ആ കവര്‍ ഫോട്ടോ കണ്ടിട്ടാണ് മഞ്ജു ചേച്ചി ഈ പറക്കും തളികയിലെ നായികയായി എന്നെ സജസ്റ്റ് ചെയ്യുന്നത്, അങ്ങനെ ദിലീപേട്ടനാണ് എന്നെ വിളിച്ചത്; നിത്യ ദാസ് പറയുന്നു!
താഹ സംവിധാനം ചെയ്ത മലയാളത്തിൽ ഇറങ്ങിയ മികച്ച കോമഡി സിനിമകളിൽ ഒന്നായിരുന്നു ദിലീപ് നായകനായി എത്തിയ ‘ഈ പറക്കും തളിക’. താമരാക്ഷൻ പിള്ള ബസും, ഉണ്ണിയും, സുന്ദരനും എസ്.ഐ വീരപ്പൻ കുറുപ്പും, കോശിയും അങ്ങനെ പ്രേക്ഷകരും എപ്പോഴും ഓർത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങളുള്ള സിനിമയായിരുന്നു അത്. അതിലെ നായികാ കഥാപാത്രമായ ബാസന്തിയെയും അത്ര പെട്ടന്ന് മലയാളികൾക്ക് മറക്കാൻ പറ്റുകയില്ല.
ഈ പറക്കും തളിക എന്ന ചിത്രത്തിലെ ബസന്തിയായിട്ട് തന്നെയാണ് ഇപ്പോഴും പ്രേക്ഷകര്‍ നിത്യ ദാസിന് കാണുന്നത്. ഈ പറക്കും തളികയ്ക്ക് ശേഷം പിന്നീട് തമിഴിലും മലയാളത്തിലും നിരവധി സിനിമകള്‍ ചെയ്തുവെങ്കിലും കല്യാണത്തിന് ശേഷം ചെറിയൊരു ബ്രേക്ക് എടുത്തു. ഇപ്പോള്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ് നടി.ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നിത്യദാസ്. ആദ്യ സിനിമയിൽ ലഭിച്ചത് പോലെ തിളങ്ങാൻ സാധിക്കുന്ന കഥാപാത്രങ്ങളും നിത്യയ്ക്ക് അധികം ലഭിച്ചിരുന്നില്ല.ഈ പറക്കും തളിക കഴിഞ്ഞാൽ ബാലേട്ടനിലെ മോഹൻലാലിൻറെ അനിയത്തി റോളും കൺമഷി സിനിമയിലെ കണ്മഷിയുമാണ് പെട്ടന്ന് ഓർമ്മ വരുന്ന കഥാപാത്രങ്ങൾ. സിനിമ കരിയറിൽ ഒരുപാട് സിനിമകളും ചെയ്ത ഒരാളല്ലാതിരുന്നിട്ട് കൂടിയും നിത്യദാസിന് ഒത്തിരി ആരാധകരുണ്ടായിരുന്നു.
അഭിനയം അല്ലായിരുന്നുവെങ്കില്‍ ആരാകുമായിരുന്നു എന്ന് ചോദിച്ചപ്പോള്‍, ഏതോ വീടിന്റെ അടുക്കളയില്‍ ഉണ്ടാകുമായിരുന്നു എന്നാണ് നിത്യ ദാസ് പറയുന്നത്. ജീവിതത്തില്‍ വേറെ എന്തെങ്കിലും ആകണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. നടി ആവണം എന്ന ആഗ്രഹമുണ്ടായിരുന്നു, പക്ഷെ അതിന് വേണ്ടി ഒന്നും ചെയ്തിരുന്നില്ല- നിത്യ ദാസ് പറഞ്ഞു.
ഒരു മാഗസിനില്‍ അവിചാരിതമായി കവര്‍ ഫോട്ടോ വന്നതിനെ തുടര്‍ന്നാണ് നിത്യ ദാസിന്റെ തലവര മാറിയത്. സ്കൂള്‍ വിട്ടുവരുന്നവഴി ഫോട്ടോഗ്രാഫിയോട് താത്പര്യമിലുള്ള ഒരു അഭിഭാഷകന് എന്നോട് ചോദിച്ചു ‘ഒരു ഫോട്ടോ എടുത്തോട്ടെ മാഗസിന് കവറിന് അയക്കാനാണ്’ എന്ന്. വീട്ടില്‍ ചോദിക്കാന്‍ പറഞ്ഞു. അദ്ദേഹം വന്നു ഫോട്ടോ എടുത്തു ഗൃഹലക്ഷ്മിയില്‍ കവര്‍ ഗേളായി വരികയും ചെയ്തു. അന്ന് എന്നെ ഫോട്ടോ എടുത്ത അഭിഭാഷകന് പിന്നീട് ഫോട്ടോഗ്രാഫറായി മാറി.
മാഗസിനില്‍ വന്ന ആ കവര്‍ ഫോട്ടോ കണ്ടിട്ടാണ് മഞ്ജു ചേച്ചി (മഞ്ജു വാര്യര്‍) ഈ പറക്കും തളികയിലെ നായികയായി എന്നെ സജസ്റ്റ് ചെയ്യുന്നത്. അങ്ങനെ ദിലീപേട്ടനാണ് എന്നെ വിളിച്ചത്. ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് എനിക്ക് അറിയില്ലായിരുന്നു പിന്നെ കരിവാരി തേച്ച നായികയാവും എന്ന്. ആദ്യം ഷൂട്ട് ചെയ്തത് പാട്ട് രംഗമായിരുന്നു. പിന്നീട് കൊച്ചിയില്‍ വന്ന് ബസന്തിയുടെ വേഷം കെട്ടി. ആരെങ്കിലുമൊക്കെ വന്ന് ആരാ നായിക എന്ന് ചോദിക്കുമ്പോള്‍ ദിലീപേട്ടന് എന്നെ കാണിച്ചിട്ട് പറയും ഇതാണ് എന്ന്, അപ്പോള്‍ ‘അയ്യേ’ എന്ന് പറഞ്ഞ് പോവുമ്പോള്‍ എനിക്ക് സങ്കടം വരുമായിരുന്നു- നിത്യ ദാസ് പറഞ്ഞു
