Connect with us

ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറം; ജെൻസന്റെ വിയോത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി

Malayalam

ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറം; ജെൻസന്റെ വിയോത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി

ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറം; ജെൻസന്റെ വിയോത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി

ചൂരൽമലയിലെ ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരൻ ജെൻസനും വിടവാങ്ങി. ഇതിനോടകം തന്നെ നിരവധി പേരാണ് ജെൻസന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി എത്തിയിരുന്നത്. ഇപ്പോഴിതാ ശ്രുതിയുടെ ഊ വേദനയിൽ പങ്കുചേർന്നിരിക്കുകയാണ് നടൻ മമ്മൂട്ടിയും.

ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്….സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. നേരത്തെ നടൻ ഫഹദ് ഫാസിലും ദുഃഖം രേഖപ്പെടുത്തിയിരുന്നു.

അവസാന നിമിഷം വരെ നീ ഓർക്കപ്പെടും സഹോദരാ എന്ന അടിക്കുറിപ്പോടെയാണ്‌ ഫഹദ് ഫാസിൽ ജെൻസന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നത്. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ, ഒൻപത് പേരെയാണ് ശ്രുതിയ്ക്ക് നഷ്ടമായത്. ചൊവ്വാഴ്ച വൈകിട്ട് ജെൻസനും ശ്രുതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച ഒമിനി വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകുകയായിരുന്നു.

കൽപ്പറ്റ വെള്ളാരംകുന്ന് പ്രദേശത്ത് വെച്ചായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെൻസൺ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്നെങ്കിലും ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങി. ജെൻസനും ശ്രുതിയുമനുൾപ്പെടെ ഏഴ് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയിൽ ചികിത്സയിലാണ്.

വിവാഹം ഡിസംബറിൽ തീരുമാനിച്ചിരിക്കെയാണ് ദുരന്തം ശ്രുതിയുടെ കുടുംബത്തെ ഉരുൾ പൊട്ടൽ തകർത്തത്. പിന്നാലെ തനിച്ചായ ശ്രുതിയ്ക്ക് കൈത്താങ്ങായത് പ്രതിശ്രുത വരനായ ജെൻസനായിരുന്നു. മണ്ണിടിച്ചിലിന് ഏതാനും നാളുകള‍്‍ക്ക് മുമ്പായിരുന്നു ജെൻസനും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയം നടത്തിയിരുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top