Connect with us

അച്ഛന് വന്ന ആ ഫോൺ കോൾ! എന്റെ കാറിൽ അദ്ദേഹവും ആ യുവതിയും…… പിന്നീട് നടന്നത്…. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി

Malayalam

അച്ഛന് വന്ന ആ ഫോൺ കോൾ! എന്റെ കാറിൽ അദ്ദേഹവും ആ യുവതിയും…… പിന്നീട് നടന്നത്…. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി

അച്ഛന് വന്ന ആ ഫോൺ കോൾ! എന്റെ കാറിൽ അദ്ദേഹവും ആ യുവതിയും…… പിന്നീട് നടന്നത്…. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി

നടിയും നർത്തകിയുമായ അമ്പിളി ദേവിയും ആദിത്യനും വേർപിരിയാൻ തയ്യാറെടുക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്.

അമ്പിളി നൽകിയ ഒരു അഭിമുഖത്തിലൂടെയാണ് ഇരുവരും തമ്മിലുള്ള വിഷയങ്ങൾ പുറം ലോകം അറിയുന്നത്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും, ആ സ്ത്രീയും ആദിത്യനും തന്നെ വിവാഹമോചനത്തിന് പ്രേരിപ്പിക്കുന്നുണ്ടെന്നായിരുന്നു അമ്പിളി പറഞ്ഞത്

ക്ലൈമാക്സും ആന്റി ക്ലൈമാക്സും ട്വിസ്റ്റും ഒക്കെയായി ബ്ലോക്ക്‌ബസ്റ്റർ തിരക്കഥയെ വെല്ലുന്ന വെളിപ്പെടുത്തലാണ് ആദിത്യയും കാമുകി എന്നാരോപിക്കപ്പെടുന്ന യുവതിയും ഒക്കെ പരസ്പരം പുറംലോകത്തോട് നടത്തികൊണ്ടിരിക്കുന്നത്.

താനുമായുള്ള വിവാഹത്തിനു തൊട്ടുമുമ്പു വരെ അമ്പിളിക്ക് വേറെയൊരാളുമായി ബന്ധമുണ്ടെന്നായിരുന്നു ആദിത്യന്റെ ആരോപണം. വിദേശത്തുള്ള അയാളുമായി ഫോൺവിളിക്കുന്നതിന്റെ ചില സ്‌ക്രീൻഷോട്ടുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ തനിക്കെതിരെ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമ്പിളി. സീരിയൽ താരം അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമ്പിളി സംസാരിച്ചത്

വിദേശത്തുള്ള അയാളുമായി ഒരു കല്യാണ ആലോചനവന്നിരുന്നുവെന്നത് സത്യമാണ്. എന്റെ അച്ഛനും അമ്മയ്ക്കും ഈ പറയുന്ന വ്യക്തിയുടെ കുടുംബത്തിനുമൊക്കെ അറിയാവുന്ന റിലേഷനാണ്. പക്ഷേ പിന്നീട് ആ ബന്ധം മുന്നോട്ടുപോയില്ല. വിവാഹശേഷം എന്റെ മകനെ അങ്ങോട്ടു കൊണ്ടുപോകാൻ പറ്റില്ലെന്ന് വന്നപ്പോൾ അത് അവിടെവച്ച് കട്ട് ചെയ്യുകയായിരുന്നു. കല്യാണത്തിലെത്തുമെന്ന് പറഞ്ഞ് സംസാരിച്ചുതുടങ്ങിയതാണ്, അല്ലാതെ മറ്റൊന്നും ആ ബന്ധത്തിലില്ല.’-അമ്പിളി ദേവി പറഞ്ഞു.

‘വിഡിയോ കോൾ ചെയ്തതാണ്. അതിൽ എവിടെയെങ്കിലും മോശമായ കാര്യമുണ്ടോ? ഒരു സ്ത്രീ കൊള്ളില്ല എന്നുണ്ടെങ്കിൽ കല്യാണം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അറിയാൻ പറ്റുമല്ലോ. അത്രയും മോശപ്പെട്ട ഒരു സ്ത്രീയാണ് ഞാനെങ്കിൽ അന്നേ എന്നെ കളഞ്ഞിട്ട് പോകാമല്ലോ. ഓരോ പ്രശ്‌നങ്ങളുണ്ടാക്കി പല തവണ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിട്ടുണ്ട്. ഗർഭിണിയായിരുന്നപ്പോൾ പോലും. വായിൽ നിന്ന് വരുന്ന ഭാഷകൾ പോലും നമുക്ക്, മനുഷ്യർ പറയുമോ അങ്ങനെയൊക്കെയെന്നാണ് അമ്പിളി ചോദിക്കുന്നത്

