Connect with us

യുവ സ്വാതന്ത്ര്യ സമര സേനാനികളെ പ്രചോദിപ്പിച്ചത് വീര്‍ സവര്‍ക്കര്‍; നടി അങ്കിത ലോഖണ്ഡേ

Malayalam

യുവ സ്വാതന്ത്ര്യ സമര സേനാനികളെ പ്രചോദിപ്പിച്ചത് വീര്‍ സവര്‍ക്കര്‍; നടി അങ്കിത ലോഖണ്ഡേ

യുവ സ്വാതന്ത്ര്യ സമര സേനാനികളെ പ്രചോദിപ്പിച്ചത് വീര്‍ സവര്‍ക്കര്‍; നടി അങ്കിത ലോഖണ്ഡേ

വീര്‍ സവര്‍ക്കര്‍ എന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് നടി അങ്കിത ലോഖണ്ഡേ. രണ്‍ദീപ് ഹൂഡ നായകനായ ‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ എന്ന ബയോപിക്കില്‍ സവര്‍ക്കറുടെ ഭാര്യ യമുനാബായി സവര്‍ക്കറായി അഭിനയിച്ച അങ്കിത ലോഖണ്ഡേ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് വീര്‍ സവര്‍ക്കറുടെ സംഭാവനകളെക്കുറിച്ച് സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിന് മുമ്പ് തനിക്ക് അറിയാമായിരുന്നുവെന്നും അങ്കിത പറഞ്ഞു. ‘ഈ സിനിമയില്‍ പ്രവര്‍ത്തിച്ചത് അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാനിടയാക്കി. അദ്ദേഹത്തിന്റെ ആദ്യകാല സാഹിത്യകൃതികളും ആ കാലഘട്ടത്തിലെ യുവാക്കളില്‍ അദ്ദേഹത്തിന്റെ അഗാധമായ സ്വാധീനവും എന്നെ പ്രത്യേകിച്ച് ആശ്ചര്യപ്പെടുത്തി.

അദ്ദേഹത്തിന്റെ രചനകളും ആശയങ്ങളും അദ്ദേഹത്തിന്റെ കാലഘട്ടത്തേക്കാള്‍ വളരെ മുന്നിലായിരുന്നു, അവ യുവ സ്വാതന്ത്ര്യ സമര സേനാനികളുടെ ഒരു തലമുറയെ പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഈ വശങ്ങള്‍ അനാവരണം ചെയ്തത് ശരിക്കും അനിവാര്യമായിരുന്നു ‘…അങ്കിത ലോഖണ്ഡേ പറഞ്ഞു.

സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെ കുറിച്ചും താരം സംസാരിച്ചു. ‘ ചിലര്‍ ഇത് പ്രചരണം എന്ന് ലേബല്‍ ചെയ്തു, കല പലപ്പോഴും വ്യാഖ്യാനത്തിന് വിധേയമാണ്, എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായത്തിന് അര്‍ഹതയുണ്ട്. സൃഷ്ടിപരമായ വിമര്‍ശനങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു, ‘ അവര്‍ പറഞ്ഞു.

‘കലാകാരന്മാരും സിനിമാ നിര്‍മ്മാതാക്കളും എന്ന നിലയില്‍, കഥാപാത്രത്തിന്റെ ജീവിതത്തിന്റെ സമതുലിതവും സത്യസന്ധവുമായ ചിത്രീകരണം അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സിനിമ എഴുതുന്നതിന് മുമ്പ് രണ്‍ദീപ് നിരവധി ഗവേഷണങ്ങള്‍ നടത്തിയിരുന്നു.

സവര്‍ക്കറുടെ സമ്പന്നമായ പൈതൃകത്തെ ഞങ്ങള്‍ ആദരിക്കുന്നു . ഈ സിനിമ നിങ്ങളെ നമ്മുടെ സമ്പന്നമായ ചരിത്രത്തിലേക്കും വീര്‍ സവര്‍ക്കറുടെ ശ്രദ്ധേയമായ ജീവിതത്തിലേക്കും അടുപ്പിക്കും. ഇത് അദ്ദേഹത്തിന്റെ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥയാണ്, അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.’ … അങ്കിത പറഞ്ഞു.

More in Malayalam

Trending

Recent

To Top