Connect with us

“ഋഷി സാർ ഇന്ന് കലിപ്പ് മോഡിൽ ആണല്ലോ മോളെ”; ഋഷ്യ പ്രണയവും മിത്ര പരാജയവുമായി പ്രണയകഥ കൂടെവിടെ വീണ്ടും മുന്നിൽ !

Malayalam

“ഋഷി സാർ ഇന്ന് കലിപ്പ് മോഡിൽ ആണല്ലോ മോളെ”; ഋഷ്യ പ്രണയവും മിത്ര പരാജയവുമായി പ്രണയകഥ കൂടെവിടെ വീണ്ടും മുന്നിൽ !

“ഋഷി സാർ ഇന്ന് കലിപ്പ് മോഡിൽ ആണല്ലോ മോളെ”; ഋഷ്യ പ്രണയവും മിത്ര പരാജയവുമായി പ്രണയകഥ കൂടെവിടെ വീണ്ടും മുന്നിൽ !

മലയാള മിനിസ്‌ക്രീനിൽ തന്നെ ഒരു സീരിയൽ ഇത്രയധികം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടാകില്ല. പ്രണയകഥകൾ ധാരാളം ഉണ്ടാകാറുണ്ടങ്കിലും ഇതൊരു ഒന്നൊന്നര പ്രണയകഥയായിപ്പോയി അല്ലെ…. ഋഷി ആയിട്ട് ബിപിൻ ജോസിനെയും സൂര്യ കൈമളായി അൻഷിദയെയും സെലെക്റ്റ് ചെയ്തതാണ് ഈ പരമ്പരയുടെ വിജയം. അവർ തമ്മിലുള്ള കെമിസ്ട്രിയാണ് ഈ കഥയുടെ ബലം.

പിന്നെ കൂടെവിടെ ടീം ഫുൾ അഭിനന്ദനം അർഹിക്കുന്നുണ്ട്. അതിന്റെ പ്രധാനകാരണം, ഒരു ആരാധിക മാത്രമായിരുന്ന നയനയുടെ എഴുത്തുകൾ, അതിനെ അംഗീകരിക്കാനും നയനയെ ഒപ്പം കൂട്ടാനും കൂടെവിടെ ടീം തയ്യാറായി… അതായത് പ്രേക്ഷകർ കൊടുക്കുന്ന സ്നേഹം അത് എത്രയാണെന്ന് കമെന്റ് ബോക്സ് കണ്ടാൽ അറിയാം… അതുപോലെ കൂടെവിടെ അണിയറ പ്രവർത്തകരും പ്രേക്ഷകരെ ഒരുപാട് മാനിക്കുന്നുണ്ട്.

അടുത്തിടെ മറ്റു സീരിയൽ പ്രേക്ഷകർ വരെ കൂടെവിടെ പ്രേക്ഷകരെ കുറിച്ച് കമന്റ്റ് ബോക്സിൽ സംസാരിച്ചിരുന്നു. നിങ്ങളിൽ പലരും അത് കണ്ടുകാണും… കൂടെവിടെ സീരിയൽ മോശമായാൽ ആദ്യം കുറ്റപ്പെടുത്തുന്നത് കൂടെവിടെ പ്രേക്ഷകർ തന്നെയാണ്… അതുപോലെ മികച്ചുവരുമ്പോഴും എന്നും സപ്പോർട്ട് കൊടുക്കാറുണ്ട്. നയനയുടെ ഋഷ്യം വർക്ക് ഔട്ട് ആയിക്കഴിഞ്ഞു അല്ലെ.

ഒരുപാട് നല്ല നല്ല പ്രണയ രംഗങ്ങൾ, എഴുത്തിലും വായനയിലുമൊക്കെ നമ്മൾ ആസ്വദിച്ചതാണ് എന്നിരുന്നിട്ട് കൂടി ഋഷ്യ സീൻ മിനിസ്‌ക്രീനിൽ വന്നപ്പോൾ പുതുമ ഒട്ടും തന്നെ കുറഞ്ഞില്ല… ലൈബ്രറിയിൽ ഇരുന്നു സൂര്യയുടെ കവിളിൽ ഉമ്മ കൊടുക്കുന്ന സീൻ… ഋഷിയുടെ അധരങ്ങൾ സൂര്യയുടെ കവിൾത്തടത്തിൽ തട്ടിയതുകൊണ്ടോ എന്തോ സൂര്യ കുറേക്കൂടി സുന്ദരിയായി തോന്നി…

