Malayalam
കിടിലുവേ നിങ്ങളെ ഒന്ന് നോമിനേഷനില്‍ കിട്ടാന്‍ കാത്തിരിക്കുന്ന കോടി കോടി ജനങ്ങള്‍ ഉണ്ടെന്ന് കഴിഞ്ഞോരൊറ്റ ദിവസം കൊണ്ടു നന്നേ ബോധ്യപ്പെട്ട ആളാ ഞാന്‍. ധൈര്യമുണ്ടെല്‍ നോമിനേഷനില്‍ വാ സേഫ് ഗെയിം കളിച്ചു ഒളിച്ചു നില്‍ക്കാതെ…… കുറിപ്പുമായി അശ്വതി
കിടിലുവേ നിങ്ങളെ ഒന്ന് നോമിനേഷനില്‍ കിട്ടാന്‍ കാത്തിരിക്കുന്ന കോടി കോടി ജനങ്ങള്‍ ഉണ്ടെന്ന് കഴിഞ്ഞോരൊറ്റ ദിവസം കൊണ്ടു നന്നേ ബോധ്യപ്പെട്ട ആളാ ഞാന്‍. ധൈര്യമുണ്ടെല്‍ നോമിനേഷനില്‍ വാ സേഫ് ഗെയിം കളിച്ചു ഒളിച്ചു നില്‍ക്കാതെ…… കുറിപ്പുമായി അശ്വതി
ബിഗ് ബോസ് വിലയിരുത്തലുമായി നടി അശ്വതി. അശ്വതിയുടെ കുറിപ്പിന്റെ പൂർണ രൂപം വായിക്കാം…
വെള്ളിയാഴ്ചകളില്‍ ഞാന്‍ പുറത്തു പോകും, അതോണ്ടാണ് ആ ദിവസം റിവ്യൂ വൈകുന്നത്. വന്നു കണ്ടിട്ടൊക്കെ വേണ്ടേ ??അതോണ്ട്.. Take it easy.. Take it easy…പിന്നെന്താ ഈസി ആയി എടുക്കാം ഇന്നത്തെ എപ്പിസോഡ് ഒന്ന് കാണട്ടു. സന്ധ്യ ചേച്ചി ഇന്‍ഫ്‌ലുന്‍സ്ഡ് അല്ലാ ട്ടോ..അല്ലാല്ലോ..അതാദ്യമേ പറഞ്ഞേക്കാം. നല്ല കിടു സേഫ് ഗെയിം അല്ലേ കളിക്കണത്.
തെറ്റ് പറയില്ല അത് നിങ്ങളുടെ ഗെയിം. അനൂപ് ആ മയിലിന്റെ വിഷയം ടാക്റ്റിക് ആണു എന്നു ഞങ്ങള്‍ പ്രേക്ഷകര്‍ക്കു തോന്നിയിട്ടില്ല. അതൊരു വല്യ അംഗീകാരം തന്നെ ആണു തിരിച്ചു കിട്ടിയത്. ഫിനാലെക്ക് തൊട്ടു മുന്നേയുള്ള 2 ക്യാപ്റ്റന്‍സി ടാസ്‌ക്. ഈ ആഴ്ചയിലേക്ക് സ്ത്രീകളെ ആണു തിരഞ്ഞെടുത്തതു. ഗൊച്ചുഗള്ള മണിക്കുട്ടാ ആദ്യമേ സ്ത്രീകള്‍ടെ പേരങ്ങോട്ട് എടുത്തിട്ടു. പിന്നതങ്ങനെ പൊയ്‌ക്കോളുമല്ലോ ആ പേരുകള്‍. വെല്‍ഡണ്‍”. എന്നാണ് അശ്വതി പറയുന്നത്.
”രമ്യ, ഡിമ്പല്‍, സന്ധ്യ എന്നിവരെ ആണു അവസാനം വന്നേക്കുന്നത്. കിടിലുവേ നിങ്ങളെ ഒന്ന് നോമിനേഷനില്‍ കിട്ടാന്‍ കാത്തിരിക്കുന്ന കോടി കോടി ജനങ്ങള്‍ ഉണ്ടെന്ന് കഴിഞ്ഞോരൊറ്റ ദിവസം കൊണ്ടു നന്നേ ബോധ്യപ്പെട്ട ആളാ ഞാന്‍.
ധൈര്യമുണ്ടെല്‍ നോമിനേഷനില്‍ വാ സേഫ് ഗെയിം കളിച്ചു ഒളിച്ചു നില്‍ക്കാതെ. അതെന്തു കാന്‍സര്‍ സര്‍വയ് വര്‍ക്ക് പ്രത്യേക ക്വാളിറ്റി അംഗീകാരം ഒണ്ടോ? അത് അറിഞ്ഞില്ല ട്ടോ. നിങ്ങളെന്തിനു ജയില്‍ ഭയക്കുന്നു? നോമിനേഷന്‍ ഭയക്കുന്നു? അപ്പോള്‍ നിങ്ങള്ക്ക് ഫ്‌ലാറ്റ് മോഹം ഇല്ലാ ല്ലെ? സന്ധ്യയെ മാത്രമേ ഇപ്പൊ നിങ്ങളുടെ തള്ള് കേക്കാന്‍ കിട്ടൂ. മൊത്തത്തില്‍ ഗ്യാസ് പോയിരിക്കുവാണല്ലേ?”
