Connect with us

2022 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ചിത്രം; വിവരങ്ങള്‍ പുറത്ത് വിട്ട് ഗൂഗിള്‍

News

2022 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ചിത്രം; വിവരങ്ങള്‍ പുറത്ത് വിട്ട് ഗൂഗിള്‍

2022 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ചിത്രം; വിവരങ്ങള്‍ പുറത്ത് വിട്ട് ഗൂഗിള്‍

2022 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. എന്നാല്‍ ഇപ്പോഴിതാ ഗൂഗിളില്‍ ഈ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സിനിമകളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍. രണ്‍ബീര്‍ കപൂര്‍ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്രയാണ് ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞിരിക്കുന്നത് എന്നാണ് ഗൂഗിള്‍ പുറത്തു വിട്ട പട്ടിക സൂചിപ്പിക്കുന്നത്.

സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രം കെജിഎഫ് 2 ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഏറ്റവും കൂടുതല്‍ തിരഞ്ഞ ചോദ്യങ്ങള്‍, ഇവന്റുകള്‍, വ്യക്തിത്വങ്ങള്‍ എന്നിവയും ഗൂഗിള്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണ് ഇന്ത്യയിലെ ട്രെന്‍ഡിങ് സെര്‍ച്ചിങ് വിഷയമായത്. ‘കൊവിഡ് വാക്‌സിന്‍ നിയര്‍ മി’ എന്ന ചോദ്യമാണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത്. ബ്രഹ്മാസ്ത്ര, കെജിഎഫ് 2 അടക്കമുള്ള ചിത്രങ്ങള്‍ ആഗോള ട്രെന്‍ഡിങ് മൂവി സേര്‍ച്ചിങ് പട്ടികയിലും ഇടം നേടിയിട്ടുണ്ട്.

അതേ സമയം തുടര്‍ച്ചയായ പരാജയങ്ങള്‍ കാരണം വലഞ്ഞ ബോളിവുഡിന് വലിയ ആശ്വാസമാണ് ബ്രഹ്മാസ്ത്രയുടെ വിജയം നല്‍കിയത്. വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയും ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രമായി എത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ അതിഥി താരമായി അഭിനയിച്ചിരുന്നു. അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന രണ്ട് ഭാഗങ്ങളായിട്ടുള്ള ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ബ്രഹ്മാസ്ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലെത്തിയത്.

ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായ എസ് എസ് രാജമൗലിയാണ് മലയാളമടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ ചിത്രം അവതരിപ്പിച്ചത്. സംവിധായകന്‍ അയന്‍ മുഖര്‍ജിയും ഹുസൈന്‍ ദലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്മാസ്ത്ര’ റിലീസിനെത്തിയത്.

More in News

Trending

Recent

To Top