Connect with us

ജീവിതത്തിൽ അത്ര പാവമൊന്നുമല്ല; വില്ലത്തി കഥാപാത്രങ്ങളാണ് കൂടുതൽ ഇഷ്ടം, അതിന് ഒരു കാരണമുണ്ട്; കൂടെവിടെ താരം മാൻവിയുടെ വെളിപ്പെടുത്തൽ !

Malayalam

ജീവിതത്തിൽ അത്ര പാവമൊന്നുമല്ല; വില്ലത്തി കഥാപാത്രങ്ങളാണ് കൂടുതൽ ഇഷ്ടം, അതിന് ഒരു കാരണമുണ്ട്; കൂടെവിടെ താരം മാൻവിയുടെ വെളിപ്പെടുത്തൽ !

ജീവിതത്തിൽ അത്ര പാവമൊന്നുമല്ല; വില്ലത്തി കഥാപാത്രങ്ങളാണ് കൂടുതൽ ഇഷ്ടം, അതിന് ഒരു കാരണമുണ്ട്; കൂടെവിടെ താരം മാൻവിയുടെ വെളിപ്പെടുത്തൽ !

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മാൻവി. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെയിലും സീ കേരളത്തിലെ മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ മാൻവി . രണ്ട് പരമ്പരകളിലും നെഗറ്റീവ് റോളിലാണ് നടി എത്തുന്നത്. വില്ലത്തി കഥാപാത്രമാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്.

ഋഷിയെ സ്നേഹിക്കുന്ന മിത്ര എന്ന കഥാപാത്രമായിട്ടാണ് കൂടെവിടെയിൽ എത്തുന്നത്. മിസിസ് ഹിറ്റ്ലറിൽ സൂര്യ എന്ന കുശുമ്പിയായ മരുമകൾ കഥാപാത്രമായിട്ടാണ് മാൻവി എത്തുന്നത്. രണ്ട് സീരിയലിനും ഒരുപോലെ തിളങ്ങാൻ നടിക്ക് സാധിക്കുന്നുണ്ട്. സീരിയലിൽ നെഗറ്റീവ് കഥാപാത്രമാണെങ്കിലും നടിയെ എല്ലാവര്ക്കും ഇഷ്ടമാണ് . അതിനു കാരണം മാൻവിയുടെ വ്യക്തിജീവിതം തന്നെയാണ്. സ്വന്തായിട്ടുള്ള യൂട്യൂബ് ചാനലിലൂടെ മാൻവി തന്റെ വിശേഷങ്ങൾ പങ്കുവച്ച് എല്ലായിപ്പോഴും എത്താറുണ്ട്. അതിലൂടെയാണ് മാൻവിയെ ആരാധകർ അടുത്തറിയുന്നതും.

ഇപ്പോഴിതാ സീരിയൽ വിശേഷം പങ്കുവെക്കുകയാണ് മാൻവി. അൽപം നെഗറ്റീവ് ഷെയിഡുളള കഥാപാത്രം ചെയ്യാനാണ് ഇഷ്ടമെന്നാണ് താരം പറയുന്നത്. ഒരു യൂട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം മാൻവി വെളിപ്പെടുത്തിയത്

പാവത്താൻ ക്യാരക്ടറിനെക്കാളും അൽപം കുശുമ്പും കുന്നായിമ്മയുമുള്ള കഥാപാത്രം ചെയ്യാൻ തനിക്ക് താൽപര്യമെന്നാണ് മാൻവി പറയുന്നത്. കാരണവും നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാൻവി പറഞ്ഞ വാക്കുകൾ വായിക്കാം…

“പാവത്താൻ ക്യാരക്ടറിനെക്കാളും അൽപം കുശുമ്പും കുന്നായിമ്മയുമുള്ള നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രം ചെയ്യാൻ ഇഷ്ടമാണ്. പുറത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മാൻവി അഭിമുഖത്തിൽ പറയുന്നുണ്ട്. സീരിയലിലെ പോലെ അല്ല റിയൽ ലൈഫിൽ. എന്നാൽ അത്ര പാവവുമല്ല എന്നാണ് നടി പറയുന്നത്. കൂടാതെ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ ചെയ്യും. കൂടാതെ വില്ലത്തി കഥാപാത്രങ്ങൾക്ക് മികച്ച രീതിയിൽ പെർഫോം ചെയ്യാമെന്നും മാൻവി പറയുന്നു.

അഭിമുഖത്തിൽ സ്റ്റാർ മാജിക്കിനെ കുറിച്ചും മാൻവി പറയുന്നുണ്ട്. ”കുറെ ചാട്ടവാറിന്റെ അടി കിട്ടിയിട്ടുണ്ട്.എല്ലാവരും കാണുമ്പോൾ ആദ്യം ചോദിക്കുന്നത് ചാട്ടവാറടിയെ കുറിച്ചാണ്. എന്നാൽ അതിന്റെ രഹസ്യത്തെ കുറിച്ച് പറയില്ലെന്നും മാൻവി അഭിമുഖത്തിൽ പറയുന്നു. ഷോയിലെ ഒരു ഫൺ എലമെന്റാണ് ചാട്ടവാറടി. എല്ലാ എപ്പിസോഡിലും ഈ ചാട്ടവാറി വാങ്ങിക്കാറുണ്ടെന്നും മാൻവി പറയുന്നു. ബിനു അടിമാലിയുടെ ടീമിൽ കളിക്കാനാണ് കൂടുതൽ ഇഷ്ടമെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. സ്റ്റാർമാജിക്കിലെ എല്ലാവരേയും നേരത്തെ അറിയാവുന്നത് കൊണ്ട് ഷൂട്ട് രസകരമാണെന്നാണ് മാൻവി കൂട്ടിച്ചേർത്തു

മിസിസ് ഹിറ്റ്ലർ കൂടെവിടെ സീരിയലിനെ കുറിച്ചും ലൊക്കേഷനെ കുറിച്ചും മാൻവി അഭിമുഖത്തിൽ പറയുന്നുണ്ട്. നടൻ ഷാനവാസും മോഘ്നയുമാണ് മിസിസ് ഹിറ്റ്ലറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന മുൻപ് ഷാനവാസിനോടൊപ്പം സീത എന്ന പരമ്പരയിൽ മാൻവി അഭിനയിച്ചിട്ടുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

കൂടെവിടെ സീരിയലിലെ ബിപിനുമായും മാൻവിക്ക് അടുത്ത സഹൃദമാണുള്ളത്. സീത എന്ന പരമ്പരയിൽ ബിപിനും ഒരു പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നു. നാല് വർഷത്തോളം ഈ സീരിയൽ സംപ്രേക്ഷണം ചെയ്തിരുന്നു. ഷാനവാസിന്റെ കഥാപാത്രമായ ഇന്ദ്രന്റെ സഹോദരിയായിട്ടായിരുന്നു മാൻവി എത്തിയത്. വീണ്ടും സീത ടീമിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ടെന്നും ഒരിക്കൽ കൂടി ഒരു സീരിയൽ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതായും മാൻവി പറയുന്നു.

about manvi actress

More in Malayalam

Trending

Recent

To Top