Malayalam
അജിത്തിൻറെ പുതിയ ചിത്രത്തിൽ താൻ ഇല്ലെന്ന് നസ്രിയ!
അജിത്തിൻറെ പുതിയ ചിത്രത്തിൽ താൻ ഇല്ലെന്ന് നസ്രിയ!
By
മലയാള സിനിമ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിൽ വളരെ പ്രിയങ്കരിയായ താരമാണ് നസ്രിയ.വളരെ പെട്ടന്നാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.മലയാളത്തിൽ മാത്രമല്ല തമിഴിലും താരം അഭിനയിച്ചിട്ടുണ്ട് ഏറെ ശ്രദ്ധേയമായ കഥാപാത്രം കൊണ്ട് വളരെ ഏറെ ആരാധകരാണ് താരത്തിനുള്ളത്. ഫഹദ് ഫാസിലുമായുളള വിവാഹ ശേഷം സിനിമയിൽ നിന്നും താരം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.നാല് വർഷത്തിന് ശേഷം താരം മലയാള സിനിമയിലേക്ക് വീണ്ടും എത്തുകയായിരുന്നു.അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയയുടെ തിരിച്ചുവരവ്.വളരെ നല്ല പ്രകടനമായിരുന്നു താരം തിരിച്ചു വരവിലൂടെ കാഴ്ച വെച്ചത്.അതിലൂടെ വീണ്ടും നടി തിളങ്ങുകയായിരുന്നു.
കൂടെയ്ക്ക് ശേഷം അജിത്ത് നായകനാവുന്ന പുതിയ ചിത്രത്തില്‍ നസ്രിയയും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അജിത്തിന്റെ എറ്റവും പുതിയ ചിത്രമായ വലിമൈയില്‍ നടിയും അഭിനയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ചുകൊണ്ട് നസ്രിയ തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു വാര്‍ത്തകള്‍ വ്യാജമാണെന്ന് തളളിക്കൊണ്ട് നസ്രിയ എത്തിയിരിക്കുന്നത്
അജിത്ത് ചിത്രത്തില്‍ താനുണ്ടെന്ന വാര്‍ത്ത വെറും ഗോസിപ്പുകള്‍ മാത്രമാണെന്ന് നടി പറയുന്നു. അതിനാല്‍ ദയവായി വ്യാജ വാര്‍ത്തകളില്‍ നിന്ന് വിട്ടുനില്‍ക്കുക. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുക. നസ്രിയ ട്വിറ്ററില്‍ കുറിച്ചു. മുന്‍പ് അജിത്തിന്റെ തന്നെ നേര്‍കൊണ്ട പാര്‍വൈയിലും നടി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് അതും ഗോസിപ്പുകള്‍ മാത്രമായി.
nazriya talk about ajith new movie