അതല്ലേലും നമ്മൾ പ്രണയത്തിലായിരിക്കുമ്പോൾ നമ്മളെ കാണാൻ നല്ല ഭംഗിയായിരിക്കും… സംശയമുണ്ടെങ്കിൽ നിങ്ങളൊന്ന് പരീക്ഷിച്ചു നോക്കിക്കോ… പ്രണയിച്ചു നോക്കിക്കോ… അപ്പോൾ നിങ്ങൾക്ക് നിങ്ങളെ കുറേക്കൂടി സൗന്ദര്യമുള്ളതായി കാണാം.

പിന്നെ സനയുടെ ബർത്ത് ഡേ ഫങ്ക്ഷൻ കഴിഞ്ഞ് സൂര്യയും ഋഷിയും കാറിൽ പോകുമ്പോൾ… നമ്മുടെ ഹൃദയമിടിപ്പ് പോലും അവരുടേതായി കൂടിക്കലരുന്ന ഫീലാണ്… ഒരുദിവസം താനൊന്ന് മാറിനിൽക്കും എന്ന് ഋഷി പറയുമ്പോഴുള്ള സൂര്യയുടെ മുഖം.. അവളുടെ ആ കണ്ണുകളാണ് അന്നാ രാത്രിയിൽ ഏറെ വേദനിച്ചിരിക്കുക… കാരണം ആ കണ്ണുകൾക്ക് ഋഷിയെ പിരിഞ്ഞിരിക്കാൻ സാധിക്കില്ല. ആ രാത്രിയുടെ ഭംഗിയ്ക്ക് നയനയുടെ എഴുത്തുകളാണ് കാരണമായത്.

ഇനി പുത്തൻ വിശേഷങ്ങളിലേക്ക് കടക്കുകയാണെങ്കിൽ നമ്മളൊക്കെ ആദ്യം കണ്ട സൂര്യയും ആ പഴയ കലിപ്പൻ ഋഷിയും തിരികെ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്റർണലിന്റെ മാർക്ക് മിത്ര കുറച്ചിട്ടതും അതിനെതിരെ സൂര്യ പ്രതികരിച്ചതും ഒക്കെ അസ്സലായി…ഒറ്റ എപ്പിസോഡിൽ തന്നെ അതെല്ലാം ഉൾപ്പെടുത്തിയതും വളരെ നന്നായി… ഒട്ടും തന്നെ ലാഗ് അടിപ്പിച്ചിട്ടില്ല. പിന്നെ സൂര്യ കഴിഞ്ഞ ദിവസം ഋഷിയുടെ ഫോൺ എടുത്തില്ല എന്നത് ഒരു പ്രശനമാക്കേണ്ട…. ആ കൊച്ച് അങ്ങനാണന്നേ…. വിഷമം ദേഷ്യം എന്നീ വികാരങ്ങൾ വരുമ്പോൾ ആദ്യം ഒന്ന് തനിച്ചിരിക്കലും, പിന്നെ തനിച്ചുതന്നെ കാര്യങ്ങൾ കൈകാര്യം ചെയ്യലും ഒക്കെ സൂര്യ കൈമൾ എന്ന ബോൾഡ് ആയ പെൺകുട്ടിയുടെ സ്വഭാവമാണ്.

ഇതിനുമുൻപും ഋഷി സാറിനോട് വരെ മാർക്ക് കുറഞ്ഞത് ചോദ്യം ചെയ്യാൻ പോയിട്ടുള്ള സൂര്യയെ നിങ്ങൾ മറന്നുകാണില്ലല്ലോ,,, അന്നും മിത്ര ഉണ്ടായിരുന്നു… അതുപോലെ തന്നയായിരുന്നു സൂര്യ കഴിഞ്ഞ ദിവസം മിത്രയെ ചോദ്യം ചെയ്തതും… പക്ഷെ ഋഷി അങ്ങനെ സൂര്യയ്ക്ക് എല്ലാം വിട്ടുകൊടുക്കുമോ? ഋഷിയുടെ കലിപ്പ് മോഡ് ഓൺ ആയിരിക്കുകയാണ്… ഇന്നത്തെ പുത്തൻ പ്രൊമോയിൽ “ഋഷി സാർ ഇന്ന് കലിപ്പ് മോഡിൽ ആണല്ലോ മോളെ” എന്ന് സന പറയുന്നത് തന്നെ ഒരു സൂചനയാണ്…