വിവാഹ ശേഷം പലരുമായും ഞാൻ ബദ്ധം സ്ഥാപിക്കുന്നു എന്നാണ് ഉയർത്തുന്ന പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ടുള്ള വ്യക്തമായ തെളിവുകൾ അദ്ദേഹം കൊണ്ട് വരട്ടെയെന്നാണ് അമ്പിളി പറയുന്നത്

അദ്ദേഹവും ഒരു സ്ത്രീയും എന്റെ കാറിൽ യാത്ര ചെയ്യുന്നത് ഒരു വ്യക്തിയാണ് എന്റെ അച്ഛനെ വിളിച്ച് പറഞ്ഞത്. ഈ കാര്യം അച്ഛൻ തന്നോട് വിളിച്ച പറഞ്ഞിരുന്നു. പക്ഷെ ഞാൻ അത് വിഷ്വസിച്ചില്ല. ആ ദിവസം പകൽ അദ്ദേഹം വീഡിയോ കോൾ ചെയ്തിരുന്നു. ലൊക്കേഷൻ എല്ലാം കാണിച്ചിരുന്നു. പിന്നീട്
വായികുന്നേരം അദ്ദേഹത്തെ വിളിച്ചു.

വണ്ടി ആർക്കെങ്കിലും കൊടുത്തിരുന്നോ എന്ന ചോദിച്ചു.. അതിനെകുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ഉരുണ്ടുകളിക്കുകയായിരുന്നു. വർക്ക് എറണാകുളമായിരുന്നു. പക്ഷെ കോട്ടയം റൂട്ടിലാണ് റൂട്ടിലാണ് കാർഡ് കണ്ടത് … കൂടെ ഒരു പെണ്ണും. പല കള്ളങ്ങളും പറഞ്ഞ് തുടങ്ങി അങ്ങനെയാണ് ഇവിടെ വരെ എത്തിയത്

എല്ലാ കാര്യവും എന്നോട് പറയുമെന്നുള്ള വിശ്വാസം എനിയ്ക്കുണ്ടായിരുന്നു. എന്നാൽ ഈ സ്ത്രീയെപ്പറ്റി മാത്രം എന്നോട് മറച്ചുവെച്ചു. പല കാര്യങ്ങളെയും മറച്ചു. ഭാര്യ എന്ന നിലയിൽ അറിയാനുള്ള ആഗ്രഹം ഉണ്ടാവുമല്ലോ …. എപ്പോൾ വിളിച്ചാലും തൃശൂരായിരിക്കും… കുഞ്ഞിന് വാക്സിൻ എടുക്കാൻ പോലും ഇദ്ദേഹത്തെ കിട്ടാറില്ല. നമ്മുടെ ആവശ്യങ്ങൾക്ക് നിൽക്കാതെ മറ്റൊരു സ്ത്രീയ്ക്ക് വേണ്ടി സമയം മാറ്റിവെക്കുന്നു. ഈ സ്ത്രീയുടെ അമ്മയെ പിന്നീട് ഞാൻ വിളിച്ചു. അങ്ങനെ അമ്മയാണ് കാര്യങ്ങളെല്ലാം പറഞ്ഞെത്തുന്നതും അമ്പിളി പറയുന്നു എന്റെ ഫോൺ പരിശോധിക്കാൻ ഞാൻ തയ്യാറാണ്. അദ്ദേഹത്തിന്റേതും ഗ്രീഷ്മയുടെതും ഫോൺ പരിശോധിക്കണമെന്നും അമ്പിളി പറയുന്നു

അതിനിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമ്പിളിയുടെ അച്ഛന്‍ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു . എല്ലാം മനസ്സിലാക്കി മകള്‍ക്ക് നല്ലൊരു ഭര്‍ത്താവാകാനും ആദ്യ വിവാഹത്തിലെ കുഞ്ഞിന് ഒരു അച്ഛനാവാനും കഴിയുന്ന ആളാണ് എന്ന് വിശ്വസിച്ചതുകൊണ്ടാണ് വിവാഹം നടത്തിയത്. ഒരു വിവാഹം കഴിച്ചിരുന്നു എന്നു മാത്രമുള്ള വിവരമാണ് അറിയാമായിരുന്നത്. മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. അങ്ങനെ ഒരു വിവരം ലഭിച്ചിരുന്നുവെങ്കില്‍ ഒരിക്കലും ഈ വിവാഹം നടക്കില്ലായിരുന്നു. അമ്പിളി ആദിത്യന്റെ സ്‌നേഹ നാടകത്തില്‍ വീണു പോയതാണ് ഈ ചതിയില്‍പ്പെടാന്‍ കാരണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത് .

More in Malayalam

Trending