Malayalam
മമ്മൂട്ടിയും അരുണ്‍ വിജയ്യും നായകന്മാർ; അല്‍ഫോന്‍സ് പുത്രന്റെ വെളിപ്പെടുത്തൽ
മമ്മൂട്ടിയും അരുണ്‍ വിജയ്യും നായകന്മാർ; അല്‍ഫോന്‍സ് പുത്രന്റെ വെളിപ്പെടുത്തൽ
Published on
മമ്മൂട്ടിയും അരുണ്‍ വിജയ്യും നായകന്മാരാകുന്ന തമിഴ് ചിത്രം സംവിധനാനം ചെയ്യാൻ താത്പര്യമുണ്ടെന്ന് അല്‍ഫോന്‍സ് പുത്രന്. ചെയ്യാനിരുന്ന രണ്ട് ചിത്രങ്ങള്‍ മുടങ്ങിപ്പോയി.
‘പ്രേമം’ എന്ന ചിത്രത്തിന് ശേഷം ആദ്യം പ്ലാന്‍ ചെയ്തത് കാളിദാസ് ജയറാമിനെ വെച്ചൊരു സംഗീത ചിത്രമാണെന്നും എന്നാല്‍ കാളിദാസിന്റെ തിരക്ക് മൂലം അത് നടന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പിന്നീടാണ് മമ്മൂട്ടിയും അരുണ്‍ വിജയ്യും നായകന്മാരാകുന്ന തമിഴ് ചിത്രം പ്ലാന്‍ ചെയ്തത്.
എന്നാല്‍ ബജറ്റ് വളരെ വലുതായതിനാല്‍ ആ ചിത്രവും ഉപേക്ഷിക്കേണ്ടി വന്നു. മോഹന്‍ലാലിനെ വെച്ചും തനിക്കൊരു ചിത്രം ചെയ്യാനാഗ്രഹമുണ്ടെന്നും അല്‍ഫോന്‍സ് പുത്രന് നേരത്തെ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
mammootty
Continue Reading
You may also like...
Related Topics:Mammootty
