Connect with us

മിന്നൽ മുരളി സെറ്റ് പൊളിച്ചതിൽ മോഹൻലാലും മമ്മൂട്ടിയും പ്രതികരിക്കാത്തത് എന്തുകൊണ്ട്; ഹരീഷ് പേരടി പറയുന്നു

Malayalam

മിന്നൽ മുരളി സെറ്റ് പൊളിച്ചതിൽ മോഹൻലാലും മമ്മൂട്ടിയും പ്രതികരിക്കാത്തത് എന്തുകൊണ്ട്; ഹരീഷ് പേരടി പറയുന്നു

മിന്നൽ മുരളി സെറ്റ് പൊളിച്ചതിൽ മോഹൻലാലും മമ്മൂട്ടിയും പ്രതികരിക്കാത്തത് എന്തുകൊണ്ട്; ഹരീഷ് പേരടി പറയുന്നു

മിന്നൽ മുരളി എന്ന ചിത്രത്തിനായി കാലടി മണപ്പുറത്ത് ഒരുക്കിയ പള്ളിയുടെ സെറ്റ് നശിപ്പിച്ചത് കഴഞ്ഞ ദിവസമായിരുന്നു ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ആണ് ചിത്രം ഒരുക്കുന്നത്. സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത്

മലയാളത്തിലെ മുതിർന്ന നടൻമാരായ മോഹൻലാലും മമ്മൂട്ടിയും സാമൂഹിക മാധ്യമങ്ങളിൽ ഇതെക്കുറിച്ച് പരസ്യമായ പ്രതികരണം നടത്തിയില്ല. എന്തുകൊണ്ടാണ് ഇവർ പ്രതികരിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരം നൽകി നടൻ ഹരീഷ് പേരടി. ഫെയ്സ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.

ലാലേട്ടനേയും മമമുക്കയേയും എനിക്ക് വലിയ ഇഷ്ട്ടമാണ്…ഞാൻ അവരുടെ കൂടെ അഭിനയിക്കുന്ന ഒരാളാണ്…ഞാൻ പറയുന്ന പൈസ !ഒകെയാണെങ്കിൽ ഇനിയും അവരുടെ കൂടെ അഭിനയിക്കും…പക്ഷെ എന്നോട് ഒരു പാട് ആളുകൾ ചോദിക്കുന്നു…ഒരു സിനിമാ സെറ്റ് തല്ലി പൊളിച്ചിട്ടും സിനിമകൊണ്ട് ജീവിക്കുന്ന നിന്റെ ലാലേട്ടനും മമ്മുക്കയും എന്താണ് ഒന്നും മിണ്ടാത്തതെന്ന് ?…ഞാനവരോട് എന്താണ് പറയേണ്ടത്?…അവർ എല്ലാത്തിനും പ്രതികരിക്കേണ്ട കാര്യമില്ലെന്ന സാധാരണ മറുപടി പറഞ്ഞോട്ടെ- ഹരീഷ് പേരടി കുറിച്ചു.

സംഭവത്തിൽ മുഖ്യസൂത്രധാരകൻ കാരി രതീഷ് ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിലായി. കേസിലെ പ്രതികള്‍ക്കെതിരേ ‘സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതി’നുമുള്ള നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചു. മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം, എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ഗൂഢാലോചന, മോഷണം എന്നിവയ്ക്കു പുറമെയാണിത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top