”സായി അങ്ങോട്ടും ഇങ്ങോട്ടും സ്‌നേഹിച്ചു മുന്നോട്ടു പോകാന്‍ കഴിയില്ല. അങ്ങനെ ഒരു വേദി അല്ലാ ബിഗ്ബോസ്. ചവിട്ടേണ്ടവനെ ചവിട്ടി താഴ്ത്തി കൂടെ നിര്‍ത്തേണ്ടവനെ കൂടെ കൂട്ടി മുന്നോട്ടു പോകേണ്ട ഒരു ഗെയിം ആണിത്.
അത് മനസിലാക്കി മുന്നോട്ട് നീങ്ങു. സ്വപ്നങ്ങള്‍ സഫലമാകും, ക്യാപ്റ്റന്‍സി ടാസ്‌കില്‍ ആരായിരുന്നു മികച്ചതു ? രമ്യ തന്നെ എന്നാണ് എനിക്ക് തോന്നിയത്. എന്നുവെച്ചു മറ്റുള്ളവര്‍ മോശം ആയിരുന്നു എന്നല്ല. അടുത്ത ക്യാപ്റ്റന്‍ രമ്യ ഡിമ്പലിനു ഏതേലും രീതിയില്‍ എതിര്‍പ്പ് ഉണ്ടാകും എന്നുറപ്പായിരുന്നു. അത് നമ്മള്‍ സ്ഥിരം കാണുന്നതല്ലേ. പ്ലീസ് ബിഗ്ബോസ് ഡിമ്പലിനു അറിയുന്നതേ ഇനിയേലും കൊടുക്കാവു കേട്ടോ പറഞ്ഞേക്കാം”
ജയില്‍ ടാസ്‌ക് : അഡോണിയും, റംസാനും. റംസാന്‍ മികച്ച തീരുമാനം. പക്ഷെ എന്തിനു അഡോണി? മനസിലായില്ല.. ആഹ് അവിടെ കിട അഡോണി. കേറിക്കഴിഞ്ഞ ശേഷം ഉള്ള സംസാരത്തില്‍ നിന്നല്ലേ മനസിലായത്.. എന്തെ സായിക്ക് ഫ്രണ്ട്ഷിപ് ഉപയോഗിക്കാന്‍ പാടൂലെ? മോന്‍ കൊഴല്‍പ്പന്തില്‍ നിക്കുവാണല്ലേ ഇപ്പോളും. സായി എപ്പോളും നിങ്ങളുടെ പുറകില്‍ നിന്നാല്‍ സന്തോഷം ല്ലെ? സായി കയറി വരുമെന്ന് പേടി തുടങ്ങി അല്ലെ റംസാനും അഡോണിക്കും?
സ്‌പോണ്‍സര്‍ ടാസ്‌ക്ക് : പ്രെസെന്റ്‌റേഷനില്‍ ബോയ്‌സ് ടീം നന്നായിരുന്നെങ്കിലും ഗേള്‍സ് ടീം സമയത്തിന് തന്നെ തീര്‍ത്തുകൊണ്ട് വിജയിച്ചു. ഓഹ് കിടിലുവിന് അങ്ങനെ ഒരു തോന്നുലുണ്ടോ ‘താന്‍ കാരണം നോവിക്കേണ്ടി വന്നാല്‍ അത് തീര്‍ക്കണം’ എന്നു. എന്നാല്‍ ചെല്ലു ആ ഡിമ്പലിന്റെ അടുത്ത്. ഇന്നലെ നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ക്കു ചെന്നു ഒരു സോറി പറഞ്ഞു തീര്‍ക്കു. എന്തേ പറ്റില്ലേ? കൂടെ നിന്നവര്‍ കാലു വാരി ല്ലെ? മണികുട്ടന്‍ നിങ്ങടെ കൂടെ നിന്നു എന്നു കരുതിയത് മണ്ടത്തരം ആയിപ്പോയി. മണിക്കുട്ടനു അബദ്ധത്തില്‍ ചെന്നു ചാടാന്‍ അറിഞ്ഞാല്‍ കേറിപോരാനും അറിയാം. കഴിഞ്ഞ ദിവസം ഇങ്ങനൊന്നും അല്ലല്ലോ മണിക്കുട്ടനെ കുറിച് പറഞ്ഞത്? വിഷമിക്കേണ്ട ഒരു നോമിനേഷനില്‍ വന്നാ മതി ഇതൊക്കെ തീര്‍ന്നോളും. പ്ലസ് കാണാന്‍ സാധിച്ചില്ല. വല്യ കാര്യങ്ങള്‍ ഒന്നും നടന്നില്ലെന്നു വിശ്വസിക്കുന്നു.. ഇന്ന് റംസാനിട്ടു നല്ല 8ന്റെ പണി കിട്ടുന്നുണ്ടെന്ന് അറിഞ്ഞു പക്ഷെ അത് കണ്‍ഫേം അല്ലാത്തത് കൊണ്ടു പറയുന്നില്ല. ലാലേട്ടന്‍ ഇന്ന് തൂത്തു വാരുന്നുണ്ട്.