Malayalam
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം നല്ലതല്ല;ഞാനും ഇത്തരം അവസ്ഥ നേരിട്ടിട്ടുണ്ട്!
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം നല്ലതല്ല;ഞാനും ഇത്തരം അവസ്ഥ നേരിട്ടിട്ടുണ്ട്!
By
മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് മംത മോഹൻദാസ്.താരം അഭിനയിച്ച മൈ ബോസും,ടൂ കൺട്രീസും ഒന്നും മലയാളികൾ ഒരിക്കലും മറക്കാനിടയില്ല.സിനിമയിൽ മാത്രമല്ല റിയാലിറ്റി ഷോകളിലും താരം സാന്നിധ്യമറിയിക്കുന്നുണ്ട്.എന്നാൽ ഇടയ്ക്കിടയ്ക്ക് താരം സിനിമയിൽ നിന്ന് ഇടവേളകൾ എടുക്കാറുണ്ട്.അതിന് കാരണം താരത്തിന്റെ അസുഖമായിരുന്നു.എന്നാൽ അതിലൊന്നും പതറാതെ മുന്നോട്ട് പോകുകയാണ് മംത. ഇപ്പോളിതാ കൊച്ചിയിലെ വീടിന്റെ ഗൃഹപ്രവേശനം നടത്തിയതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെ്ത വീഡിയോ ഇതിനകം തന്നെ തംരഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഗൃഹപ്രവേശന ചടങ്ങിനിടയിലെ വീഡിയോയാണ് താരം പങ്കുവെച്ചത്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം നല്ലതല്ലെന്നും ഏത്തരമൊരു വിഷമ സാഹചര്യത്തെ താനും അഭിമുഖീകരിച്ചിരുന്നതായും താരം പറയുന്നു. തന്റെ പ്രോപ്പര്‍ട്ടിയും സമാനമായ അവസ്ഥ നേരിട്ടിരുന്നു. നിരവധി പേര്‍ക്ക് ഫ്‌ളാറ്റുകള്‍ നഷ്ടമായപ്പോള്‍ അത് തന്നെയായിരിക്കു തന്നെ കാത്തിരിക്കുന്നതെന്നതായിരുന്നു ആശങ്ക. ഒടുവില്‍ ഇതെനിക്ക് നേടിത്തന്ന ശക്തികളോടും ലോകത്തോടും താന്‍ കടപ്പെട്ടിരിക്കുന്നു. സിനിമയിലെ തുടക്കകാലത്ത് 2008 ല്‍ കൊച്ചിയില്‍ ആദ്യമായി സ്വന്തമാക്കിയ അപ്പാര്‍ട്ട്‌മെന്റാണിത്. 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അതിന്റെ ഗൃഹപ്രവേശനം നടത്തുന്നത്. ഇത് സാധ്യമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ഇനി ധൈര്യ്‌ത്തോടെ സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കാമെന്നും താരം കുറിച്ചിട്ടുണ്ട്.
2009 ലായിരുന്നു മംത തനിക്ക് ക്യാൻസറുള്ള വിവരം അറിയുന്നത്. ആ സമയത്ത് വീട്ടുകാരും സുഹൃത്തുക്കളുമായിരുന്നു പ്രചോദനം നൽകിയത്.അങ്ങനെ രോഗത്തെ അതിജീവിക്കാൻ താരത്തിന് കഴിഞ്ഞു.മംത തന്നെ ബാധിച്ച അർബുദത്തോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തു.തന്റെ അസുഗം തനിക്കും വീട്ടുകാർക്കും ഒരു വലിയ വെല്ലുവിളിയായിരുന്നെന്ന് താരം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.
mamta mohandas video about her house warming
