കഴിഞ്ഞ വര്‍ഷം ഈ സമയം ദേവേട്ടന് എന്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ കടന്നുവന്നു, ജീവിതത്തിന് ഒരു പുതിയ അര്‍ത്ഥവും മാനവും അദ്ദേഹം കൊണ്ടുവന്നു, ഇനിയുള്ള എന്റെ കൊച്ചു ജീവിതം അദ്ദേഹത്തിന്റെ സ്നേഹത്തണലില്‍തന്നെ ജീവിച്ചുതീരണേ എന്നാണ് പ്രാര്‍ത്ഥന; സന്തോഷം പങ്കുവെച്ച് യമുന

മലയാള മിനിസ്ക്രീന്‍ പ്രേക്ഷരുടെയും ബിഗ്സ്ക്രീന്‍ പ്രേക്ഷകരുടെയും പ്രിയപ്പെട്ട നടിയാണ് യമുന. ഒരു വര്‍ഷം മുമ്പാണ് താരം പുതിയൊരു ജീവിതത്തിലേക്ക് കടന്നത്. ദേവനുമൊത്തുള്ള ജീവിതം ഒരുവര്‍ഷം പൂര്‍ത്തിയായ സന്തോഷത്തിലാണ് നടി ഇപ്പോള്‍. യമുന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത്.
‘ഒരു വര്‍ഷം കണ്ണടച്ച് തുറക്കും മുന്‍പേ കടന്നുപോയി. കഴിഞ്ഞ വര്‍ഷം ഈ സമയം ദേവേട്ടന് എന്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ കടന്നുവന്നു. ജീവിതത്തിന് ഒരു പുതിയ അര്‍ത്ഥവും മാനവും അദ്ദേഹം കൊണ്ടുവന്നു. ഇനിയുള്ള എന്റെ കൊച്ചു ജീവിതം അദ്ദേഹത്തിന്റെ സ്നേഹത്തണലില്‍തന്നെ ജീവിച്ചുതീരണേ എന്നാണ് പ്രാര്‍ത്ഥന എന്ന് ആരംഭിക്കുന്ന കുറിപ്പാണ് ഒന്നാം വിവാഹ വാര്‍ഷികത്തില്‍ യമുന സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്.
അഞ്ജിതയും മക്കളും കൊണ്ടുവന്ന കേക്ക് അവരുടെ കരുതല്‍ പോലെ തന്നെ മധുരിതരമായ്. സഹോദരന് ഗിരീഷും ലക്ഷ്മിയും ഇന്നുമെത്തി സ്നേഹവായ്പായി. ഫോണിലൂടെയും നേരിട്ടും അനുമോദനങ്ങള്‍ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നിസ്സീമ നന്ദി. സ്നേഹപൂര്‍വ്വം നിങ്ങളുടെ, യമുന’ എന്നും പ്രിയ നടി കുറിച്ചു.
വിവാഹത്തെക്കുറിച്ച് മുന്‍പ് യമുന പങ്കുവച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞവര്‍ഷം ഏഴാം തീയതി മൂകാംബികയില്‍ വച്ചായിരുന്നു വിവാഹം. ഒരു പൊതു സുഹൃത്ത് വഴി വന്ന ആലോചനയാണ് വിവാഹത്തിലേക്ക് എത്തിയതെന്ന് യമുന പറഞ്ഞിരുന്നു. പക്കാ അറേഞ്ച്ഡ്. മാവേലിക്കരയാണ് അദ്ദേത്തിന്റെ നാട്. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റാണ് ദേവന് എന്ന് യമുന ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാല്‍ ശരിയാവില്ല എന്ന് പ്രിയപ്പെട്ടവരൊക്കെ ഉപദേശിച്ചു. ഒറ്റയ്ക്ക് രണ്ട് പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കുമ്പോള്‍ പലരേയും പല ആവശ്യങ്ങള്‍ക്കും ആശ്രയിക്കേണ്ടി വരും. എല്ലാക്കാലവും അതു പറ്റില്ല. അങ്ങനെയാണ് ഒരു കൂട്ട് വേണം എന്നു തോന്നിത്തുടങ്ങിയത് എന്നും യമുന പറഞ്ഞിരുന്നു. മാത്രമല്ല മക്കളുടെ സമ്മതപ്രകാരമായിരുന്നു താന്‍ വിവാഹത്തിന് സമ്മതം മൂളിയതെന്നും യമുന വ്യക്തമാക്കിയിരുന്നു.
ദേവനുമായുള്ള ആലോചന വന്നപ്പോള്‍ ”അമ്മ ഒറ്റയ്ക്കാവരുത്…’ എന്നാണ് മക്കള്‍ രണ്ടും പറഞ്ഞത്. നേരത്തെയും പല പ്രപ്പോസല്‍സും വന്നപ്പോഴും,”അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. ഒരു തീരുമാനം എടുക്കണം” എന്നവര്‍ പറഞ്ഞിട്ടുണ്ട്. ദേവന് ആദ്യം തന്നെ തന്റെ മക്കളുമായി സംസാരിച്ചിട്ട് ആണ് തീരുമാനം എടുത്തത് എന്നും യമുന പറഞ്ഞിട്ടുണ്ട്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...