Connect with us

ചലച്ചിത്രമേളയില്‍ മൂന്ന് ഷോകളുമായി മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’

News

ചലച്ചിത്രമേളയില്‍ മൂന്ന് ഷോകളുമായി മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’

ചലച്ചിത്രമേളയില്‍ മൂന്ന് ഷോകളുമായി മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ റിലീസിന് ഒരുങ്ങുകയാണ്. 27ാമത് സംസ്ഥാന ചലച്ചിത്ര മേളയിലാണ് ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കുക. പ്രദര്‍ശനത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് സംബന്ധമായ വിവരങ്ങള്‍ മമ്മൂട്ടി പുറത്തുവിട്ടിരുന്നു.

ചലച്ചിത്രമേളയുടെ മൂന്ന് ദിവസങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. തുടര്‍ന്നാണ് തിയറ്ററുകളില്‍ എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ നടക്കുക 12ാം തീയതി ആണ്. തുടര്‍ന്ന് 13, 14 എന്നീ തീയതികളിലും ചിത്രം പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 12ന് വൈകുന്നേരം 3.30ന് ടാ ഗോര്‍ തിയറ്ററില്‍ ആണ് ആദ്യ പ്രദര്‍ശനം.

13ാം തിയതി ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്‌സിലും 14ന് രാവിലെ 9.30ക്ക് അജന്ത തിയറ്ററിലും ആണ് മറ്റ് രണ്ട് പ്രദര്‍ശനങ്ങള്‍ നടക്കുക. ഈ ഷോകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് പുതിയ പോസ്റ്ററും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. മമ്മൂട്ടി കമ്പനി എന്ന ബാനറില്‍ ഈ ചിത്രം നിര്‍മ്മിച്ചതും മമ്മൂട്ടി ആണ്.

എല്‍ജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളില്‍ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യന്‍, അശോകന്‍, വിപിന്‍ അറ്റ്‌ലി, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. മമ്മൂട്ടിയുടെ പേരന്‍പ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായഗ്രഹണം നിര്‍വഹിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദീപു ജോസഫാണ് എഡിറ്റര്‍. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്.

More in News

Trending

Recent

To Top