Connect with us

രമേശ് മറ്റൊരു ലോകത്തേക്ക്… ഒരുപിടി ചാരമായി മാറി ആ ദുരൂഹതകൾ ഇനിയും ബാക്കി…. എന്താണ് സംഭവിച്ചത്? എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്; ആ ദുരൂഹത

Malayalam

രമേശ് മറ്റൊരു ലോകത്തേക്ക്… ഒരുപിടി ചാരമായി മാറി ആ ദുരൂഹതകൾ ഇനിയും ബാക്കി…. എന്താണ് സംഭവിച്ചത്? എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്; ആ ദുരൂഹത

രമേശ് മറ്റൊരു ലോകത്തേക്ക്… ഒരുപിടി ചാരമായി മാറി ആ ദുരൂഹതകൾ ഇനിയും ബാക്കി…. എന്താണ് സംഭവിച്ചത്? എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്; ആ ദുരൂഹത

നടൻ രമേശ് വലിയശാലയുടെ വിയോഗത്തിന്റെ വേദനയിൽ നിന്നും ഇപ്പോഴും പലരും മുക്തരായിട്ടില്ല. തിരുവന്തപുരത്തെ വലിയ ശാലയിൽ ദർശൻ എന്ന വീട്ടിലാണ് രമേശും കുടുംബവും താമസിച്ചത്. ആ വീട്ടിൽ തന്നെയായിരുന്നു രമേശ് ജീവിതം അവസാനിപ്പിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും സഹതാരങ്ങൾക്കും രമേശ് ആത്മത്യ ചെയ്തതാണെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല

22 വർഷം ടെലിവിഷൻ പരമ്പരകളിൽ സജീവം, മലയാളികൾ ഒരിക്കലും മറക്കാനാവാത്ത മുഖം, എല്ലാ കാര്യങ്ങളും വളരെ പോസറ്റീവ് ആയി കാണുന്ന വ്യക്തി, പലർക്കും ഇൻസ്പിരേഷൻ കൊടുത്ത വ്യക്തി അങ്ങനെ ഒരാളാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആർക്കും ഇത് വിശ്വസിക്കാൻ സാധിക്കുന്നില്ല. രമേശ് ആത്മത്യ ചെയ്യാനുള്ള കാരണം ഇപ്പോഴും ദുരൂഹതയായി നിൽക്കുകയാണ്

ഒരു പിടി ചാരമായി രമേശ് മാറിയപ്പോൾ ആ ദുരൂഹത മാത്രമാണ് ഇപ്പോൾ ബാക്കിയായി നിൽക്കുന്നത് മരണം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴും ഇത്രയും സന്തോഷവാനായ മനുഷ്യൻ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നുള്ള സംശയം പ്രിയപ്പെട്ടവർ ഇപ്പോഴും പങ്കിടുന്നു

എപ്പോഴും സന്തോഷത്തോടെ കണ്ടിരുന്ന വ്യക്തി മരണത്തിലേക്ക് നടന്നടുത്തത് എന്തിനെന്ന് അറിയില്ലെന്നാണ് എല്ലാവരുടെയും പ്രതികരണം.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നു മനസ്സിലാകുന്നില്ല എന്നാണ് നടി സീമ ജി.നായർ സമൂഹമാധ്യമത്തിൽ കുറിച്ചത്. ‘‘നമ്മൾ കുറച്ചു നാളുകൾക്ക് മുൻപ് സംസാരിച്ചപ്പോഴും ഒരുപാട് സന്തോഷത്തോടെ ആയിരുന്നല്ലോ സംസാരിച്ചത്.. പിന്നെ തിരക്ക് പിടിച്ച വർക്കുകൾക്ക് ഇടയിലും ആയിരുന്നു. ഇത്ര പെട്ടെന്നു ഇങ്ങനെ സംഭവിക്കാൻ എന്താ, മനസ്സിലാകുന്നില്ലല്ലോ. ഒന്നും അറിയുന്നില്ലല്ലോ.’’ സീമ കുറിച്ചു.

