Connect with us

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം തള്ളി നീക്കാന്‍ ഒരു ബോട്ടില്‍ വൈനും കുറച്ച് ഭക്ഷണവും, എന്തെങ്കിലും അബദ്ധം കാണിക്കാനും സാധ്യതയുണ്ടായിരുന്നു; തന്നില്‍ യാതൊരു താല്‍പര്യവുമില്ലാത്ത വ്യക്തിയില്‍ വിശ്വസിച്ച് അത്രയും ദൂരം യാത്ര ചെയ്തു ; വികാരഭരിതയായി ആര്യ!

Malayalam

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം തള്ളി നീക്കാന്‍ ഒരു ബോട്ടില്‍ വൈനും കുറച്ച് ഭക്ഷണവും, എന്തെങ്കിലും അബദ്ധം കാണിക്കാനും സാധ്യതയുണ്ടായിരുന്നു; തന്നില്‍ യാതൊരു താല്‍പര്യവുമില്ലാത്ത വ്യക്തിയില്‍ വിശ്വസിച്ച് അത്രയും ദൂരം യാത്ര ചെയ്തു ; വികാരഭരിതയായി ആര്യ!

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം തള്ളി നീക്കാന്‍ ഒരു ബോട്ടില്‍ വൈനും കുറച്ച് ഭക്ഷണവും, എന്തെങ്കിലും അബദ്ധം കാണിക്കാനും സാധ്യതയുണ്ടായിരുന്നു; തന്നില്‍ യാതൊരു താല്‍പര്യവുമില്ലാത്ത വ്യക്തിയില്‍ വിശ്വസിച്ച് അത്രയും ദൂരം യാത്ര ചെയ്തു ; വികാരഭരിതയായി ആര്യ!

മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ടെലിവിഷൻ അവതാരകയാണ് ആര്യ. അവതാരകയായും അഭിനേത്രിയായുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ആര്യ ബിഗ് ബോസ് മലയാളം സീസണ്‍ 2വിലേക്ക് എത്തുന്നത് . അതോടെ ആര്യയെ മലയാളികൾ അടുത്തറിയുകയായിരുന്നു.

ഇപ്പോഴിതാ ആര്യയുടെ ജന്മദിനം ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. തന്റെ 31-ാമത്തെ ജന്മദിനത്തിന് ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് അതോടൊപ്പം ശ്രദ്ധ നേടിയിരിക്കുകയാണ്. കഴിഞ്ഞ ജന്മദിനത്തിന് താന്‍ യുഎഇയിലായിരുന്നുവെന്ന് ആര്യ പറയുന്നു. തന്നില്‍ യാതൊരു താല്‍പര്യവുമില്ലാത്ത വ്യക്തിയില്‍ വിശ്വസിച്ച് താന്‍ അത്രയും ദൂരം യാത്ര ചെയ്തു എത്തുകയായിരുന്നുവെന്നും ആര്യ കുറിച്ചിട്ടുണ്ട്.. താന്‍ അനുഭവിച്ച വിഷാദത്തെക്കുറിച്ചും ആര്യ കുറിപ്പില്‍ വിശദമാക്കുന്നുണ്ട്.

ആര്യയുടെ വാക്കുകൾ വായിക്കാം..

”കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഞാന്‍ കടന്നു പോയിരുന്നത് എന്റെ ജീവിതത്തിലെ വളരെ മോശം ഘട്ടത്തിലൂടെയായിരുന്നു. വിഷാദത്തിന് എന്റെ മേല്‍ ഇത്രമാത്രം ആഘാതമുണ്ടാക്കാനാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ കടന്നുപോയിരുന്ന വികാരങ്ങള്‍ വിവരിക്കാന്‍ പോലും സാധിക്കില്ല. യുഎഇയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ അടച്ചു പൂട്ടിയിരിക്കുകയായിരുന്നു. ദിവസം തള്ളി നീക്കാന്‍ ഒരു ബോട്ടില്‍ വൈനിലും കുറച്ച് ഭക്ഷണത്തിലും മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്. എന്റെ അവസ്ഥ മോശമായി. എന്തെങ്കിലും അബദ്ധം കാണിക്കാനും സാധ്യതയുണ്ടായിരുന്നു. പക്ഷെ എങ്ങനെയോ ഞാന്‍ രക്ഷപ്പെട്ടു. എന്തോ പ്രശ്‌നമുണ്ടെന്ന് മനസിലാക്കി വൈകിട്ടോടെ എനിക്ക് അരികിലെത്തിയ ആ മനുഷ്യന്‍ കാരണം”.

