Malayalam Articles
നയൻതാര അവതരിപ്പിച്ചത് മമ്മൂട്ടിക്ക് വേണ്ടി എഴുതിയ കഥാപാത്രം !! ആ വിചിത്ര സംഭവമിങ്ങനെ….
നയൻതാര അവതരിപ്പിച്ചത് മമ്മൂട്ടിക്ക് വേണ്ടി എഴുതിയ കഥാപാത്രം !! ആ വിചിത്ര സംഭവമിങ്ങനെ….
നയൻതാര അവതരിപ്പിച്ചത് മമ്മൂട്ടിക്ക് വേണ്ടി എഴുതിയ കഥാപാത്രം !! ആ വിചിത്ര സംഭവമിങ്ങനെ….
മമ്മൂട്ടിക്കു വേണ്ടി എഴുതിയ കഥാപാത്രങ്ങൾ മോഹൻലാൽ അവതരിപ്പിക്കുന്നതും തിരിച്ചുമൊക്കെയുള്ള സംഭവങ്ങൾ മലയാള സിനിമയിൽ ഒരുപാടുണ്ടായിട്ടുണ്ട്. ദേവാസുരമടക്കമുള്ള ചിത്രങ്ങളിൽ നായകനായി പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നു. പിന്നീട ഈ വേഷങ്ങൾ മോഹൻലാലിലേക്ക് എത്തുകയും സിനിമ സൂപ്പർ ഹിറ്റാകുകയും ചെയ്‌തു.
തമിഴിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മണിരത്‌നത്തിന്റെ ഇരുവരിൽ മമ്മൂട്ടിക്ക് വേണ്ടി എഴുതിയ കഥാപാത്രമാണ് പിന്നീട് പ്രകാശ് രാജ് അവതരിപ്പിച്ചത്. എന്നാൽ മമ്മൂട്ടിക്ക് വേണ്ടി എഴുതിയ ഒരു കഥാപാത്രം നയൻതാര അവതരിപ്പിച്ചാലോ ?! ഈ വിചിത്രമായ സംഭവം ഈ അടുത്താണ് നടന്നത്. ഇമൈക്ക നൊടികൾ എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് വേണ്ടി വെച്ചിരുന്ന പോലീസ് വേഷമാണ് നയൻതാര ഏറ്റെടുത്തത്. സംവിധായകൻ തന്നെയാണ് ഈ കാര്യം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
2014ൽ ഈ സിനിമയുടെ സ്‌ക്രിപ്റ്റുമായി മമ്മൂട്ടിയെ സമീപിച്ചിരുന്നതാണ്. തിരക്കഥ അദ്ദേഹത്തിന് ഇഷ്ടമാകുകയും ചെയ്‌തു. എന്നാൽ ഒരു സ്‌ത്രീ കഥാപാത്രമാണ് നല്ലതെന്ന് തോന്നിയതിനാൽ നയൻതാരയെ സമീപിക്കുകയായിരുന്നു എന്നാണ് സംവിധായകൻ പറഞ്ഞത്.
Mammootty replaced by Nayanthara for a Tamil movie