എന്തിന് അദ്ദേഹം ഇത് ചെയ്തു എന്നു മനസ്സിലാകുന്നില്ല. രണ്ട് ദിവസം മുമ്പ് വരെ വരാല്‍ എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു. വളരെ ഹാപ്പിയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അതിനു ശേഷം എന്തു സംഭവിച്ചുവെന്ന ആർക്കും അറിയില്ല. രണ്ടോ മൂന്നോ വർഷം മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്. ഒരു മകനുണ്ട്. ഭാര്യയുടെ മരണ ശേഷം അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. കുടുംബജീവിതവും കരിയറുമൊക്കെ വളരെ ഹാപ്പിയായി മുന്നോട്ടു പോകുന്നു എന്നാണ് ഞാൻ അറിഞ്ഞത്. ഇപ്പോൾ ഇങ്ങനെ ചെയ്യാൻ എന്താണ് കാരണം എന്നറിയില്ല. ആരോടും അങ്ങനെയൊന്നും ഷെയർ ചെയ്തിട്ടില്ല’’ നടൻ സാജൻ സൂര്യ പറഞ്ഞു. ‘രമേശേട്ടാ, വിശ്വസിക്കാനാവുന്നില്ല. ഒത്തിരി സങ്കടം’ എന്നായിരുന്നു നടൻ കിഷോർ സത്യ സമൂഹമാധ്യമത്തിൽ കുറിച്ചത്.

ഇന്നലെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വികാരഭരിതമായ ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത്. രമേശിന്റെ മൃതദേഹം കണ്ടപാടെ അലറിവിളിച്ച് കരയുന്ന ഭാര്യയെയും മകളെയും ആർക്കും തന്നെ നിയന്ത്രിക്കാനായില്ല. എണീക്ക് രമേശേട്ടാ…. അയ്യോ എന്തിനിത് ചെയ്തു…. നെഞ്ചത്തിടിച്ച് രമേശിന്റെ മൃതദേഹത്തിനരികെ ഇരുന്ന ഭാര്യയെ ബന്ധുക്കൾ ഒരു വിധത്തിലായിരുന്നു റൂമിലേയ്ക്ക് കൂട്ടികൊണ്ട് പോയത്. അച്ഛനെ അവസാനമായി കണ്ടപ്പോൾ ഒട്ടും സഹിക്കാനാവാതെ പിടിച്ച നിന്ന സങ്കടം പൊട്ടിക്കരഞ്ഞ് കൊണ്ടായിരുന്നു മകൻ തീർത്തത്

മൂന്നു വര്ഷം മുമ്പേയാണ് ആദ്യ ഭാര്യ അർബുദത്തെ തുടർന്ന് മരിച്ചത്. പിന്നീട് വീണ്ടും ഒരു വിവാഹം കഴിച്ചു
ആ കുടുംബ ബന്ധം സന്തുഷ്ടകരമായി മുൻപോട്ട് പോകുന്നതിന്റെ ഇടയിലാണ് രമേശിന്റെ ആത്മഹത്യ. ആദ്യ ഭാര്യയിൽ ഒരു മകനുണ്ട്. ആ മകനെയായിരുന്നു കാനഡയിലേക്ക് പറഞ്ഞയച്ചത്. ആ മകൻ എത്താൻ വേണ്ടിയായിരുന്നു രണ്ട് ദിവസത്തെ കാത്തിരിപ്പ്. അച്ഛന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാനെത്തിയ മകനെ സമാധാനിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും ഇടറുന്ന കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞത്

സീരിയല്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ നേതൃത്വത്തില്‍ രാവിലെ 9.30 മുതല്‍ മൃതദേഹം തൈയ്‌ക്കാട് ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു . 11ന് മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചയ്‌ക്ക് തൈയ്‌ക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്ക്കാരം.

ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റുമോര്ട്ടം റിപ്പോർട്ടിൽ പറയുന്നത്. അതേ സമയം സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി തമ്പാനൂർ പൊലീസ് രേഖപ്പെടുത്തി. കൂടുതല്‍ പേരില്‍ നിന്ന് വരും ദിവസങ്ങളില്‍ മൊഴിയെടുക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും തമ്പാനൂർ സി.ഐ എസ്. സനോജ് പറഞ്ഞു. രമേശിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെനന്നാണ് വിവരം. അതേസമയം പരോക്ഷമായി അദ്ദേഹത്തിന്റെ രണ്ടാം വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ തുറന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് രമേശിന്റെ അടുത്ത ബന്ധുക്കള്‍. രമേശിന്റെ രണ്ടാം വിവാഹത്തിൽ ചില പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നത്.

പലപ്പോഴും കുടുംബ കലഹം പതിവായിരുന്നു എന്നും രമേശ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നുമാണ് അടുത്തറിയുന്നവര്‍ പറയുന്നത്. രമേശിന്റെ മരണ സമയം, ഭാര്യയും മകളും പുറത്തായിരുന്നു. രാത്രി എട്ടോടെ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് രമേശിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടാം ഭാര്യയ്ക്ക് എതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍.

നാടകത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് സജീവമാണ്. മോഡല്‍ സ്‍കൂളിലാണ് വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമാവുകയായിരുന്നു

More in Malayalam

Trending

Recent

To Top