Malayalam
പുതിയ തലമുറയ്ക്ക് റോള്‍മോഡല്‍ ആക്കാന്‍ പറ്റിയ ആളാണ്; യുവതാരങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ള നടനെ തുറന്ന് പറഞ്ഞ് വിനോദ് കോവൂർ
പുതിയ തലമുറയ്ക്ക് റോള്‍മോഡല്‍ ആക്കാന്‍ പറ്റിയ ആളാണ്; യുവതാരങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ള നടനെ തുറന്ന് പറഞ്ഞ് വിനോദ് കോവൂർ
മിനി സ്ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപിടി നല്ല കഥാപാത്രങ്ങളെയാണ് വിനോദ്കോവൂര്‍ എന്ന നടന് സമ്മാനിച്ചത്. മീന്‍കച്ചവടം നടത്തുന്ന എം 80 മൂസയെന്ന കഥാപാത്രത്തിനു ജീവന് പകര്‍ന്നാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്
ഇപ്പോൾ ഇതാ മമ്മൂട്ടിയും അദ്ദേഹത്തിന്റെ മകന് ദുല്‍ഖര്‍ സല്‍മാനുമായിട്ടുള്ള സൗഹൃഹത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അദ്ദേഹം. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെയാണ് വിനോദ് മനസ് തുറന്നത്.
‘സിനിമ ചെയ്യാനുള്ള സാമ്പത്തികമൊന്നുമില്ല. അതുകൊണ്ടാണ് ഷോര്‍ട്ട് ഫിലിം ചെയ്യുന്നത്. ആകസ്മികം എന്ന ഹ്രസ്വചിത്രം ചെയ്തിട്ട് പന്ത്രണ്ട് തവണ മികച്ച നടനായി തന്നെ തിരഞ്ഞെടുക്കപ്പെട്ടു എന്നാണ് വിനോദ് കോവൂര്‍ പറയുന്നത്. ബഹുമുഖ പ്രതിഭകളുടെ പേരിലുള്ള അവാര്‍ഡുകളായിരുന്നു എനിക്ക് ലഭിച്ചത്. ആ അവാര്‍ഡ് തരുന്നത് സെലിബ്രിറ്റികളായിരിക്കും.
അതില്‍ ഏറ്റവും വലുത് ആ ചിത്രം ആദ്യം കണ്ട് വിളിച്ച് പറഞ്ഞത് മമ്മൂക്ക ആണെന്നുള്ളതാണ്. ഗംഭീരമായി ചെയ്തു. താനിനീ സിനിമ ചെയ്യാനാണ് മമ്മൂക്ക പറഞ്ഞത്.
നിന്റെ കഥാപാത്രം ഒരു മീറ്റര്‍ വീടാതെ മനോഹരമാക്കി. രണ്ട് അവാര്‍ഡ് കിട്ടിയ സന്തോഷം പറഞ്ഞപ്പോള്‍ തീര്‍ന്നില്ല ഇനിയും നിനക്ക് കിട്ടാന്‍ ഇരിക്കുന്നേ ഉള്ളു എന്നാണ് അദ്ദേഹം പറഞ്ഞത്.
ദുല്‍ഖറിന്റെ കൂടെയും രണ്ട് സിനിമ ചെയ്തു. നല്ല ബന്ധമാണ്. ഇപ്പോഴുള്ള യുവതാരങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ള നടന് ദുല്‍ഖറാണ്. മമ്മൂക്കയുടെ എല്ലാ ക്വാളിറ്റിയും കിട്ടിയ താരമാണ് ദുല്‍ഖര്‍. എങ്ങനെ പെരുമാറാണം തുടങ്ങി എല്ലാം കൊണ്ടും പുതിയ തലമുറയ്ക്ക് റോള്‍മോഡല്‍ ആക്കാന്‍ പറ്റിയ ആളാണ് ദുല്‍ഖറെന്നും വിനോദ് കോവൂർ പറയുന്നു
