Malayalam
ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനം പകരുന്ന, അത്ഭുതകരമായ നേട്ടം; താരങ്ങള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി
ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനം പകരുന്ന, അത്ഭുതകരമായ നേട്ടം; താരങ്ങള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തേയും അണിയറയില്‍ പ്രവര്‍ത്തിച്ചവരേയും അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന വേഷത്തിലെത്തിയത്.
കാനില്‍ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാന്‍ പ്രി അവാര്‍ഡാണ് ചിത്രം കരസ്ഥമാക്കിയത്. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനം പകരുന്ന, അത്ഭുതകരമായ നേട്ടം.
പായല്‍ കപാഡിയ, കനി കുസൃതി, ദിവ്യ പ്രഭ, ഛായാ കദം എന്നിവര്‍ക്കും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ടീമിനും അഭിനന്ദനങ്ങളെന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത സംവിധായിക ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നടന്‍ അസീസ് നെടുമങ്ങാടും, നടി ഛായാ കദം, ഹൃദു ഹാറൂണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
മുംബൈ നഗരത്തില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. കാനില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച പ്രശംസകള്‍ നേടുകയും എട്ട് മിനിറ്റോളം കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയും ചെയ്തിരുന്നു.
