക് എന്തിനാണ് ഉണ്ടായതെന്ന് തോന്നി പോകുന്നത്. മരണത്തെ മുഖാമുഖം കണ്ടപ്പോഴും ജീവിതത്തിലൊരിക്കലും കാണണമെന്ന് ആഗ്രഹിച്ചപ്പോഴൊന്നും മകളെ കാണാന്‍ സാധിച്ചിട്ടില്ല. ഡിവോഴ്‌സിന്റെ നിബന്ധനയില്‍ മകളെ എല്ലാ ആഴ്ചയിലും കാണാമെന്ന് ഉണ്ട്. നിയമങ്ങളെന്ന് പറയുന്നത് കള്ളന്മാര്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. നല്ലവര്‍ക്ക് വേണ്ടിയല്ല. ഇതൊക്കെ ഞാന്‍ ഒരുപാട് ചാനലുകളില്‍ പറഞ്ഞിട്ടുണ്ട്.
എട്ട് വര്‍ഷത്തോളം ഞാന്‍ കോടതിയില്‍ കയറി ഇറങ്ങിയിരുന്നുവെന്നും ബാല വ്യക്തമാക്കുന്നു. തന്റെ ചാരിറ്റിയെ കുറിച്ചും നടന്‍ സംസാരിച്ചിരുന്നു. ഒരു കുടുംബത്തിലെ മൂന്ന് തലമുറയെ ഞാന്‍ സാഹയിച്ചിരുന്നു. ഒരിക്കല്‍ അവരോട് ഞാന്‍ ചോദിച്ചു എന്തിനാണ് ഞാന്‍ നിങ്ങളെയും നിങ്ങളുടെ മൂന്ന് തലമുറയെയും സഹായിച്ചതെന്ന് അറിയാമോ എന്ന്? ആ ചേച്ചി പറഞ്ഞത് നിങ്ങളുടെ അടുത്ത് കാശ് ഉള്ളത് കൊണ്ടാണെന്ന്. ശരിക്കും അത്രയും കാലം ഞാന്‍ പൊട്ടനായിരുന്നുവെന്ന് പറയാം.
എന്റെ കൈയ്യില്‍ കാശുള്ളത് കൊണ്ടല്ല, ഒരു മനസുള്ളത് കൊണ്ടാണ് സഹായിക്കുന്നതെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. അങ്ങനെ സഹായിക്കണമെന്ന് മനസുള്ളവര്‍ക്ക് കാശ് ഇല്ലെങ്കിലും മാര്‍ഗം ഉണ്ടാവും. സഹായം ആവശ്യപ്പെട്ട് ഒത്തിരി പേര്‍ കള്ളത്തരങ്ങളുമായിട്ടും തന്റെ അടുത്ത് വരാറുണ്ട്. കണ്ണിന്റെ സര്‍ജറിയ്ക്കായി ഒരാളെ സഹായിച്ചു. അയാള്‍ ആശുപത്രിയില്‍ പറഞ്ഞത് ബാലയാണ് സഹായിക്കുന്നത്. അതുകൊണ്ട് കുറച്ച് കൂടുതല്‍ ബില്ല് ഇട്ടോളാനാണ്. ഇക്കാര്യം ഡോക്ടറാണ് എന്നോട് പറഞ്ഞത്. ഇത്തരത്തില്‍ സഹായം ചെയ്തിട്ടും പറ്റിക്കുന്ന ഒരുപാട് പേരുണ്ടെന്നാണ് നടന്‍ പറയുന്നത്.