Connect with us

മമ്മൂട്ടിയുടെ യേശുകൃസ്തു വരുത്തിവെച്ച പൊല്ലാപ്പ്.

Malayalam Articles

മമ്മൂട്ടിയുടെ യേശുകൃസ്തു വരുത്തിവെച്ച പൊല്ലാപ്പ്.

മമ്മൂട്ടിയുടെ യേശുകൃസ്തു വരുത്തിവെച്ച പൊല്ലാപ്പ്.

മമ്മൂട്ടിയുടെ യേശുകൃസ്തു വരുത്തിവെച്ച പൊല്ലാപ്പ്.

സുരേഷ് ബാബു ,ഡെന്നീസ് ജോസഫ് ടീമിന്‍റെ ‘കിഴക്കന്‍ പത്രോസ് ‘എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്ത്
മമ്മൂട്ടി യേശുകൃസ്തുവിന്‍റെ വേഷത്തില്‍ അഭിനയിച്ചിരുന്നു. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഗാനചിത്രീകരണം. ഒരു ദിവസം ഗാനരംഗത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ് മേക്കപ്പ് അഴിക്കാതെയാണ് മമ്മൂട്ടി സംവിധായകന്‍ സുരേഷ് ബാബുവിനൊപ്പം ഹോട്ടലിലേക്ക് പോവുന്നത്.പോകുന്ന വഴിക്ക് മമ്മൂട്ടിയ്ക്ക് ഇഷ്ട്ടപെട്ട പപ്പടബോളികഴിക്കാന്‍ വാഹനം തിരുവല്ലം ജംഗ്ഷനില്‍ നിറുത്തി. കാറിനുള്ളില്‍ യേശുകൃസ്തുവിന്‍റെ വേഷത്തില്‍ ഇരിക്കുന്ന മമ്മൂട്ടിയെ കണ്ട ഒരു പള്ളീലച്ചന്‍ പപ്പടബോളി വാങ്ങിവരുന്ന സുരേഷ് ബാബുവിനോടു കാറിനുള്ളിലിരിക്കുന്ന യേശുകൃസ്തുവിനെ കുറിച്ച് തിരക്കി.അത് മമ്മൂട്ടിയാണെന്ന് സുരേഷ് ബാബു അച്ചനോട്‌ പറഞ്ഞില്ല.

ഒരു പ്രോഗ്രാമിന് വേണ്ടി കൊണ്ടുപോവുന്ന യേശുകൃസ്തുവാണെന്നുപറഞ്ഞു.ഇത്രയ്ക്ക് സാമ്യം തോന്നുന്ന യേശുകൃസ്തുവിനെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും ആളെ പരിചയപ്പെടണമെന്നുമായി അച്ചന്‍.ഒരു പ്രോഗ്രാമിന് പോകുകയാണെന്നും സമയം വൈകിയെന്നും ഫോണ്‍ നമ്പര്‍ തന്നാല്‍ കൊടുക്കാമെന്നും സുരേഷ് ബാബു പറഞ്ഞു.

എങ്കില്‍ , ഞങ്ങള്‍ക്കും ഒരു പ്രോഗാമിന് ആ യേശുകൃസ്തുവിനെ വേണമെന്നും അച്ചന്‍ പറഞ്ഞു. പള്ളിയാവുമ്പോള്‍ ഫ്രീയായി വന്ന് പ്രോഗ്രാം ചെയ്തു തരാന്‍ മനസ്സുള്ള ആളാണ് യേശുകൃസ്തുവിന്‍റെ വേഷത്തില്‍ കാറിലിരിക്കുന്നതെന്നും പ്രാര്‍ഥിക്കണം എന്നും പറഞ്ഞായിരുന്നു സുരേഷ് ബാബു പള്ളീലച്ചനെ പറഞ്ഞയച്ചത്.

mammootty as Jesus Christ

Continue Reading
You may also like...

More in Malayalam Articles

Trending

Recent

To Top