Malayalam
അമ്മ മലയാളി അല്ല, എന്നാല്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്; മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ് ജോണ്‍ അബ്രഹാം
അമ്മ മലയാളി അല്ല, എന്നാല്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്; മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ് ജോണ്‍ അബ്രഹാം
മലയാളികള്‍ക്കും സിനിമാ താരങ്ങള്‍ക്കും പ്രിയപ്പെട്ട താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ആരാധികയാണ് തന്റെ അമ്മ എന്ന് പറയുകയാണ് ബോളിവുഡ് നടന്‍ ജോണ്‍ അബ്രഹാം. അനശ്വര രാജന്‍ ചിത്രം ‘മൈക്ക്’ നിര്‍മിക്കുന്നത് ജോണ്‍ അബ്രഹാമാണ്. വിഷ്ണു ശിവപ്രസാദ് സംവിധായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം കൊച്ചിയില്‍ പ്രൗഡഗംഭീരമായ ചടങ്ങില്‍ ജോണ്‍ അബ്രഹാം പുറത്തിട്ടിരുന്നു.
‘മൈക്ക്’ എന്ന ചിത്രത്തിന്റെ ചടങ്ങില്‍ വെച്ചാണ് ജോണ്‍ അബ്രഹാം മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത്. അമ്മ മലയാളി അല്ലെന്നും എന്നാല്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണെന്നും ജോണ്‍ അബ്രഹാം പറഞ്ഞു. സിനിയ്ക്ക് അങ്ങനെ അതിര്‍ത്തി മറികടക്കാനുള്ള കഴിവുണ്ടെന്നും ജോണ്‍ അബ്രഹാം പറഞ്ഞു. മലയാളിയാണ് ജോണ്‍ അബ്രഹാമിന്റെ അച്ഛന്‍. മോഡലിംഗിലൂടെയാണ് ജോണ്‍ അബ്രഹാം വെള്ളിത്തിരയിലെത്തിയത്.
ജെ എ എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ‘മൈക്ക്’ ജോണ്‍ അബ്രഹാം നിര്‍മിക്കുന്നത്. ‘വിക്കി ഡോണര്‍’, ‘മദ്രാസ് കഫെ’, ‘പരമാണു’, ‘ബത്ല ഹൗസ്’ തുടങ്ങിയവ ജോണ്‍ അബ്രഹാമായിരുന്നു നിര്‍മിച്ചത്. ഡേവിസണ്‍ സി ജെ, ബിനു മുരളി എന്നിവര്‍ ആണ് മൈക്കിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍. ‘മൈക്ക്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി ജോണ്‍ അബ്രഹാമും ഒപ്പം ചിത്രത്തിലെ അഭിനേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
‘മൈക്ക്’ എന്ന ചിത്രത്തിലെ പുതുമുഖ നായകന്‍ രഞ്ജിത്ത് സജീവനെയും ജോണ്‍ അബ്രഹാം ചടങ്ങില്‍ പരിചയപ്പെടുത്തി. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും രണദീവെ എന്നിവരും മൈക്കില്‍ അഭിനയിക്കുന്നു. രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. . രഥന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.