Malayalam
ശബരിമലയില്‍ ദര്‍ശനം നടത്തി വിഘ്‌നേഷ് ശിവന്‍
ശബരിമലയില്‍ ദര്‍ശനം നടത്തി വിഘ്‌നേഷ് ശിവന്‍
Published on
ശബരിമലയില്‍ ദര്‍ശനം നടത്തി തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍. മകരജ്യോതി ദര്‍ശനത്തിനായാണ് വിഘ്‌നേഷ് സന്നിധാനത്തെത്തിയത്. ശബരിമല സന്ദര്‍ശിച്ച വിശേഷം വിഘ്‌നേഷ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.
2020ലും മകരവിളക്ക് ദിനത്തില്‍ അയ്യനെ ദര്‍ശിക്കാന്‍ വിഘ്‌നേഷ് ശബരിമലയില്‍ എത്തിയിരുന്നു. നടന്‍ ജയറാമും ഇന്ന് ശബരിമലയില്‍ സന്ദര്‍ശനം നടത്തി. ലക്ഷകണക്കിന് ഭക്തജനങ്ങളാണ് മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്തേക്ക് എത്തുന്നത്.
മകരവിളക്കിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കഴിഞ്ഞ ദിവസം ബോളിവുഡ് താരം അജയ് ദേവ്ഗണും ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. കൊച്ചിയില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗ്ഗമാണ് അദ്ദേഹം നിലയ്ക്കലിലെത്തിയത്.
Continue Reading
You may also like...
Related Topics:Vignesh Shivan