ഇതിനിടയിൽ റാണിയമ്മയെക്കാൾ കുഴപ്പം പിടിച്ച വില്ലത്തി മിത്ര ആകും എന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷെ ഇതുവരെ മിത്ര ഒരു നിലവാരമുള്ള വില്ലത്തരം കാണിച്ചിട്ടില്ല.. ഒരുമാതിരി കൊച്ചുപിള്ളേർ വഴക്കടിക്കും പോലെയാണ് മിത്രയുടെ ഓരോ പണികളും… മാർക്ക് കുറച്ചിടുക, സൂര്യയെ കാണിക്കാൻ വേണ്ടി ഋഷിയുടെ കൂടെ കാറിൽ കയറി പോകുക, എന്നുവേണ്ട സ്‌കൂളിൽ പയറ്റാവുന്ന എല്ലാ തരികിടകളും മിത്ര ഇവിടെ എടുക്കുന്നുണ്ട്. ഒന്നുമില്ലേലും അമേരിക്കയിൽ ഒക്കെ പോയി ലെൻസ് ഒക്കെ വച്ച് സ്റ്റയിൽ ആയി വന്നതല്ലേ…. വില്ലത്തികൾക്കും ഒരു നിലയും വിലയുമൊക്കെ വേണ്ടേ…

കാണിക്കുകന്നത് ചെറിയ വില്ലത്തരം ആണെങ്കിലും തേഞ്ഞൊട്ടി വീഴുന്നത് വലിയ കുഴിയിലേക്കാണ്… അതാണ് ഏക ആശ്വാസം… അതിനു ഋഷി തന്നെ വേണമെന്നില്ല, സൂര്യയും സനയും ഒക്കെ തന്നെ ധാരാളം… പിന്നെ ഋഷിയ്ക്ക് തുടക്കം മിത്രയോട് ഒരു സോഫ്റ്റ് കൊണർ ഉണ്ടായിരിന്നു.. അതൊക്കെ അന്ന് കണ്ടപ്പോൾ ഈ ഋഷി കുളമാക്കുമോ എന്ന് പേടിച്ചു. പേക്ഷെ ഇല്ല, മിത്രയുടെ ഈ പ്രവർത്തികൾ കൊണ്ട് ഋഷി മിത്രയെ വെറുക്കാൻ സാധ്യതയുണ്ട്… പി[ഇന്നേ മിത്രയെ കുറിച്ച് പറഞ്ഞാൽ തീരില്ല.. കഴിഞ്ഞ ദിവസം മിത്ര അച്ഛനോട് അതായത് തമ്പിയോട് സംസാരിച്ചതും വളരെ മോശമായിപ്പോയി.. അതിനെ കുറിച്ച് മറ്റൊരു അവസരത്തിൽ പറയാം….

പിന്നെ ഇന്നും ഋഷി സൂര്യ രംഗങ്ങൾ ഉണ്ട്…. അതിൽ ഫോൺ എടുക്കാത്തതിന് ഋഷി സൂര്യയോട് ദേഷ്യപ്പെടുന്നത് കണ്ടപ്പോൾ എവിടെയോ ഒരു കള്ള ചിരിയാണ് വന്നത്….പിന്നെ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും…..

അതിൽ അവർ ഓറഞ്ച് ജ്യൂസ് കുടിക്കുന്ന സീൻ… നയനയുടെ ഋഷ്യം ഓർമ്മയുള്ളവർക്ക് ആ സീൻ ഒക്കെ കിട്ടും… അതങ്ങനെ വായിച്ചതുകൊണ്ടാണോ എന്നറിയില്ല.. എനിക്ക് ഇപ്പോൾ ഋഷ്യ സീൻ കാണുമ്പോൾ വല്ലാത്തൊരു കുളിരാണ്.. ഇനി ഡിസംബർ ആയതുകൊണ്ടാണോ ഈ കുളിരാന്നറിയില്ല…തിങ്കൾ മുതൽ വെള്ളിവരെ രാത്രി ഒൻപത് അരയ്ക്കാണ് ഈ പ്രണയക്കുളിർ എന്നും ഒരു സംസാരമുണ്ട്.

about koodevide

Continue Reading
You may also like...

More in Malayalam

Trending

Recent

To Top