ഇതായിരുന്നു എന്റെ കഴിഞ്ഞ ജന്മദിനം. എനിക്ക് 30 വയസായ ദിവസം. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ശരിയായ തീരുമാനം എടുത്തിരുന്നുവെങ്കില്‍ എല്ലാം വ്യത്യസ്തമായിരുന്നേനെ. എന്റെ സുന്ദരിയായ മകള്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമെപ്പം, സന്തോഷകരമായൊരു ജന്മദിനം ആയിരുന്നേനെ. പക്ഷെ അല്ല, എന്നില്‍ യാതൊരു താല്‍പര്യവുമില്ലാതിരുന്നൊരു വ്യക്തിയ്‌ക്കൊപ്പം എന്റെ ജന്മദിനം ആഘോഷിക്കാനായി യുഎഇവരെ യാത്ര ചെയ്യാന്‍ മാത്രം വിഡ്ഢിയായിരുന്നു ഞാന്‍. തെറ്റായ തീരുമാനമെടുത്തുവെന്നത് എന്റെ പിഴവാണ്. അതിന് മറ്റാരേയും കുറ്റപ്പെടുത്താനില്ല.

ഇന്നത്തെ എന്നെ നോക്കൂ. എനിക്ക് 31 വയസായി. എന്റെ മുഖത്ത് മനോഹരമായ ചിരിയുണ്ട്. എന്റെ ഹൃദയം സ്‌നേഹം കൊണ്ടും സമാധാനം കൊണ്ടും കൃതജ്ഞത കൊണ്ടും നിറഞ്ഞിരിക്കുകയാണ്. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ചില ടോക്‌സിക്ക് ആളുകളുണ്ടാകുന്നത് നല്ലതാണ്. കാരണം, അപ്പോഴാണ് യഥാര്‍ത്ഥ വ്യക്തികള്‍ ആരെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാവുക. ആത്മാര്‍ത്ഥമായും നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളെക്കുറിച്ച് കരുതലുണ്ടാവുകയും ചെയ്യുന്നവര്‍. ഞാന്‍ പറയുന്നത് എന്താണെന്ന് വച്ചാല്‍, എല്ലാം നിങ്ങളുടെ കയ്യിലാണ്. സന്തോഷത്തോടെ ഇരിക്കണമോ, മനസമാധാനം നഷ്ടപ്പെടുത്തണമോ എല്ലാം നിങ്ങളുടെ കയ്യിലാണ്. തീരുമാനം നിങ്ങളുടേതാണ്. സന്തോഷത്തോടെ ഇരിക്കണമോ അതോ നിങ്ങളുടെ തന്നെ ഹൃദയത്തെ തകര്‍ക്കണമോ. എന്നും ഓര്‍ത്തിരിക്കുക, നിങ്ങളുടെ സന്തോഷം നിങ്ങളുടെ കയ്യിലാണ്.

എപ്പോഴും ബുദ്ധിപരമായി തന്നെ തിരഞ്ഞെടുപ്പുകള്‍ നടത്തുക. എന്നും കൂടെയുണ്ടാകുന്ന, ഉപാധികളില്ലാതെ നിങ്ങളെ സ്‌നേഹിക്കുന്നവരെ തിരഞ്ഞെടുക്കുക. ഇന്ന് ഞാന്‍ ഒരുപാട് ഒരുപാട് സന്തോഷിക്കുന്നു. എന്റെ 31-ാമത്തെ ജന്മദിനമായിരുന്നു ഏറ്റവും മികച്ച ജന്മദിനം. കുറച്ച് പേരെ ഞാന്‍ മിസ് ചെയ്തുവെങ്കിലും സന്തോഷം തോന്നുന്നു, പ്രധാനമായും സമാധാനമുണ്ട്. എന്റെ പ്രിയപ്പെട്ട കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വലിയ നന്ദി. എന്നും കൂടെ നിന്നതിനും എന്റെ സന്തോഷത്തിന്റെ കാരണമായി മാറിയതിനും. നന്ദി എന്നു പറഞ്ഞാണ് ആര്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.

about arya

More in Malayalam

Trending

Recent

To Top